ലിലിയൻ അഫെഗ്ബായ്

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവും

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് ലിലിയൻ അഫെഗ്ബായ് (ജനനം: 11 നവംബർ 1991) [1]അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ ബിഗ് ബ്രദർ ആഫ്രിക്കയിൽ അഫെഗ്‌ബായ് പങ്കെടുത്തു.[2]2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് [3] തദ്ദേശീയ സിനിമകൾക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡ് (എഎംവിസിഎ) അവർ നേടി.[4]

ലിലിയൻ അഫെഗ്ബായ്
ലിലിയൻ അഫെഗ്ബായ് ഒരു ഫോട്ടോഷൂട്ടിൽ
ജനനം (1991-11-11) നവംബർ 11, 1991  (32 വയസ്സ്)
എടോ സ്റ്റേറ്റ്, എടോ സ്റ്റേറ്e, നൈജീരിയ
തൊഴിൽനടി, നിർമ്മാതാവ്
സജീവ കാലം2013—ഇതുവരെ

മുൻകാലജീവിതം

നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.[5]ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബെൻസൺ ഐഡഹോസ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.[6]

കരിയർ

സിനിമയും ടെലിവിഷനും

2014-ലെ ബിഗ് ബ്രദർ ആഫ്രിക്ക ഷോയിൽ ലിലിയൻ അഫെഗ്‌ബായ് പങ്കെടുത്തു. ആ വർഷം റിയാലിറ്റി താരങ്ങളിൽ ഒരാളായി അവർ മാറി. [7] 2015-ൽ റോഡ് ടു യേസ്റ്റെർഡേ എന്ന സിനിമയിൽ അവർ അഭിനയിച്ചു.[8]പെപ്പർ സൂപ്പ് എന്ന ഹ്രസ്വചിത്രത്തിലും അവർ അഭിനയിച്ചു.[9] മെനെറ്റിന്റെ ടിവി പരമ്പരയായ ഡു ഗുഡ് ആസ് വെനീസ് ദി ബ്ലോഗർ 2015/2016 ൽ അവർ അഭിനയിച്ചു.[10]അവർ ഡാർക്ക് പാസ്റ്റ്[11] എന്ന സിനിമയുടെ സഹ നിർമ്മാതാവ് ആയിരുന്നു. അവർ എന്റർടെയിൻമെന്റ് കമ്പനി EEP എന്റർടെയിൻമെന്റ് ആരംഭിച്ചു.[12] ബൗണ്ട് എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അവർ അരങ്ങേറ്റം കുറിച്ചു. അതിൽ സെലിബ്രിറ്റികളായ റിറ്റ ഡൊമിനിക്, എനിന്ന എൻ‌വിഗ്വെ, ജോയ്‌സ് കലു, പ്രിൻസ് നവാഫോർ എന്നിവർ അഭിനയിച്ചിരുന്നു.[13]

അവാർഡുകൾ

[14]

YearEventPrizeRecipientResult
2018ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡുകൾഈ വർഷത്തെ മികച്ച തദ്ദേശീയ സിനിമBound Movie/Selfവിജയിച്ചു [14]
2017സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകൾMost Promising ActressSelfവിജയിച്ചു [15]
2018ലാമോഡ് മാഗസിൻ "ദി ഗ്രീൻ ഒക്ടോംബർ ഈവന്റ്"ഈ വർഷത്തെ ഏറ്റവും ഫാഷനബിൾ സെലിബ്രിറ്റിSelfവിജയിച്ചു [16]

ഫിലിമോഗ്രാഫി

YearFilmRoleNotes
2014ടിൻസൽ (TV പരമ്പര)റൊമാൻസ്, ഡ്രാമ
2015റോഡ് ടു യേസ്റ്റർഡേറിസപ്ഷനിസ്റ്റ്റൊമാൻസ്, ഡ്രാമ, ത്രില്ലർ
2016ഡു ഗുഡ് സീരീസ്വ്ലോഗർറൊമാൻസ്, കോമഡി
2016ഹാപ്പി എൻഡിങ്അമാകറൊമാൻസ്, ഡ്രാമ [17]
2016ഡാൻസ് ടു മൈ ബീറ്റ്റൊമാൻസ്, ഡ്രാമ[18]
2016പെപ്പർ സൂപ്പ്Selfഡ്രാമ
2016ദി വെഡ്ഡിംഗ്അഡാറൊമാൻസ്, ഡ്രാമ
2016അറ്റ്ലസ്അയ്യോട്ടുഡ്രാമ
2017ബൗണ്ട്Producerറൊമാൻസ്, ഡ്രാമ[19]
2017ദി വുമെൺറൊമാൻസ്, ഡ്രാമ, കോമഡി
2017ബേബി ഷവർടോലുറൊമാൻസ്, ഡ്രാമ, കോമഡി
2017മൈ വൈഫ് & ഐയെറ്റുണ്ടെറൊമാൻസ്, ഡ്രാമ, കോമഡി
2018മംസ് അറ്റ് വാർഡെയ്‌സിറൊമാൻസ്, ഡ്രാമ, കോമഡി
2018മെറി മെൻ: ദി റിയൽ യൊറുബ ഡെമോൺസ്ബാങ്ക് മാനേജർറൊമാൻസ്, കോമഡി

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിലിയൻ_അഫെഗ്ബായ്&oldid=3966386" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ