യോദ്ധാ

മലയാള ചലച്ചിത്രം

ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാഗാ ഫിലിംസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നു. എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങളേക്കാൾ പശ്ചാത്തല സംഗീതമാണ് ആകർഷകം. ജഗതിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നായ അര ശുംമൂട്ടിൽ അപ്പുകുട്ടനും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ തൈപ്പറമ്പിൽ അശോകനും ഈ ചിത്രത്തിലാണ്.ബിഗ് ബഡ്ജറ്റായതിനാൽ ഒരു ആവറേജ് വിജയം മാത്രമാണ് ഈ സിനിമയ്ക്ക് നേടാനായത്..

യോദ്ധാ
വി.സി.ഡി. പുറംചട്ട
സംവിധാനംസംഗീത് ശിവൻ
നിർമ്മാണംസാഗാ ഫിലിംസ്
കഥസംഗീത് ശിവൻ
തിരക്കഥശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
സംഗീതംഎ.ആർ. റഹ്‌മാൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസാഗാ ഫിലിംസ്
വിതരണംസാഗാ ഫിലിംസ്
റിലീസിങ് തീയതി1992 സെപ്റ്റംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം149 മിനിറ്റ്

കഥാസാരം

തൈപ്പറമ്പിൽ അശോകനും (മോഹൻലാൽ) അരശുംമൂട്ടിൽ അപ്പുക്കുട്ടനും (ജഗതി) ജ്യേഷ്ഠത്തിയുടെയും അനുജത്തിയുടെയും മക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായതിനാൽ ഇവർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ സമയം, നേപ്പാളിൾ പുതിയ ലാമയെ (റിംപോച്ചെ) വാഴിക്കുന്ന ചടങ്ങകൾ നടക്കുകയാണ്. റിംപോച്ചയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോകുന്നു. റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാനാണ് ഇവരുടെ നേതാവിന്റെ ശ്രമം. റിപോച്ചെക്കായി പുതിയ രക്ഷകൻ വരുമെന്ന് ആശ്രമവാസികൾ അറിയുന്നു.അശോകനും അപ്പുകുട്ടനും തമ്മിലുള്ള വഴക്ക് മൂലം അച്ഛൻ അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ പക്കൽ അയ്ക്കുന്നു.

നേപ്പാളിലെത്തുന്ന അശോകൻ വീട്ടിലെത്തുമ്പോൾ അപ്പുക്കുട്ടൻ തന്റെ പേരിൽ അവിടെ താമസിക്കുന്നതായി അറിയുന്നു. അശോകൻ യാദൃച്ഛികമായി റിംപോച്ചയെ കാണുകയും അവനെ കൂടെ കൂട്ടുകയും ചെയ്യുന്നു. താൻ അശോകനാണെന്നും വീട്ടിലുള്ളത് അപ്പുക്കുട്ടനാണെന്നും മുറപ്പെണ്ണ് അശ്വതിയെ അറിയിക്കാൻ അശോകൻ ശ്രമിക്കുന്നു. അശ്വതി നേപ്പാളിലെ പുരാതന ആചാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ്. ക്യാമറയിൽ അശോകന്റെ ചിത്രം കാണുന്ന അശ്വതി അശോകൻ ധരിച്ചിരിക്കുന്ന മാല റിപോച്ചയുടേതാണെന്ന് അറിയുന്നു. ഇവരുടെ മുൻപിൽവെച്ച് റിപോച്ചയെ തട്ടികൊണ്ട് പോകുന്നു. തടയാൻ ശ്രമിച്ച അശോകനും അശ്വതിക്കും പരുക്കേല്ക്കുന്നു. ഇവരെ പിന്തുടർന്ന അപ്പുക്കുട്ടൻ ആദിവാസികളുടെ പിടിയിലകപ്പെടുന്നു. പരിശീലനം നേടിയ അശോകൻ റിംപോച്ചയെ രക്ഷിക്കുകയും വില്ലനെ കൊല്ലുകയും ചെയ്യുന്നു. കാഴ്ച തിരിച്ചു നേടിയ അശോകൻ അശ്വതി മരിച്ചിട്ടില്ല എന്നറിയുന്നു.

അഭിനേതാക്കൾ

സംഗീതം

Yodha
സൗണ്ട്ട്രാക്ക് by എ.ആർ. റഹ്മാൻ
Released1992
Recordedപഞ്ചതൻ റെകോർഡ് ഇൻ
Genreചലച്ചിത്ര സൗണ്ട്ട്രാക്ക്
Labelതരംഗിണി
Producerഎ.ആർ. റഹ്‌മാൻ
എ.ആർ. റഹ്മാൻ chronology
റോജ
(1992)റോജ1992
യോദ്ധാ
(1992)
പുതിയമുഖം
(1992)പുതിയമുഖം1992

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആണ്.

വിക്കിചൊല്ലുകളിലെ യോദ്ധാ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഗാനങ്ങൾ

മലയാളം വേർഷൻ

ട്രാക്#ഗാനംപാടിയത്രചന
1"പടകാളി ചണ്ടി ചങ്കരി"കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർബിച്ചു തിരുമല
2"കുനുകുനെ ചെറു"കെ.ജെ. യേശുദാസ്, സുജാത മോഹൻബിച്ചു തിരുമല
3"മാമ്പൂവേ "കെ.ജെ. യേശുദാസ്, സുജാതബിച്ചു തിരുമല
4"തീം സംഗീതം"മൽ‌ഗുഡി സുഭബിച്ചു തിരുമല

തമിഴ് (അശോകൻ)

ട്രാക് #ഗാനംപാടിയത്
1"ഓം കാരി"എസ്.പി. ബാലസുബ്രമണ്യം
2"കുളു കുളൂ"എസ്.പി. ബാലസുബ്രമണ്യം, ചിത്ര
3"തീം സംഗീതം"മൽ‌ഗുഡി സുഭ

ഹിന്ദി വേർഷൻ (ധരം യോദ്ധ)

ട്രാക് #ഗാനംപാടീയത്
1മേം ദില്ലി കി ശഹ്സാദ"എസ്.പി. ബാലസുബ്രമണ്യ
2"മുഝ്കോ യെ ലഗ്താ ഹേ"എസ്.പി.ബി, ചിത്ര
3"തീം സംഗീതം"മൽഗുഡി സുഭ

അണിയറ പ്രവർത്തകർ

ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
കലസമീർ ചന്ദ്
ചമയംപാണ്ഡ്യൻ
വസ്ത്രാലങ്കാരംസലീം ആരിഫ്
നൃത്തംകുമാർ
സംഘട്ടനംശ്യാം കൌശൽ
പരസ്യകലഗായത്രി
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംപാഞ്ചതൻ റെക്കോർഡിങ്ങ് ഇൻ
വാർത്താപ്രചരണംറെഞ്ചി കോട്ടയം
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
വാതിൽ‌പുറചിത്രീകരണംശ്രീമൂവീസ്
അസോസിയേറ്റ് ഡയറൿടർസി.പി. ജോമോൻ

പുരസ്കാരങ്ങൾ

1992 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
  • മികച്ച ബാലതാരം – മാസ്റ്റർ സിദ്ധാർത്ഥ
  • മികച്ച ചിത്രസംയോജകൻ – ശ്രീകർ പ്രസാദ്
  • മികച്ച ശബ്ദലേഖകൻ – അരുൺ കെ. ബോസ്
  • മികച്ച ശബ്ദസംയോജകൻ – അരുൺ കെ. ബോസ്

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=യോദ്ധാ&oldid=3965633" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ