വിഷാദം

ഒരു വ്യക്തിയുടെ ചിന്തകൾ, പെരുമാറ്റം, പ്രചോദനം, വികാരങ്ങൾ, ക്ഷേമബോധം എന്നിവയെ ബാധിക്കുന്ന താഴ്

ദുഃഖിതമായ മാനോനിലയും പ്രവർത്തനങ്ങളോടുള്ള വിമുഖതയും കലർന്ന ഒരു ഒരു മാനസികാവസ്ഥയാണ് വിഷാദം അഥവാ ഡിപ്രെഷൻ (Depression). ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള ഒരു രോഗം തന്നെയാണ് വിഷാദം. എന്നാൽ പലപ്പോഴും ഇത്‌ അവഗണിക്കപ്പെടുകയാണ് പതിവ്. ഇത് ഒരാളുടെ ചിന്തകൾ, പെരുമാറ്റം, പ്രചോദനം, വികാരങ്ങൾ, സ്വയം ക്ഷേമത്തിലിരിക്കുന്നതിനുള്ള ചോദന എന്നിവകളെയെല്ലാം മോശമായി ബാധിക്കുന്നു. സങ്കടം, ചിന്തയിലും ഏകാഗ്രതയിലുമുള്ള ബുദ്ധിമുട്ട്, അമിത വിശപ്പ് അല്ലെങ്കിൽ വിശപ്പുകുറവ്, ഉറക്കമില്ലായ്മ അല്ലങ്കിൽ അമിത ഉറക്കം, ലൈംഗിക താല്പര്യക്കുറവ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം. വിഷാദം അനുഭവിക്കുന്ന ആളുകൾക്ക് പ്രതീക്ഷയില്ലായ്മ, അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ, ചിലപ്പോഴൊക്കെ ആത്മഹത്യാ ചിന്തകൾ എന്നിവ അനുഭവപ്പെടാം. ഈ അവസ്ഥ ഹ്രസ്വകാലമോ ദീർഘകാലമോ ആകാം. [1][2][3][4]

വിഷാദം സർവ്വസാധാരണമായ ഒരു മാനസിക വൈകല്യമാണ്. ആഗോളതലത്തിൽ 264 ദശലക്ഷത്തിലധികം ആളുകൾക്ക് വിഷാദരോഗം ബാധിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മാനസികവൈകല്യങ്ങളുടെ പ്രധാന കാരണമാണ് വിഷാദം. ആഗോളതലത്തിൽ രോഗത്തിന്റെ ഭാരം വർധിപ്പിക്കുന്നതിൽ വിഷാദം പ്രധാന പങ്കുവഹിക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെയാണ് വിഷാദരോഗം ബാധിക്കുന്നത്. യുവതികളിൽ പൊതുവേ പ്രസവം, അണ്ഡാശയം അഥവാ ഓവറി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, മദ്ധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമം (Menopause) എന്നിവയുമായി ബന്ധപ്പെട്ടും വിഷാദം ഉണ്ടാകാറുണ്ട്. ഇത്‌ പലപ്പോഴും ഗുരുതരമായേക്കാം. സ്ത്രീകൾക്ക് പങ്കാളിയുടെയും കുടുംബത്തിന്റെയും പിന്തുണ, വിദഗ്ദ ചികിത്സ എന്നിവ ആവശ്യമുള്ള ഒരു ഘട്ടം തന്നെയാണിത്. പുരുഷന്മാരിൽ ആൻഡ്രോപോസ് എന്ന അവസ്ഥയുമായി ബന്ധപ്പെട്ടും വിഷാദം ഉണ്ടാകാം. വിഷാദം ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ലഘുവും കഠിനവുമായ വിഷാദത്തിന് ഫലപ്രദമായ മാനസിക ചികിത്സകളും ഔഷധ ചികിത്സകളും ഉണ്ട്.[5][6][7][8][9]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിഷാദം&oldid=3995130" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ