ലിയോൺ ബ്രട്ടൺ

ഇംഗ്ലണ്ടുകാരനായ ഒരു ഫുട്ബോൾ കളിക്കാരനാണ് ലിയോൺ ബ്രട്ടൺ. ബ്രട്ടൺ നിലവിൽ സ്വാൻസിയ സിറ്റിക്കു വേണ്ടിയാണ് കളിക്കുന്നത്. മധ്യനിരയിലാണ് സ്ഥാനം. സ്വാൻസിയയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് എത്തിച്ചതിൽ സുപ്രധാന പങ്കാണ് ബ്രട്ടൺ വഹിച്ചത്. 2012 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് തന്റെ പാസുകളിൽ 93.1% ലക്ഷ്യത്തിലെത്തിക്കാൻ ബ്രട്ടണായി. യൂറോപ്പിലെ 5 മുൻനിര ക്ലബ്ബുകളിൽ ഈ കണക്ക് പരിശോധിച്ചാൽ ബാഴ്സയുടെ സെയ്ദു കെയ്റ്റ മാത്രമേ ബ്രട്ടണ് മുൻപിലുള്ളു. ബോൾട്ടണെ 3-1ന് സ്വാൻസിയ തോൽപ്പിച്ചപ്പോൾ 100% ആയിരുന്നു ബ്രട്ടന്റെ പാസിങ് മികവ്.

ലിയോൺ ബ്രട്ടൺ
Personal information
Full nameലിയോൺ ജെയിംസ് ബ്രട്ടൺ
Height5 ft 5 in (165 cm)
Position(s)മധ്യനിര
Club information
Current team
സ്വാൻസിയ സിറ്റി
Number7
Youth career
1991–1998ആഴ്സണൽ
Senior career*
YearsTeamApps(Gls)
1998–2003വെസ്റ്റ്ഹാം യുണൈറ്റഡ്0(0)
2002–2003→ സ്വാൻസിയ സിറ്റി (loan)25(0)
2003–2010സ്വാൻസിയ സിറ്റി270(15)
2010–2011ഷെഫീൽഡ് യുണൈറ്റഡ്24(0)
2011–സ്വാൻസിയ സിറ്റി53(1)
*Club domestic league appearances and goals, correct as of 21:08, 2 ജൂൺ 2012 (UTC)

ആഴ്സണൽ യൂത്ത് അക്കാദമിയിലാണ് ബ്രട്ടൺ കളി പഠിച്ചത്. 16-ആം വയസിൽ ആഴ്സണലിൽ നിന്ന് ബ്രട്ടണെ നേടാൻ 400000പൗണ്ടാണ് വെസ്റ്റ്ഹാം ചിലവിട്ടത്. പക്ഷെ വിംഗറായ് കളിച്ചു ശീലിച്ച ബ്രട്ടണ് അവിടെ തിളങ്ങാനായില്ല. പിന്നീട് സ്വാൻസിയയിൽ തിരിച്ചെത്തി കോച്ച് റോബർട്ടോ മാർട്ടിനസിനറെ കീഴിൽ സ്വാൻസിയയുടെ അഭിഭാജ്യ ഘടകമായ് മാറി. സഹതാരങ്ങൾക്ക് ആവശ്യാനുസരണം ബ്രട്ടന്റെ ബൂട്ടിൽ നിന്ന് പാസെത്തുമെന്ന് കോച്ച് ബ്രണ്ടൻ റോഡ്ജേഴ്സ് സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബ്രട്ടനു് ഇനിയും ഇംഗ്ലണ്ട് ടീമിൽ സ്ഥാനം നേടാനായിട്ടില്ല.

അവലംബം

ദേശാഭിമാനി കിളിവാതിൽ 2012 ഏപ്രിൽ 19

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിയോൺ_ബ്രട്ടൺ&oldid=2786938" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ