ലീല സന്തോഷ്

ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് എത്തിയ ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ് (Eng: Leela Santhosh).വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി ലീല സംവിധാനം ചെയ്യ്തതാണ് നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യുമെൻ്ററി.

ലീല സന്തോഷ്
ജനനം (1988-12-18) ഡിസംബർ 18, 1988  (35 വയസ്സ്)
പനമരം, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര സംവിധാനം

ജീവിതരേഖ

കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം പഞ്ചായത്തിലെ പാലുകുന്ന് ഗ്രാമത്തിൽ പരേതനായ ശ്രീധരൻ്റെയും റാണിയുടേയും രണ്ടാമത്തെ മകളായി 1988 ൽ ജനിച്ചു. ആദിവാസി വിഭാഗമായ പണിയ സമുദായത്തിലാണ് ജനനം.[1] അച്ഛന്റെ മരണ ശേഷം വയനാട് പാലക്കുന്നിലെ കൊളത്തറ കോളനിയിൽ നിന്ന് നെയ്ക്കുപ്പയിലെ അമ്മയുടെ വീട്ടിലെത്തി.[1] സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. ജെ ബേബി സ്ഥാപിച്ച നടവയലിലുള്ള കനവ്‌ എന്ന ബദൽ സ്കൂളിൽ 1994 ൽ ചേർന്നു.[1] ഗുരുകുല സംബ്രദായത്തിലായിരുന്നു കനവിലെ പഠനരീതി. പാഠപുസ്തകങ്ങൾക്ക് പുറമേ കളരിയും, കാർഷികവൃത്തിയും, നൃത്തവും, സാഹിത്യരചനയും, സിനിമയും, നാടകവുമെല്ലാം കനവിലെ കരിക്കുലത്തിൽ ഉൾപ്പെടുത്തീരുന്നു. ഈ അനുഭവമാണ്‌ ചലച്ചിത്ര നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനമായത്. തുടർന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും സിനുമാ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തു. ഇവിടെനിന്നും സംവിധാനം, സ്ക്രിപ്റ്റ്, മറ്റ് സാങ്കേതിക വിദ്യകൾ മുതലായവ സ്വയത്തമാക്കി.ലീലയ്ക്കും ഭർത്താവ് കളരി വിദ്വാനായ സന്തോഷിനുമായി സത്ലജ്, സ്വതിക, സിഥാർഥ് എന്നീ മൂന്ന് മക്കളുണ്ട്.[2]

സിനിമ രംഗത്ത്

ഗുരുനാഥനായ കെ. ജെ ബേബി 2004 ൽ ഗുഡ എന്ന ഗോത്രഭാഷയിലുള്ള സിനിമ നിർമ്മിച്ചപ്പോൾ സഹസംവിധായികായി പ്രവർത്തിച്ചാന്ന് ലീല സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.[1] ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി സംവിധായികയാണ് അവർ.[1] സംവിധാനം നിർവ്വഹിച്ച ആദ്യ ഡോക്യുമെൻ്ററിയായ, 2014 ൽ നിർമ്മിച്ച നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമിയിൽ ആദിവാസി സമൂഹത്തിൻ്റെ ദുരിതജീവിതം ആണ് പ്രമേയമാക്കിയത്.[3] തുടർന്ന് പയ്ക്കിഞ്ചന ചിരി (വിശപ്പിൻ്റെ ചിരി) എന്ന പേരിൽ ഒരു ചെറുചിത്രം സംവിധാനം ചെയ്തു.[4] വിനായകനെ നായകനാക്കി താമരശ്ശേരി ചുരം പാത യാഥാർഥ്യമാവാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച കരിന്തണ്ടൻ്റ ജീവിതം പറയുന്ന കരിന്തണ്ടൻ എന്ന ചിത്രം പ്രഖ്യാപിച്ചുവെങ്കിലും ചില സാഹചര്യങ്ങളാൽ അത് ഇത് വരെ ആരംഭിച്ചിട്ടില്ല.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലീല_സന്തോഷ്&oldid=3808214" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ