വുമൺ അറ്റ് എ വിൻഡോ

കാസ്പർ ഡേവിഡ് ഫ്രീഡ്രിക്ക് ചിത്രീകരിച്ച എണ്ണച്ചായാചിത്രം

1822-ൽ ജർമ്മൻ റൊമാന്റിക് ആർട്ടിസ്റ്റ് കാസ്പർ ഡേവിഡ് ഫ്രീഡ്രിക്ക് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് വുമൺ അറ്റ് എ വിൻഡോ. ഈ ചിത്രം നിലവിൽ ബെർലിനിലെ ആൽട്ടെ നാഷണൽ ഗാലറിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1]

Woman at a Window
കലാകാരൻCaspar David Friedrich
വർഷം1822
Mediumoil on canvas
അളവുകൾ44 cm × 37 cm (17 in × 15 in)
സ്ഥാനംAlte Nationalgalerie, Berlin

അദ്ദേഹത്തിന്റെ പല ചിത്രങ്ങളെയും പോലെ, ഒരു ചിത്രത്തിൽ മാതൃകയുടെ പുറകുവശം മാത്രമേയുള്ളൂ. ചിത്രത്തിൽ ഡ്രെസ്‌ഡനിലെ സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ ഭാര്യയെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിൽ അവളുടെ പുറകുവശം മാത്രം കാണിക്കുന്നുണ്ടെങ്കിലും, അവൾ കാണുന്നതെന്താണെന്ന് സങ്കൽപ്പിക്കാൻ ഇത് കാഴ്ചക്കാരെ അനുവദിക്കുന്നു. രൂപപ്പെടാൻ തുടങ്ങുന്ന കാഴ്ച, അവൾ സങ്കീർണ്ണമായ ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നും പുറം ലോകത്തിന്റെ ഏക പ്രവേശനം വിൻഡോയിലൂടെയാണെന്നും കാണിക്കുന്നു. ചില കപ്പലുകൾ, വെള്ളം, ഒരു തീരപ്രദേശം, മരങ്ങൾ എന്നിവയുള്ള ഒരു തുറമുഖം കാണാൻ തുടങ്ങുന്നു. ആകാശത്തിന്റെ ഒരു കാഴ്ചയുമുണ്ട്. പക്ഷേ അവളുടെ മുകളിലുള്ള ജാലകത്താൽ മൂടപ്പെട്ടിരിക്കുന്നു. പതുക്കെ കടന്നുപോകുന്ന കപ്പൽ അവളുടെ ജീവിതം പതുക്കെ അവളുടെ മുമ്പിലൂടെ കടന്നുപോകുന്നതെങ്ങനെയെന്ന് പ്രതീകപ്പെടുത്തുന്നു. അവൾ ഇപ്പോഴും ഗാർഹിക അന്തരീക്ഷത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും കപ്പൽ മുന്നോട്ട് പോകുന്നു. ഫ്രീഡ്രിക്കിന്റെ മിക്ക പെയിന്റിംഗുകളും പോലെ, അവളുടെ ജീവിതത്തിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്നുവെന്ന് നമുക്ക് ഒരു ബോധം ലഭിക്കുന്നു. കൂടാതെ, ഈ പെയിന്റിംഗിൽ ശാന്തതയും നിയന്ത്രണവും ഉണ്ട്. പക്ഷേ ഈ മുറി ചെറുതായതിനാലല്ല. മുറി വാസ്തവത്തിൽ ഉയർന്ന സീലിംഗും വലിയ വിൻഡോകളും ഉള്ള വളരെ വലിയ ഇടമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വുമൺ_അറ്റ്_എ_വിൻഡോ&oldid=3277425" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ