ലാൽ ജോസ്

(ലാൽജോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് (ജനനം: ജനുവരി 11, 1966). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

ലാൽ ജോസ്‌
ജനനം
ലാൽ ജോസ് മേച്ചേരി
മറ്റ് പേരുകൾലാലു
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1989 - തുടരുന്നു
ജീവിതപങ്കാളി(കൾ)ലീന
കുട്ടികൾഐറീൻ, കാതറിൻ
മാതാപിതാക്ക(ൾ)ജോസ്, ലില്ലി
പുരസ്കാരങ്ങൾമാതൃഭൂമി ചലച്ചിത്രപുരസ്കാരം
ഹിറ്റ്മേക്കർ ഓഫ് ദ ഇയർ - മീശമാധവൻ
വെബ്സൈറ്റ്http://www.directorlaljose.com

ജീവിതരേഖ

മേച്ചേരി വീട്ടിൽ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11-ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട്ടാണ് ലാൽ ജോസിന്റെ ജനനം. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന് പേരിട്ടത് (ലാൽ ബഹാദൂർ ശാസ്ത്രി മരിച്ച ദിവസമായിരുന്നു ലാൽ ജോസിന്റെ ജനനം). പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയ്ക്ക് താമസം മാറി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത്. 1989-ൽ പ്രസിദ്ധ സംവിധായകൻ കമലിന്റെ സഹായിയായി ചലച്ചിത്രലോകത്തെത്തി. കമലിന്റെ നിരവധി പ്രസിദ്ധ ചിത്രങ്ങളിൽ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996-ൽ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷവും അദ്ദേഹം ചെയ്തു.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്.

ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.

ലാൽ ജോസിന്റെ ചിത്രങ്ങൾ

സംവിധായകൻ

ചിത്രംവർഷംരചനഅഭിനേതാക്കൾഗാനരചനസംഗീതംകുറിപ്പുകൾ
ഒരു മറവത്തൂർ കനവ്1998ശ്രീനിവാസൻമമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനിഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർആദ്യ ചിത്രം, വൻ വിജയം.
ചന്ദ്രനുദിക്കുന്ന ദിക്കിൽ1999ബാബു ജനാർദ്ദനൻദിലീപ്, കാവ്യ മാധവൻ, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മഎസ്. രമേശൻ നായർവിദ്യാസാഗർവിജയം
രണ്ടാം ഭാവം2001രഞ്ജൻ പ്രമോദ്സുരേഷ് ഗോപി, ലാൽ, ബിജു മേനോൻ, പൂർണ്ണിമ ഇന്ദ്രജിത്ത്ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർപരാജയം
മീശമാധവൻ2002രഞ്ജൻ പ്രമോദ്ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർമഹാവിജയം
പട്ടാളം2003റെജി നായർമമ്മൂട്ടി, ടെസ്സ, ഇന്ദ്രജിത്ത്, ബിജു മേനോൻഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർപരാജയം
രസികൻ2004മുരളി ഗോപിദിലീപ്, സംവൃത സുനിൽ, ബിജു മേനോൻ, സിദ്ധാർഥ് ഭരതൻ, മുരളി ഗോപിഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർപരാജയം
ചാന്ത്പൊട്ട്2005ബെന്നി പി. നായരമ്പലംദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ബിജു മേനോൻവയലാർ ശരത്ചന്ദ്രവർമ്മവിദ്യാസാഗർമഹാവിജയം
അച്ഛനുറങ്ങാത്ത വീട്2006ബാബു ജനാർദ്ദനൻസലിം കുമാർ, മുക്ത, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സംവൃത സുനിൽവയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾവിജയം, വൻ നിരൂപകപ്രശംസ നേടി
ക്ലാസ്മേറ്റ്സ്2006ജെയിംസ് ആൽബർട്ട്പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ, ഇന്ദ്രജിത്ത്വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾമഹാവിജയം
അറബിക്കഥ2007ഡോ. ഇഖ്ബാൽ കുറ്റിപ്പുറംശ്രീനിവാസൻ, ജയസൂര്യ, ഇന്ദ്രജിത്ത്അനിൽ പനച്ചൂരാൻബിജിബാൽവൻ വിജയം
മുല്ല2008എം. സിന്ധുരാജ്ദിലീപ്, മീര നന്ദൻ, ബിജു മേനോൻവയലാർ ശരത്ചന്ദ്രവർമ്മവിദ്യാസാഗർപരാജയം
നീലത്താമര2009എം.ടി.കൈലാഷ്, അർച്ചന കവി, സംവൃത സുനിൽവയലാർ ശരത്ചന്ദ്രവർമ്മവിദ്യാസാഗർവിജയം
കേരളകഫെ
(പുറംകാഴ്ചകൾ)
2009സി.വി. ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന കഥയെ ആസ്പദമാക്കിമമ്മൂട്ടി, ശ്രീനിവാസൻറഫീക്ക് അഹമ്മദ്ബിജിബാൽവിജയം
എൽസമ്മ എന്ന ആൺകുട്ടി2010എം. സിന്ധുരാജ്കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻറഫീക്ക് അഹമ്മദ്രാജാമണിവൻ വിജയം
സ്പാനിഷ് മസാല2012ബെന്നി പി. നായരമ്പലംകുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻആർ. വേണുഗോപാൽവിദ്യാസാഗർശരാശരി
ഡയമണ്ട് നെക്‌ലെയ്സ്2012ഡോ. ഇഖ്ബാൽ കുറ്റിപ്പുറംഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീറഫീക്ക് അഹമ്മദ്വിദ്യാസാഗർവൻ വിജയം
അയാളും ഞാനും തമ്മിൽ2012ബോബി-സഞ്ജയ്പൃഥ്വിരാജ്, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽവയലാർ ശരത്ചന്ദ്രവർമ്മഔസേപ്പച്ചൻവൻ വിജയം
ഇമ്മാനുവൽ2013എ.സി. വിജീഷ്മമ്മൂട്ടി, ഫഹദ് ഫാസിൽറഫീക്ക് അഹമ്മദ്അഫ്സൽ യൂസഫ്വൻ വിജയം
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും2013കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ്വയലാർ ശരത്ചന്ദ്രവർമ്മവിദ്യാസാഗർവൻ വിജയം
ഏഴ് സുന്ദര രാത്രികൾ2013ദിലീപ്, മുരളി ഗോപി, റിമ കല്ലിങ്കൽറഫീക്ക് അഹമ്മദ്പ്രശാന്ത് പിള്ളശരാശരി
വിക്രമാദിത്യൻ2014ഡോ. ഇഖ്ബാൽ കുറ്റിപ്പുറംദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്സന്തോഷ് വർമ്മ, വയലാർ ശരത്ചന്ദ്രവർമ്മ, അനിൽ പനച്ചൂരാൻ, റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത്, കെ. ജെ. സിംഗ്ബിജിബാൽവൻ വിജയം
നീന2015ആർ. വേണുഗോപാൽദീപ്തി സതി, ആൻ അഗസ്റ്റിൻ , വിജയ്‌ ബാബുആർ. വേണുഗോപാൽ, നിഖിൽ ജെ. മേനോൻനിഖിൽ ജെ. മേനോൻവിജയം
വെളിപാടിന്റെ പുസ്തകം2017ബെന്നി പി. നായരമ്പലംമോഹൻലാൽ, പ്രയാഗ മാർട്ടിൻ, അന്നാ രാജൻറഫീക്ക് അഹമ്മദ്, വയലാർ ശരത്ചന്ദ്രവർമ്മ, അനിൽ പനച്ചൂരാൻ, സന്തോഷ് വർമ്മ, മനു മഞ്ജിത്ത്ഷാൻ റഹ്മാൻവിജയം

ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്‌തത്-എം. സിന്ധുരാജിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. നവാഗതരായ ശ്രവണ, തേജസ് ജ്യോതി എന്നിവരും ഇതിലുണ്ട്. റോബി രാജ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചു. വിക്കിപീഡിയ (ഇംഗ്ലിഷ്)

2019 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ഭാഷാ പരിഹാസ ചിത്രമാണ് നാൽപത്തിയൊന്ന് (41) ബിജു മേനോൻ, ശരഞ്ജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

Meow is a 2021 Malayalam film directed by Lal Jose . Soubin Shahir and Mamta Mohandas have played the lead roles in this film. [1] Also starring an Azerbaijani woman named Yasmina and a cat, the film was released on December 24, 2021

സഹസംവിധായകൻ

റഫറൻസ്

"https:https://www.search.com.vn/wiki/index.php?lang=ml&q=ലാൽ_ജോസ്&oldid=4024093" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ