മോസ് ധാതുകാഠിന്യമാനകം

വസ്തുക്കളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന മാനദണ്ഡമാണ് മോസ് സ്കെയിൽ. 1812ൽ ജർമൻ ശാസ്ത്രജ്ഞനായിരുന്ന ഫ്രെഡറിക്ക് മോസ്സാണ് ഈ സ്കെയിൽ നിർമ്മിച്ചത്.[1]കാഠിന്യം കുറഞ്ഞ വസ്തുക്കളിൽ കാഠിന്യം കൂടിയ വസ്തുക്കൾക്ക് പോറലുകൾ വരുത്താൻ സാധിക്കും എന്ന തത്ത്വം ഉപയോഗിച്ചാണ് മോസ് സ്കെയിൽ നിർമ്മിച്ചത്. ഈ വിദ്യ ഉപയോഗിച്ച് വസ്തുക്കളുടെ കാഠിന്യം താരദമ്യം ചെയ്യാനുള്ള ശ്രമങ്ങൾ പണ്ടുകാലം മുതലേ തുടങ്ങിയിരുന്നു. തിയോഫ്രാസ്റ്റസിന്റെ "ശിലകളെക്കുറിച്ച്"(On Stones) എന്ന കൃതിയിലും പ്ലിനിയുടെ നാച്ചുറാലിസ് ഹിസ്റ്റോറിയ എന്ന കൃതിയിലും ഇതിനെക്കുറിച്ച് പരാമർശങ്ങളുണ്ട്.[2][3][4]

മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ച ഫ്രെഡറിക്ക് മോസ്

ധാതുക്കൾ

പ്രകൃതിയിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെ മറ്റൊരു വസ്തുവിൽ പോറൽ ഏൽപ്പിക്കാനുള്ള ശേഷിയെ ആധാരമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം പ്രവർത്തിക്കുന്നത്. പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ. ശിലകൾ ഒന്നോ അതിൽ കൂടുതലോ ധാതുക്കളടങ്ങിയതാണ്..[5] ഈ മാനകം കണ്ടുപിടിക്കപ്പെടുന്ന കാലത്ത് അറിയപ്പെട്ടിരുന്ന ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രമാണ് ഈ മാനകത്തിൽ മുകളിൽ നില്ക്കുന്നത്. [6]

സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് മോസ് ധാതുകാഠിന്യമാനകം നിർമ്മിച്ചത്. സ്ഥാനങ്ങളും ധാതുക്കൾ തമ്മിലുള്ള കാഠിന്യത്തിന്റെ വ്യത്യാസവും തമ്മിൽ ബന്ധമൊന്നുമില്ല. ഉദാഹരണത്തിന്, ഏറ്റവും കാഠിന്യമേറിയ വജ്രം(10) തൊട്ടടുത്തുള്ള കൊറണ്ടവുമായി(9) താരദമ്യം ചെയ്യുമ്പോൾ ഉദ്ദേശം നാലിരട്ടി കഠിനമാണ്. എന്നാൽ കൊറണ്ടത്തിന് തൊട്ടുപിന്നിലുള്ള ഗോമേദകംവുമായി(8) താരദ്മ്യം ചെയ്യുമമ്പോൾ ഉദ്ദേശം രണ്ടിരട്ടി മാത്രമെ കഠിനമായിട്ടുള്ളു. താഴെ കാണുന്ന പട്ടിക ഒരു സ്ക്ലെറോമീറ്റർ ഉപയോഗിച്ച് കണ്ടെത്തിയ ധാതുകാഠിന്യത്തിന്റെ താരദമ്യം കാണിക്കുന്നു. [7][8]

മോസ് ധാതുകാഠിന്യംധാതുരാസനാമംകാഠിന്യംചിത്രം
1ടാൽക്ക്Mg3Si4O10(OH)21
2ജിപ്സംCaSO4·2H2O3
3കാൽസൈറ്റ്CaCO39
4ഫ്ലൂറൈറ്റ്CaF221
5അപ്പറ്റൈറ്റ്Ca5(PO4)3(OH,Cl,F)48
6ഓർത്തോക്ലേസ് ഫെൽഡ്സ്പാർKAlSi3O872
7ക്വാർട്സ്SiO2100
8ഗോമേദകംAl2SiO4(OH,F)2200
9കൊറണ്ടംAl2O3400
10വജ്രംC1600

വിക്കേർസ് മാനകം

താഴെ കാണുന്ന പട്ടിക വിക്കേർസ് മാനകവും മോസ് ധാതുകാഠിന്യമാനകവും തമ്മിൽ ഒരു താരദമ്യമാണ്[9]

ധാതുകാഠിന്യം (മോസ്)കാഠിന്യം (വിക്കേർസ്)
kg/mm2
ഗ്രാഫൈറ്റ്1 - 2VHN10=7 - 11
വെളുത്തീയം1½ - 2VHN10=7 - 9
ബിസ്മത്2 - 2½VHN100=16 - 18
സ്വർണം2½ - 3VHN10=30 - 34
വെള്ളി2½ - 3VHN100=61 - 65
ചാൽക്കോസൈറ്റ്2½ - 3VHN100=84 - 87
ചെമ്പ്2½ - 3VHN100=77 - 99
ഗലേനVHN100=79 - 104
സ്ഫാലെറൈറ്റ്3½ - 4VHN100=208 - 224
ഹീസിൽവുഡൈറ്റ്4VHN100=230 - 254
കരോളൈറ്റ്4½ - 5½VHN100=507 - 586
ഗോദൈറ്റ്5 - 5½VHN100=667
ഹേമറ്റൈറ്റ്5 - 6VHN100=1,000 - 1,100
ക്രോമൈറ്റ്VHN100=1,278 - 1,456
അനറ്റേസ്5½ - 6VHN100=616 - 698
റൂട്ടൈൽ6 - 6½VHN100=894 - 974
പൈറൈറ്റ്6 - 6½VHN100=1,505 - 1,520
ബോവിറ്റൈറ്റ്7VHN100=858 - 1,288
യൂക്ക്ലേസ്VHN100=1,310
ക്രോമിയം9VHN100=1,875 - 2,000

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ