മുഹമ്മദ് അൽ-ബുഖാരി

(മുഹമ്മദ് ഇബ്ൻ ഇസ്മയിൽ അൽ ബുഖാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810-870) പ്രമുഖ ഇസ്‌ലാമിക പണ്ഡിതനാണ്‌. സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് ( الجامع الصحيح) എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ്‌ അദ്ദേഹം പ്രശസ്തനായത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്‌ലിംകൾ കരുതുന്ന മതഗ്രന്ഥമാണ്‌ സഹീഹുൽ ബുഖാരി. പതിനാറ് വർഷം കൊണ്ടാണ് ആ ഗ്രന്ഥരചന അദ്ദേഹം പൂർത്തീകരിച്ചത്[2].

മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി
ഇമാം ബുഖാരി - അറബി മുദ്രണം
കാലഘട്ടംMedieval era
പ്രദേശംഹദീസ് പണ്ഡിതൻ
ചിന്താധാരശാഫി [1]
പ്രധാന താത്പര്യങ്ങൾഹദീസ്
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
  • [ [Muslim ibn al-Hajjaj ]], Daraqatni

ജീവചരിത്രം

ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ബുഖാറ (അക്കാലത്ത് ഖുറാസാനിൻറെ ഭാഗം) എന്ന പട്ടണത്തിൽ ഹിജ്റ 194 ശവ്വാൽ 13 നാണ്‌ ഇമാം ബുഖാരി ജനിച്ചത്. പിതാവ് ഇസ്മായീൽ ഇബ്നു ഇബ്രാഹീം അന്നത്തെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ട കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ വംശാവലി പേർഷ്യനാണോ, അറബി വംശജനാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും അറബ് വംശജനെന്നാണ് പ്രബലാഭിപ്രായം. (ത്വബഖാത്തുൽ ഹനാബില(പേജ് : 274) പത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം വിശുദ്ധ ഖുർ ആൻ മനപാഠമാക്കി.മുസ് ലിം, തിർമിദി, ഇബ്നു ഖുസൈമ മുതലായവർ അദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രമുഖരാണ്. ഹിജ്റ വർഷം 256 ന് സമർഖണ്ഡിൽ വെച്ച് ഇമാം ബുഖാരി മരണപ്പെട്ടു.

ചിത്രശാല

അവലംബങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ