മേനിക്കാട

മേനിക്കാടയുടെ ഇംഗ്ലീഷിലെ പേര് Painted Bush Quail എന്നും ശാസ്ത്രീയ നാമം Perdicula erythrorhyncha എന്നുമാണ്. കുന്നുകൾക്ക് അരികിലൂടെ വരിവരിയായാണ് നീങ്ങുന്നത്. ചുവന്ന കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാനാകും.

മേനിക്കാട
ആണ്പക്ഷി, നീലഗിരിയില്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Genus:
Perdicula
Species:
P. erythrorhyncha
Binomial name
Perdicula erythrorhyncha
(Sykes, 1832)
Synonyms

Microperdix erythrorhynchus
Cryptoplectron erythrorhynchus

രൂപ വിവരണം

Illustration of the nominate subspecies, the red legs and bill are diagnostic in the field

പറക്കുമ്പോള് വരെ കാണാവുന്ന ചുവന്ന കൊക്കുകളും കാലുകളുമുണ്ട്. പെൺക്ഷികളുടെ അടിഭാഗം നല്ല ചുവപ്പാണ്. മുകൾവശം ചെമ്പിച്ച തവിട്ടു നിറമാണ്. ആൺപക്ഷിയ്ക്ക് കറുത്ത തലയും വെള്ള കൺപുരികവുമുണ്ട്. ആണിനുമാത്രം വെളുത്ത കഴുത്തും,പുരികവും. തലയിൽ വരകളുമുണ്ട്.അടിവശത്ത് ചന്ദ്രക്കലപോലെയുള്ള അടയാളങ്ങളൂണ്ട്.[2] ഇവ 6 മുതല് 10 വരെയുള്ള കൂട്ടമായി കാണുന്നു. ഇവ ഒറ്റ വരിയായാണ്` നീങ്ങുന്നത്. ഇവ ഇര തേടുന്നതും പൊടിയിൽ കുളിക്കുന്നതും കാലത്താണ്. കൂട്ടത്തിലെ ഏതെങ്കിലും പക്ഷിയുടെ വിളികേട്ടാൽ പെട്ടെന്ന് കൂട്ടം ചേരും.

പ്രജനന കാലത്ത് ആൺപക്ഷി ‘’കിരിക്കി – കിരിക്കി – കിരിക്കി‘’ എന്ന കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിൽ ഇടക്കിടെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കും.,[3].[4][5]

വിതരണം

കുന്നുകളിലുള്ള കാറ്റുകളിൽ കാണുന്നു. [സത്പുര] മുതൽ പൂർവഘട്ടത്തിന്റെ വടക്കുവരെ blewitti എന്ന് ഉപവിഭാഗത്തെ കാണുന്നു. കുറച്ചുകൂടി വലിപ്പം കുറഞ്ഞതും മങ്ങിയ നിറത്തോടുകൂടിയ ഒരു ഉപവിഭാഗം പശ്ചിമഘട്ടത്തിൽ പൂനെയുടെ തെക്കുമുതൽ നീലഗിരിയിലും തെക്കേ ഇന്ത്യയിലെ കുന്നുകളിലും കാണുന്നു. [4]

അവലംബം

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂടൻ, പേജ് 218
"https:https://www.search.com.vn/wiki/index.php?lang=ml&q=മേനിക്കാട&oldid=3350221" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ