മോണോ കൗണ്ടി,അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയാ സംസ്ഥാനത്ത് കിഴക്കൻ മധ്യഭാഗത്തായുള്ള ഒരു കൌണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 14,202 ആയിരുന്നു. കാലിഫോർണിയയിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യ കുറവുളള കൗണ്ടിാണ് മോണോ കൌണ്ടി. കൗണ്ടി സീറ്റ് ബ്രിഡ്ജ്പോർട്ട് നഗരത്തിലാണ്. യോസീമൈറ്റ് ദേശീയോദ്യാനത്തിനുംനെവാദ സംസ്ഥാനത്തിനുമിടയിൽ സിയേറ നെവാദയ്ക്കു കിഴക്കായി ഈ കൌണ്ടി സ്ഥിതി ചെയ്യുന്നു.