മൂന്നാം കേരളനിയമസഭ

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1967) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു മൂന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1967 മാർച്ച് ആറിനാണ് ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1967 ഫെബ്രുവരി ഇരുപതിനാണ് മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പട്ടം താണുപിള്ള, 1962-ൽ പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, ആർ. ശങ്കർ രാജിവെക്കുകയും ചെയ്തു. 1965ൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. തന്മൂലം 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.

1967-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർ.എസ്.പി., കെ.ടി.പി., കെ.എസ്.പി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ സപ്തകക്ഷിമുന്നണി എന്ന പേരിൽ മുന്നണിയായി മത്സരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുകയും ചെയ്തു. കേരള കോൺഗ്രസ്, സ്വതന്ത്രാ പാർട്ടിയുമായി ധാരണ പുലർത്തി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.[4][5] ഡി. ദാമോദരൻ പോറ്റിആണ് സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്[6]

തിരഞ്ഞടുപ്പ്, മന്ത്രിസഭ

ഇ.എം.എസ്. മന്ത്രിസഭ)

ക്രമംമന്ത്രിമാരുടെ പേര്വകുപ്പ്
1ഇ.എം.എസ്. നമ്പൂതിരിപ്പാട്മുഖ്യമന്ത്രി
2കെ.ആർ. ഗൗരിറവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3ഇ.കെ. ഇമ്പിച്ചിബാവഗതാഗതം, ദൂരവിനിമയം
4എം.കെ. കൃഷ്ണൻവനം, ഹരിജനക്ഷേമം
5പി.ആർ. കുറുപ്പ്ജലസേചനം, സഹകരണം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
6പി.കെ. കുഞ്ഞ്ധനകാര്യം (1969 മേയ് 13ന് രാജിവച്ചു)
7സി.എച്ച്. മുഹമ്മദ് കോയവിദ്യാഭ്യാസം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
8എം.പി.എം. അഹമ്മദ് കുരിക്കൾപഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബർ 24 ന് അന്തരിച്ചു)
9എം.എൻ. ഗോവിന്ദൻ നായർകൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബർ 21 ന് രാജിവച്ചു)
10ടി.വി. തോമസ്വ്യവസായം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
11ബി. വെല്ലിംഗ്ടൺആരോഗ്യം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
12ടി.കെ. ദിവാകരൻപൊതുമരാമത്ത് (1969 ഒക്ടോബർ 21 ന് രാജിവച്ചു)
13മത്തായി മാഞ്ഞൂരാൻതൊഴിൽ (1969 ഒക്ടോബർ 21 ന് രാജിവച്ചു)
14കെ. അവുക്കാദർ കുട്ടി നഹപഞ്ചായത്ത് (1968 നവംബർ 9 ന് ചുമതലയേറ്റു; 1969 ഒക്ടോബർ 21 ന് രാജിവച്ചു)

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ