ലിസ്റ്റ് എ ക്രിക്കറ്റ്

(ലിസ്റ്റ് A ക്രിക്കറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിലെ പരിമിത ഓവർ മത്സരങ്ങളുടെ ഒരു വകഭേദമാണ് ലിസ്റ്റ് എ ക്രിക്കറ്റ്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ള ഒരു വകഭേദമായി ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് എന്നതുപോലെ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളുടെ താഴ്ന്ന നിലയിലുള്ള ഒരു വകഭേദമാണ് ലിസ്റ്റ് എ ക്രിക്കറ്റ്. മിക്ക ക്രിക്കറ്റ് രാഷ്ട്രങ്ങളിലും ആഭ്യന്തര ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. പൊതുവേ 40 മുതൽ 60 ഓവർ വരെയുള്ള മത്സരങ്ങൾക്കാണ് സാധാണണ ലിസ്റ്റ് എ ക്രിക്കറ്റ് പദവിയുള്ളത്. 2006 മുതലാണ് ക്രിക്കറ്റിന്റെ ഈ ഘടനാരീതി നിലവിൽ വന്നത്.

ലിസ്റ്റ് എ ക്രിക്കറ്റ് പദവിയുള്ള മത്സരങ്ങൾ

  • അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ
  • മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾ
  • ഓരോ രാജ്യത്തെയും പ്രധാന ഏകദിന ടൂർണമെന്റുകൾ
  • വിദേശരാജ്യത്ത് ടൂറിങ് നടത്തുന്ന ടെസ്റ്റ് പദവിയുള്ള ഒരു രാജ്യവും, അവിടുത്തെ ഒരു പ്രധാന ഫസ്റ്റ്-ക്ലാസ്സ് ടീമും തമ്മിലുള്ള അംഗീകൃത മത്സരങ്ങൾ

ലിസ്റ്റ് എ ക്രിക്കറ്റ് പദവി ഇല്ലാത്ത മത്സരങ്ങൾ

  • ട്വന്റി 20 മത്സരങ്ങൾ (അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ)[1]
  • ലോകകപ്പ് സന്നാഹ മത്സരങ്ങൾ
  • ടെസ്റ്റ് രാഷ്ട്രങ്ങളുടെ ടൂറിങ് സമയത്ത് പ്രധാനമല്ലാത്ത ഫസ്റ്റ്-ക്ലാസ്സ് ടീമുകളുമായുള്ള മത്സരം (ഉദാ. യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമുകൾ)
  • സൗഹൃദ, ആഘോഷ മത്സരങ്ങൾ

അവലംബം


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ