ലക്ഷ്മി നാരായണ താലൂർ

നിരവധി അന്താരാഷ്ട്ര കലാ പ്രദർശനങ്ങളിലും ബിനലെകളിലും പങ്കെടുത്തിട്ടുള്ള ശ്രദ്ധേയനായ ഇന്ത്യൻ കലാകാരനാണ് ലക്ഷ്മി നാരായണ താലൂർ എന്ന എൽ.എൻ. താലൂർ(ജനനം:1971). ശിൽപ നിർമ്മാണത്തെ പുതിയ സങ്കേതകങ്ങളോടു കൂട്ടിച്ചേർത്ത് ഒരുക്കുന്ന ഇൻസ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ. ഇപ്പോൾ ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായിട്ടാണ് കലാപ്രവർത്തനം.

ജീവിതരേഖ

1971ൽ കർണാടകയിലെ താലൂരിൽ ജനിച്ചു. മൈസൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സ്, ബറോഡ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഫൈൻ ആർട്സ്, മ്യൂസിയോളജി പഠനം. തുടർന്നാണ് കോമൺവെൽത്ത് സ്കോളർഷിപ്പോടുകൂടി ബ്രിട്ടനിലെ ലീഡ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ എംഎ പഠനത്തിനെത്തുന്നത്.[1]

പ്രദർശനങ്ങൾ

  • ക്വിന്റസൻഷ്യൽ, 2011, ഇന്ത്യ
  • ക്രോമാറ്റോ ഫോബിയ : ദ ഫിയർ ഓഫ് മണി,സൗത്ത് കൊറിയ, ചൈന
  • പ്ലെയിസ്ബോ, ഇന്ത്യ
  • ആന്റിമാറ്റർ,ന്യൂയോർക്ക്
  • ബോൺ അപ്പറ്റൈറ്റ്, സിയോൾ, കൊറിയ
  • ഏഷ്യൻ ആർട്ട് ബിനാലെ, തയ്വാൻ
  • എഗയിൻസ്റ്റ് ആൾ ഓഡ്സ്
  • ആർട്ടിസ്റ്റ് വിത്ത് അറോറിയ, കൊറിയ

ദക്ഷിണ കൊറിയയിലേയും ചൈനയിലും നടന്ന ബിനാലെകളിൽ പങ്കെടുത്തിട്ടുണ്ട്.

വെനി,വിഡി,വിസി ഐ കെയിം,ഐ സോ, ഐ കോൺകേർഡ് എന്ന മൂവായിരത്തോളം ഓടു കൊണ്ടുള്ള ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചത്. ഹഠയോഗ അനുഷ്ടിക്കുന്ന കളിമൺ കൊണ്ടുള്ള ചെറു രൂപങ്ങളും ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിലെ ‘ഓട്” ചരിത്രവും യോഗവിദ്യയും സംയോജിപ്പിക്കുന്ന ഒരു ഇൻസ്റ്റലേഷനാണിത്.[2]

പുരസ്കാരങ്ങൾ

  • സൻസ്കൃതി അവാർഡ് 2003
  • കോമൺവെൽത്ത് സ്കോളർഷിപ്പ് 2001
  • നാഷണൽ സ്കോളർഷിപ്പ് 1996
  • കർണാടക ലളിത കലാ അക്കാദമി സ്കോളർഷിപ്പ് 1995

അവലംബം

പുറം കണ്ണികൾ

ഔദ്യോഗിക വെബ്‌സൈറ്റ്

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ