റെബേക്ക ഷുഗർ

റെബേക്ക ഷുഗർ ( ജനനം, ജൂലൈ 9, 1987) ഒരു അമേരിക്കൻ ആനിമേറ്റർ, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്. സ്വതന്ത്രമായി ഒരു നെറ്റ് വർക്ക് പരമ്പര സൃഷ്ടിക്കുന്ന ആദ്യ വനിതയായ ഷുഗർ കാർട്ടൂൺ നെറ്റ് വർക്ക് പരമ്പരയായ സ്റ്റീവൻ യൂണിവേഴ്സ് സൃഷ്ടിച്ചതിൽ അറിയപ്പെട്ടിരുന്നു.[1]2013 വരെ ഷുഗർ ഒരു എഴുത്തുകാരിയും അഡ്വെൻച്യുർ ടൈം എന്ന അനിമേറ്റഡ് ടെലിവിഷൻ പരമ്പരയിൽ തിരക്കഥാകൃത്തുമായിരുന്നു. രണ്ട് പരമ്പരകളിലും കൂടി അവർക്ക് നാല് പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. [2]

റെബേക്ക ഷുഗർ
2014-ൽ ഷുഗർ, കോമിക് കോൺ, ന്യൂയോർക്ക്
ജനനം (1987-07-09) ജൂലൈ 9, 1987  (36 വയസ്സ്)
സിൽവർ സ്പ്രിംഗ്, മേരിലാൻഡ്, യു. എസ്
കലാലയംസ്കൂൾ ഓഫ് വിഷ്വൽ ആർട്ട്സ്
തൊഴിൽആനിമേഷൻ, കോമിക്സ്, ഗാന രചയിതാവ്
സജീവ കാലം2009–സജീവം
അറിയപ്പെടുന്നത്
  • Steven Universe
  • Adventure Time

ജീവിതരേഖ

മേരിലാൻറിലെ സിൽവർ സ്പ്രിങ്ങിലെ സ്ലിഗോ പാർക്ക് ഹിൽസിൽ ആണ് ഷുഗർ വളർന്നത്. അവർ തുടർച്ചയായി മേരിലാന്റിൽ സ്ഥിതിചെയ്യുന്ന മോൺട്ഗോമറി ബ്ലെയർ ഹൈസ്കൂളിലും ആൽബർട്ട് ഐൻസ്റ്റീൻ ഹൈസ്കൂളിലും വിഷ്വൽ ആർട്ട്സ് സെന്ററിലും ആയിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്.[3] (അവിടെ പ്രസിഡൻഷ്യൽ സ്കോളർ കോമ്പറ്റിഷനിൽ [4]ഒരു സെമിഫൈനലിസ്റ്റ് ആയിത്തീരുകയും കൂടാതെ മോൺട്ഗോമറി കൗണ്ടിയിൽ അഭിമാനമായി ഇഡാ എഫ്. ഹൈമവീസ് വിഷ്വൽ ആർട്സ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.[5]) ബ്ലെയറിൽ ആയിരുന്നപ്പോൾ പല കോമിക്കുകളിലും വരച്ചിരുന്നു.( "ദി സ്ട്രിപ്പ്" എന്ന സ്കൂൾ പത്രത്തെ സിൽവർ ചിപ്സ് എന്നു വിളിച്ചു) ന്യൂസ് പേപ്പറിലെ വ്യക്തിഗത എഴുത്ത്, എഡിറ്റിംഗ് മത്സരത്തിൽ കോമിക്കുകൾക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തു. 2005- ൽ "ദി സ്ട്രിപ്പ്." എംപിപിഎസ് പുതിയ ഗ്രേഡിംഗ് പോളിസിയിൽ ഈ കോമിക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു [6]പിന്നീട് റെബേക്ക ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സ് സ്കൂളിൽ ചേരുകയും ചെയ്തു.[7]

റെബേക്കയുടെ പിതാവ് റോബിൻറെ കാഴ്ചപ്പാടിൽ റെബേക്ക ഷുഗറും സഹോദരൻ സ്റ്റീവനും "യഹൂദ വികാരങ്ങൾ" ഉൾക്കൊള്ളുന്നവരായി വളർന്നവരാണ്. സ്കൈപ്പ് വഴി ഇരുവരും രക്ഷിതാക്കളോടൊപ്പം ഹാനക്ക മെഴുകുതിരിയുടെ വെളിച്ചം പതിവായി നിരീക്ഷിച്ചിരുന്നു.[8]

സിനിമകൾ

Television and film works
വർഷംസിനിമകഥാപാത്രംകുറിപ്പുകൾ
2009–2012; 2015അഡ്വെൻച്യുർ ടൈംകഥാകൃത്ത്, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ്, സ്റ്റോറിബോർഡ് റിവിഷനിസ്റ്റ്;ടെലിവിഷൻ പരമ്പര
2012ഹോട്ടൽ ട്രാൻസിൽവാനിയസ്റ്റോറിബോർഡ് കലാകാരൻ[9]സിനിമ
2012–സജീവംസ്റ്റീവൻ യൂണിവേഴ്സ്സ്രഷ്ടാവ്, ഡെവലപ്പർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, കഥാകൃത്ത് എഴുത്തുകാരൻ, സ്റ്റോറിബോർഡ് കലാകാരൻ, ഗാനരചയിതാവ്ടെലിവിഷൻ പരമ്പര
2017OK K.O.! Let's Be Heroesഎഴുത്തുകാരനും അഭിനേതാക്കളും (അവസാന സ്ഥാനപ്പേരുകൾ)ടെലിവിഷൻ പരമ്പര

അവലംബം

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=റെബേക്ക_ഷുഗർ&oldid=3137406" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ