മെസ്സിയർ 7

വൃശ്ചികം രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 7 (M7) അഥവാ NGC 6475. ടോളമി ക്ലസ്റ്റർ എന്ന പേരിലും ഇത് അറിയപ്പെടുന്നു[4].

മെസ്സിയർ 7
ചിത്രത്തിന്റെ കേന്ദ്രത്തിലുള്ളതാണ് താരവ്യൂഹം
Observation data (J2000.0 epoch)
നക്ഷത്രരാശിവൃശ്ചികം
റൈറ്റ് അസൻഷൻ17h 53m 51.2s[1]
ഡെക്ലിനേഷൻ–34° 47′ 34″[1]
ദൂരം980 ± 33 ly (300 ± 10 pc)[2]
ദൃശ്യകാന്തിമാനം (V)3.3
ദൃശ്യവലുപ്പം (V)80.0′
ഭൗതികസവിശേഷതകൾ
പിണ്ഡം735[3] M
ആരം25 ly
കണക്കാക്കപ്പെട്ട പ്രായം200 Myr[2]
മറ്റ് പേരുകൾM7, NGC 6475, ടോളമി ക്ലസ്റ്റർ
ഇതും കാണുക: തുറന്ന താരവ്യൂഹം

ചരിത്രം

വളരെക്കാലം മുമ്പേ അറിയപ്പെട്ടിരുന്ന ഒരു താരസമൂഹമാണ് M7. ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രജ്ഞനായ ടോളമിയാണ് 130 എ.ഡി.യിൽ ഇതിനെ ആദ്യമായി ഒരു നീഹാരികയെന്ന് രേഖപ്പെടുത്തിയത്.[5] 1654-ന് മുമ്പ് ജിയോവന്നി ബാറ്റിസ്റ്റ ഹൊഡിയേർണ ഇതിനെ നിരീക്ഷിക്കുകയും ഇതിൽ മുപ്പത് നക്ഷത്രങ്ങളെ എണ്ണുകയും ചെയ്തു. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ ഏഴാമത്തെ അംഗമായി ചേർത്തു. "Coarsely scattered clusters of stars" എന്നാണ് ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ M7 നെക്കുറിച്ച് പറഞ്ഞത്.[4]

നിരീക്ഷണം

തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഈ താരവ്യൂഹത്തെ കാണാനാകും. വൃശ്ചികം നക്ഷത്രരാശിക്ക് കല്പിക്കപ്പെടുന്ന തേളിന്റെ രൂപത്തിന്റെ വാലറ്റത്തായാണ് ഇതിന്റെ സ്ഥാനം. M7 ലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 5.6 ആണ്.

സവിശേഷതകൾ

താരവ്യൂഹത്തെ ദൂരദർശിനികൾ കൊണ്ട് നിരിക്ഷിച്ചാൽ 1.3° കോണളവിൽ കാണുന്ന ആകാശഭാഗത്ത് എൺപതോളം നക്ഷത്രങ്ങളെ കാണാനാകും. M7 ലേക്കുള്ള ദൂരം കണക്കാക്കപ്പെട്ടിരിക്കുന്നത് 980 പ്രകാശവർഷമായാണ്, ഇതിൽ നിന്നും താരവ്യൂഹത്തിന്റെ വ്യാസം 25 പ്രകാശവർഷം ആണെന്ന് ലഭിക്കുന്നു. M7 ന്റെ ടൈഡൽ ആരം 40.1 ly (12.3 pc) ആണ്. 20 കോടി വർഷം മാത്രം പ്രായമുള്ള ഈ താരവ്യൂഹത്തിന്റെ ആകെ പിണ്ഡം സൂര്യന്റെ 735 ഇരട്ടിയാണ്.[3][2]. M7-ൽ ഹൈഡ്രജൻ, ഹീലിയം എന്നിവയൊഴികെയുള്ള മൂലകങ്ങളുടെ ആപേക്ഷിക അളവ് സൂര്യന്റേതിന് സമാനമാണ്.[2]

M7 ന്റെ സ്ഥാനം

അവലംബം

17h 53.9m 00s, −34° 49′ 00″

"https:https://www.search.com.vn/wiki/index.php?lang=ml&q=മെസ്സിയർ_7&oldid=1716160" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ