രാം വിലാസ് പാസ്വാൻ

ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പ്രവർത്തകൻ

ഒൻപത് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ഏഴ് തവണ കേന്ദ്ര മന്ത്രിയുമായിരുന്ന ബീഹാറിൽ നിന്നുള്ള ലോക്ജനശക്തി പാർട്ടി നേതാവായിരുന്നു രാം വിലാസ് പസ്വാൻ.(1946-2020) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2020 ഒക്ടോബർ 8ന് അന്തരിച്ചു.[1][2]

രാം വിലാസ് പാസ്വാൻ
കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
2019-2020, 2014-2019
മുൻഗാമിശരത് പവാർ
പിൻഗാമിപീയുഷ് ഗോയൽ
രാജ്യസഭാംഗം
ഓഫീസിൽ
2019-2020, 2010-2014
മണ്ഡലംബീഹാർ
ലോക്സഭാംഗം
ഓഫീസിൽ
2014, 2004, 1999, 1998, 1996, 1991, 1989, 1980, 1977
മുൻഗാമിരാം സുന്ദർദാസ്
പിൻഗാമിപശുപതികുമാർ പരസ്
മണ്ഡലംഹാജിപ്പൂർ, റോസരൊ
വ്യക്തിഗത വിവരങ്ങൾ
ജനനം05 ജൂലൈ 1946
ഖഗാരിയ, ബീഹാർ
മരണംഒക്ടോബർ 8, 2020(2020-10-08) (പ്രായം 74)
ന്യൂഡൽഹി
രാഷ്ട്രീയ കക്ഷി
പങ്കാളിരാജ്കുമാരി ദേവി(1969-1981)റീന ശർമ്മ(1982-2020)
കുട്ടികൾ4
As of ഒക്‌ടോബർ 8, 2020
ഉറവിടം: ലോക്സഭ

ജീവിതരേഖ

ബീഹാറിലെ ഖഗാരിയ ജില്ലയിലെ ശഖർബാനിയയിലെ ഒരു ദളിത് കുടുംബത്തിൽ ജമുൻ പസ്വാൻ്റെയും സിയ ദേവിയുടേയും മകനായി 1946 ജൂലൈ 5 ന് ജനിച്ചു. പട്ന യൂണിവേഴ്സിറ്റിയിലും കോസി കോളേജിലുമായി വിദ്യാഭ്യസം പൂർത്തിയാക്കിയ പസ്വാൻ 1969-ൽ ബീഹാർ പോലീസിലെ ഡി.എസ്.പിയായി ജോലി ചെയ്തിരുന്നു എങ്കിലും പിന്നീട് ഉദ്യോഗം രാജി വച്ച് രാഷ്ട്രീയത്തിലിറങ്ങി[3][4]

രാഷ്ട്രീയ ജീവിതം

1969-ൽ ഇരുപത്തിമൂന്നാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെയാണ് പാസ്വാൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1969-ൽ തന്നെ എസ്‌.എസ്.പി സ്ഥാനാർത്ഥിയായി അലൗളി മണ്ഡലത്തിൽ നിന്ന് ബീഹാർ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് ഒൻപത് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് തവണ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 1969 : സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി അംഗം
  • 1969 : ബീഹാർ നിയമസഭാംഗം, അലൗളി മണ്ഡലം
  • 1972 : വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം
  • 1974 : ജനറൽ സെക്രട്ടറി, ഭാരതീയ ലോക്ദൾ
  • 1977 : ജനതാ പാർട്ടി അംഗം
  • 1977 : ലോക്സഭാംഗം, (1) ഹാജിപ്പൂർ
  • 1980 : ലോക്സഭാംഗം, (2) ഹാജിപ്പൂർ
  • 1984 : ലോക്സഭയിലേക്ക് ഹാജിപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 1989 : ലോക്സഭാംഗം, (3) ഹാജിപ്പൂർ
  • 1989-1990 : കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി (1)
  • 1991 : ലോക്സഭാംഗം, (4) റോസരൊ
  • 1996 : ലോക്സഭാംഗം, (5) ഹാജിപ്പൂർ
  • 1996-1997 : ലോക്സഭ ലീഡർ
  • 1996-1998 : കേന്ദ്ര റെയിൽവേ മന്ത്രി (2)
  • 1998 : ലോക്സഭാംഗം, (6) ഹാജിപ്പൂർ
  • 1999 : ലോക്സഭാംഗം, (7) ഹാജിപ്പൂർ
  • 1999-2001 : കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി (3)
  • 2000 : ജനതാദൾ വിട്ട് ലോക് ജനശക്തി പാർട്ടി രൂപീകരിച്ചു
  • 2001-2002 : കേന്ദ്ര, കൽക്കരി വകുപ്പ് മന്ത്രി (4)
  • 2002 : എൻ.ഡി.എ വിട്ട് യു.പി.എയിൽ ചേർന്നു
  • 2004 : ലോക്സഭാംഗം, (8) ഹാജിപ്പൂർ
  • 2004-2009 : കേന്ദ്ര രാസവള, കെമിക്കൽസ് വകുപ്പ് മന്ത്രി (5)
  • 2009 : ഹാജിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
  • 2010-2014 : രാജ്യസഭാംഗം, ബീഹാർ
  • 2014 : ലോക്സഭാംഗം, (9) ഹാജിപ്പൂർ
  • 2014-2019 : കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി (6)
  • 2019-2020 : രാജ്യസഭാംഗം, ബീഹാർ, കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി (7)
  • 2020 ഒക്ടോബർ 8 ന് നിര്യാതനായി[5][6][7]

കേന്ദ്ര മന്ത്രി

ഏഴ് തവണ കേന്ദ്ര മന്ത്രിയായിരുന്ന പസ്വാൻ ഒരു സീസൺഡ് പൊളിറ്റിഷ്യൻ എന്നാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെട്ടിരുന്നത്.

യു.പി.എ, എൻ.ഡി.എ മുന്നണികളിൽ നിന്ന് രാഷ്ട്രീയ കാറ്റ് നോക്കി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നതിൽ അതീവ വൈഭവമാണ് പസ്വാൻ എന്ന നേതാവിനെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്[8]

ആദ്യമായി കേന്ദ്ര മന്ത്രിയാവുന്നത് 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിട്ടാണ്.

1996-1998 വർഷങ്ങളിൽ റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന പസ്വാൻ 1999-ൽ എ.ബി. വാജ്പേയി നയിച്ച എൻ.ഡി.എ. മന്ത്രിസഭയിൽ ഐ.ടി, കൽക്കരി വകുപ്പുകളുടെ മന്ത്രിയായിരുന്നു.

2002-ൽ മന്ത്രി പദം രാജിവെച്ച് എൻ.ഡി.എ. വിട്ട പസ്വാൻ 2004-2009-ലെ ഒന്നാം യു.പി.എ സർക്കാരിൽ രാസവള, കെമിക്കൽ വകുപ്പ് മന്ത്രിയായിരുന്നു.

പിന്നീടുള്ള ധ്രൂവീകരണത്തിൽ 2014-ൽ യു.പി.എ വിട്ട് വീണ്ടും എൻ.ഡി.എയിൽ ചേർന്നു 2014 മുതൽ 2020 വരെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു[9]

സ്വകാര്യ ജീവിതം

  • ഭാര്യമാർ :
  • രാജ് കുമാരി ദേവി 1969-ൽ വിവാഹം, 1981-ൽ വിവാഹമോചനം
  • മക്കൾ : ഉഷ, ആശ
  • റീന ശർമ്മ : 1989-മുതൽ
  • മക്കൾ : ചിരാഗ് പസ്വാൻ എം.പി., നിശ പസ്വാൻ

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ2020 ഒക്ടോബർ എട്ടിന് നിര്യാതനായി.[10]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ