യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ്

ആസൂത്രണഘട്ടത്തിലിരിക്കുന്ന ഒരു പദ്ധതിയാണ് യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ്. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ പ്രാകാശിക ദൂരദർശിനി ഇതായിരിക്കും. ചിലിയിലെ സിറോ അർമസോൺസ് പർവ്വതത്തിലാണ് യൂറോപ്യൻ സതേൺ ഓബ്‌സർവേറ്ററിയുടെ മേൽനോട്ടത്തിൽ ഇതു നിർമ്മിക്കുന്നത്. 39.3മീറ്റർ വ്യാസമുള്ള പ്രാഥമികദർപ്പണവും 4.2മീറ്റർ വ്യാസമുള്ള ദ്വിദീയദർപ്പണവുമാണ് ഇതിലെ പ്രധാനഘടകങ്ങൾ; കൂടെ മറ്റുചില സഹായക ഉപകരണങ്ങളും.[2] 2012 ജൂൺ 11ന് ESO ഇതിന്റെ നിർമ്മാണം തുടങ്ങുന്നതിനുള്ള അനുവാദം നൽകി. ഇനി ഇതുമായി ബന്ധപ്പെട്ട സർക്കാരുകളുടെ അംഗീകാരം കൂടി ലഭിക്കുന്നമുറയ്ക്ക് നിർമ്മാണം തുടങ്ങും.[3]

യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ് (E-ELT)
Image Credit: ESO
Image Credit: ESO
ചിത്രകാരന്റെ ഭാവനയിൽ E-ELT
OrganizationESO
LocationCerro Armazones, Chile, near Paranal Observatory
Coordinates24°35′20″S 70°11′32″W / 24.58889°S 70.19222°W / -24.58889; -70.19222
Altitude3060 m[1]
WeatherGood
WavelengthVisible, near infrared
BuiltPlanned completion: 2022 first light[2]
Telescope styleReflector
Diameter39.3m
Angular resolution0.001 to 0.65 arcseconds depending on target and instruments used
Collecting area978 m2
Focal length420–840 m (f/10 – f/20)
MountingNasmyth mount
WebsiteESO E-ELT

ഈ പദ്ധതി പൂർത്തിയാവുന്നതോടെ ആദിമ ഗ്രഹയൂഥവ്യവസ്ഥകളുടെ രൂപീകരണത്തെ കുറിച്ചും പ്രാങ്-ഗ്രഹങ്ങളിലെ ജലതന്മാത്രകളെയും ജൈവതന്മാത്രകളെയും കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് ജ്യോതിശ്ശാസ്ത്രജ്ഞർ.[4]

ചരിത്രം

2012 ഏപ്രിൽ 26ന് ഇ.എസ്.ഒ സമിതി ചിലിയിലെ സെറൊ അർമാസോൺസ് പ്രദേശത്തെ ഇ-ഇഎൽടി സ്ഥാപിക്കാനുള്ള സ്ഥലമായി തെരഞ്ഞെടുത്തു.[5] അർജ്ജന്റീന, കാനറി ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, മൊറോക്കൊ, അന്റാർട്ടിക്ക എന്നിവിടങ്ങളിലായിരുന്നു പരിഗണനയിലിരുന്ന മറ്റു പ്രദേശങ്ങൾ.[6]

ആദ്യത്തിൽ ഇതിന്റെ പ്രാഥമിക ദർപ്പണത്തിന് 42മീറ്റർ വ്യാസവും ദ്വിതീയ ദർപ്പണത്തിന് 5.9 മീറ്റർ വ്യാസവുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് 2011ൽ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 39.3 മീറ്ററും ദ്വിതീയ ദർപ്പണത്തിന്റേത് 4.2ഉം ആയി പുനർനിർണ്ണയിക്കപ്പെട്ടു.[2] ഇതിന്റെ ഭാഗമായി ഇതിനു വേണ്ടിവരുന്ന മൊത്തം ചെലവ് 127.5 കോടി യൂറോയിൽ നിന്ന് 105.5 കോടി യൂറോ ആയി വെട്ടിക്കുറച്ചു.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ