വിവരാവകാശ നിയമം

ദേശീയ സർക്കാരുകൾ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നൽകുന്ന നിയമങ്ങളാണ് വിവരാവകാശ നിയമം എന്നുപറയുന്നത്.

ഇന്ത്യ

പ്രധാന ലേഖനം: വിവരാവകാശനിയമം 2005

പൊതു അധികാര സ്ഥാപനങ്ങളുടെകൈവശമുള്ള വിവരങ്ങൾ എല്ലാപൌരന്മാർക്കും ലഭ്യമാക്കുന്നതിനുംപൊതു അധികാര കേന്ദ്രങ്ങളുടെപ്രവർത്തനത്തിൽ സുതാര്യതയുംവിശ്വാസ്യതയുംവർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ളഉത്തരവാദിത്തം നിലനിർത്തുന്നതിനുംഅഴിമതി നിർമ്മാർജ്ജനംചെയ്യുന്നതിനുമുള്ള വിവരാവകാശനിയമം 2005 ഒക്ടോബർ 12 മുതൽപ്രാബല്യത്തിൽ വന്നു. ഭരണഘടനാപ്രകാരമോ ലോകസഭയുടെയോനിയമസഭകളുടെയോ നിയമം വഴിയോസർക്കാർ വിജ്ഞാപനം വഴിയോനിലവിൽ വന്നതോ,രൂപീകരിക്കപ്പെട്ടതോ ആയ എല്ലാഅധികാരികളും, സ്ഥാപനങ്ങളുംസർക്കാരിൽ നിന്നും ഏതെങ്കിലുംതരത്തിൽ സഹായധനം ലഭിക്കുന്നസർക്കാർ ഇതര സംഘടനകളും, ഈനിയമത്തിന്റെ പരിധിയിൽ വരും.സർക്കാർ സ്ഥാപനങ്ങൾ, സർക്കാർസഹായധനം നൽകുന്ന സ്ഥാപനങ്ങൾഎന്നിവയുടെ അധീനതയിലുള്ള ഒരുജോലിയോ, പ്രമാണമോ രേഖയോപരിശോധിക്കുന്നതിനുള്ള അവകാശം,രേഖയുടെയോ പ്രമാണത്തിന്റെയോകുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ,സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,ഏതു പദാർത്ഥത്തിന്റെയുംസാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾഎടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ളമറ്റു ഇലക്ട്രോണിക്സംവിധാനങ്ങളിലോശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ,പ്രിന്റൌട്ടുകൾ, ഫ്ലോപ്പികൾ,ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോകാസറ്റുകൾ മുതലായ രൂപത്തിൽപകർപ്പായി ലഭിക്കാനും ഏതൊരുപൌരനും അവകാശമുണ്ടെന്ന് നിയമംവ്യവസ്ഥ ചെയ്യുന്നു.എല്ലാ സർക്കാർ ഓഫീസുകളിലുംപബ്ലിക് ഇൻഫർമേഷൻഓഫീസർമാരെയും അസിസ്റ്റന്റ്പബ്ലിക് ഇൻഫർമേഷൻഓഫീസർമാരെയുംനിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരുകാര്യത്തെക്കുറിച്ച് വിവരംലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതംബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻഓഫീസർക്ക് അപേക്ഷ നൽകണം.രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമംവഴിയോ അപേക്ഷ നൽകാം. അപേക്ഷഎഴുതി നൽകാൻ കഴിയാത്ത വ്യക്തിപറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തിഅപേക്ഷ തയ്യാറാക്കുന്നതിന്പബ്ലിക് ഇൻഫർമേഷൻ ഓഫീസർസഹായിക്കണം. അപേക്ഷകൻ വിവരംതേടുന്നത് എന്തിനാണെന്ന്വെളിപ്പെടുത്തേണ്ടതില്ല.ബന്ധപ്പെടുന്നതിനുള്ള വിലാസംമാത്രമേ അപേക്ഷയിൽകാണിക്കേണ്ടതുള്ളു. വിവരങ്ങളുംരേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾസർക്കാർ നിശ്ചയിച്ചിട്ടുണ്ട്.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെഅവ തെളിയിക്കുന്നതിനുള്ള രേഖകൾഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ടഫീസ് ഈടാക്കുന്നതിൽ നിന്നുംഒഴിവാക്കിയിട്ടുണ്ട്.അപേക്ഷ ലഭിച്ച് 30 ദിവസത്തിനകംപബ്ലിക് ഇൻഫർമേഷൻ ഓഫീസർഅപേക്ഷകന് വിവരം നൽകണം.അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻഓഫീസർ വഴി ലഭിച്ചഅപേക്ഷയാണെങ്കിൽ 35ദിവസത്തിനകം വിവരം നൽകിയാൽമതി. എന്നാൽ വ്യക്തിയുടെജീവനെയോ സ്വാതന്ത്ര്യത്തെയോബാധിക്കുന്ന വിവരമാണ്ആവശ്യപ്പെടുന്നതെങ്കിൽ അത് 48മണിക്കൂറിനകം നൽകിയിരിക്കണം.ആവശ്യപ്പെടുന്ന വിവരംലഭിക്കുന്നില്ലെങ്കിലോഅപൂർണ്ണവും അവാസ്തവവുമായവിവരമാണ് കിട്ടിയതെങ്കിലോഅക്കാര്യത്തിൽ പരാതിയുള്ളവ്യക്തിക്ക് അപ്പീൽ സംവിധാനവുംനിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.നിയമം അനുശാസിക്കും വിധംവിവരം നൽകുന്നില്ലെങ്കിൽബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെശിക്ഷണ നടപടികളും നിയമം വ്യവസ്ഥചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻകമ്മീഷനാണ് വിവരാവകാശ നിയമംനടപ്പിലാക്കുന്നതും അവയിലെപരാതികൾ തീർപ്പാക്കുന്നതുംശിക്ഷാ നടപടികൾസ്വീകരിക്കുന്നതുമായഅധികാരസ്ഥാനം.

"https:https://www.search.com.vn/wiki/index.php?lang=ml&q=വിവരാവകാശ_നിയമം&oldid=3405856" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ