യംഗ് വുമൺ വിത് യൂണികോൺ

കലാചരിത്രകാരന്മാരുടെ വിലയിരുത്തലിൽ 1505 അല്ലെങ്കിൽ 1506 കാലഘട്ടത്തിൽ റാഫേൽ വരച്ച ചിത്രമാണ് യംഗ് വുമൺ വിത് യൂണികോൺ. റോമിലെ ഗാലേരിയ ബോർഗീസിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. പെയിന്റിംഗ് ആദ്യം പാനലിലെ എണ്ണച്ചായാചിത്രമായിരുന്നു. 1934-ൽ സംരക്ഷണ പ്രവർത്തനങ്ങൾക്കിടെ ചിത്രം ക്യാൻവാസിലേക്ക് മാറ്റി. ഈ ചിത്രത്തിന്റെ പതിവുനടപടിക്രമത്തിന്റെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു അജ്ഞാത ചിത്രകാരൻ ചേർത്ത ചക്രം, ക്ലോക്ക്, പാം ഫ്രണ്ട് എന്നിവ നീക്കം ചെയ്യുകയും ചിത്രത്തിലെ അമിത പെയിന്റിംഗ് മാറ്റുകയും ചെയ്തതിലൂടെ യൂണികോൺ വ്യക്തമാകുകയും ചെയ്തു.

Young Woman with Unicorn
കലാകാരൻRaphael
വർഷം1506
തരംOriginally oil on panel; now on canvas
അളവുകൾ65 cm × 51 cm (26 in × 20 in)
സ്ഥാനംGalleria Borghese, Rome

ചിത്രത്തിന്റെ ഘടനയിൽ ഒരു ലോഗ്ഗിയ ഒരു ലാൻഡ്‌സ്കേപ്പിലേയ്ക്ക് തുറക്കുന്ന ചിത്രത്തിലെ മുക്കാൽ ഭാഗത്തെ രചനാരീതി 1503 നും 1506 നും ഇടയിൽ ലിയോനാർഡോ വരച്ച മോണലിസയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.[1] ക്രിസ്റ്റോഫ് തോനെസ് നിരീക്ഷിക്കുന്നത്: "എന്നിരുന്നാലും, ലിയോനാർഡോ ഛായാചിത്രത്തിന്റെ ഇരിപ്പുരീതി, കോമ്പോസിഷണൽ ഫ്രെയിംവർക്ക്, സ്പേഷ്യൽ ഓർഗനൈസേഷൻ എന്നിവ റാഫേൽ സ്വീകരിക്കുന്നു ... യുവതിയുടെ നോട്ടത്തിലെ ശാന്തമായ ജാഗ്രത മോണലിസയുടെ" അപഗ്രഥിക്കാൻ പറ്റാത്ത അവ്യക്തത "യിൽ നിന്ന് വളരെ വ്യത്യസ്തമാണ്.[2]

ഈ ചിത്രം അടുത്ത കാലം വരെ അനിശ്ചിതത്വത്തിലായിരുന്നു. ഗാലറിയുടെ 1760-ലെ വസ്‌തുവിവരപ്പട്ടികയിൽ പെയിന്റിംഗിന്റെ വിഷയം അലക്സാണ്ട്രിയയിലെ സെന്റ് കാതറിൻ എന്ന് തിരിച്ചറിഞ്ഞു. ചിത്രം പീറ്റ്രോ പെറുഗ്വിനോയുടേതാണെന്ന് ആരോപിച്ചിരുന്നു. 1934–36 കാലഘട്ടത്തിൽ പെയിന്റിംഗ് പുനഃസ്ഥാപിച്ചതിലൂടെ കലാചരിത്രകാരൻ റോബർട്ടോ ലോംഗി ചിത്രം റാഫേലിന്റേതാണെന്ന ആരോപണം സ്ഥിരീകരിച്ചു. കട്ടികൂടിയ പെയിന്റിംഗ് നീക്കം ചെയ്തതിലൂടെ സെന്റ് കാതറിൻ ചക്രത്തിനുപകരം മധ്യകാല പ്രണയത്തിലെ പവിത്രതയുടെ പ്രതീകമായ യൂണികോൺ വെളിപ്പെട്ടു.[3]1959-ൽ പെയിന്റിംഗിന്റെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ റേഡിയോഗ്രാഫിയിലൂടെ യൂണികോണിന് കീഴിലുള്ള ഒരു ചെറിയ നായയുടെ ചിത്രം സംയോജിത വിശ്വസ്തതയുടെ പ്രതീകമായി വെളിപ്പെടുത്തി. യൂണികോണിന്റെ അന്തിമരൂപത്തിനുള്ള ഒരു രേഖാചിത്രമായി ഇത് പ്രവർത്തിച്ചു.

ചിത്രകാരനെക്കുറിച്ച്

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം

  • Barchiesi, Sofia, and Marina # Minozzi, The Galleria Borghese: The Masterpieces, Galleria Borghese, Rome, n.d.
  • Thoenes, Christof, Raphael 1483-1520: The Invention of the High Renaissance, Koln: Taschen, 2012.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ