ലെഹ്മാൻ മഡോണ

ജിയോവന്നി ബെല്ലിനി വരച്ച ചിത്രം

ക്രിസ്തുവിനുമുമ്പ് 1470-ൽ വെനീഷ്യൻ ചിത്രകാരനായ ജിയോവന്നി ബെല്ലിനി വരച്ച ഒരു ടെമ്പറ പാനൽചിത്രമാണ് ലെഹ്മാൻ മഡോണ.[1] ബെല്ലിനിയുടെ ഈ ആദ്യകാല ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ പാദുവൻ ആർട്ടിസ്റ്റ് ആൻഡ്രിയ മാന്റെഗ്നയുടെ സ്വാധീനം പ്രകടമാകുന്നു. മഡോണയുടെ തലയ്ക്ക് പിന്നിൽ തൂക്കിയിട്ടിരിക്കുന്ന മാലയിലെ ഓറഞ്ച് നിറത്തിലുള്ള ഫലങ്ങൾ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. വലതുവശത്തുള്ള ഫലം ഒരു ചെറി ആയിരിക്കാം അത് യൂക്കറിസ്റ്റിനെ (വിശുദ്ധ കൂട്ടായ്മ) സൂചിപ്പിക്കുന്നു. അല്ലെങ്കിൽ ഒരു ആപ്പിൾ ഏദെൻതോട്ടത്തിലെ മനുഷ്യന്റെ പതനത്തെ പ്രതിനിധീകരിക്കുന്നു. മെട്രോപോളിറ്റൻ കലാ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

Lehman Madonna
കലാകാരൻGiovanni Bellini
Mediumtempera on panel
അളവുകൾ72 cm × 46 cm (28 in × 18 in)
സ്ഥാനംMetropolitan Museum of Art, New York
WebsiteCatalogue entry

ഈ ചിത്രം 1911-ൽ ഇറ്റലിയിലെ റിറ്റിയിലെ വില്ല സാൻ മൗറോയിലാണെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 1916 ജൂണിലോ അതിനു മുമ്പോ ഫിലിപ്പ് ലേമാൻ ഏറ്റെടുത്തു.

വെനീഷ്യൻ ചിത്രകാരനായ ജിയോവന്നി ബെല്ലിനിയുടെ ഈ ആദ്യകാല ചിത്രം, അദ്ദേഹത്തിന്റെ അളിയനായ പാദുവൻ മാസ്റ്റർ ആൻഡ്രിയ മാന്റെഗ്നയുടെ അഗാധമായ സ്വാധീനം വെളിപ്പെടുത്തുന്നു. നെതർലാൻഡിഷ് ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭൂപ്രകൃതിയുടെയും ഓയിൽ മീഡിയത്തിന്റെ ഉപയോഗവും 1460 മുതൽ ജിയോവാനി പരീക്ഷിച്ചുനോക്കിയിരിക്കാം. പരേപ്പിൽ തൊട്ടിരിക്കുന്ന കന്യകയുടെ ഇടതുകൈയിലൂടെ ആരാധകനും വിഷയവും തമ്മിൽ നാടകീയമായ ഒരു ബന്ധം ബെല്ലിനി സൃഷ്ടിക്കുന്നു. ഒപ്പം അവരുടെ വിരൽത്തുമ്പും കാഴ്ചക്കാരന്റെ അടുക്കലെത്തിക്കുന്നു. മാലയിലും പരപ്പിന്റെ ഇടതുവശത്തുള്ള ചുരയ്‌ക്കയും പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു.[2]

ചിത്രകാരനെക്കുറിച്ച്

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വിപരീതം ആണെങ്കിലും), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും വേഗത കുറഞ്ഞതുമായ ഓയിൽ പെയിന്റുകളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലെഹ്മാൻ_മഡോണ&oldid=3964312" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ