മുട്ടം, ഇടുക്കി ജില്ല
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
മുട്ടം എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
Muttom മുട്ടം | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
• ഭരണസമിതി | പഞ്ചായാത്ത് ഭരണ സമിതി |
ഉയരം | 22 മീ(72 അടി) |
(2001) | |
• ആകെ | 10,228 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 685587 |
Telephone code | +914862 |
വാഹന റെജിസ്ട്രേഷൻ | KL-38 |
മുട്ടം : (ഹിന്ദി: मुट्टमं) (ഇംഗ്ലീഷ്: Muttom ) ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. തൊടുപുഴയിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെയും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെയും തൊടുപുഴ ബ്ലോക്കിന്റെയും പരിധിയിൽ വരുന്നു. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
മുട്ടം എന്നാൽ : കീറാൻ പ്രയാസമുള്ള വിറക്; ചരിവ്; കടലിലോ കായലിലോ ജലത്തിലേക്കു തള്ളിനിൽക്കുന്ന കുന്ന്; ഗ്രാമം
മുട്ടം പഞ്ചായത്തിന്റെ സമ്പദ് വ്യവസ്ഥ ആശ്രയിച്ചിരിക്കുന്നത് കൃഷിയെയാണ്. റബ്ബറാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ഇവിടെ നെല്ല്, കപ്പ, തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, കാപ്പി, കുരുമുളക്, മഞ്ഞൾ, കൈതച്ചക്ക (പൈനാപ്പിൾ) എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷി വികസന കാര്യങ്ങൾക്കായി കൃഷി ഭവൻ എന്ന സർക്കാർ സ്ഥാപനവും പ്രവർത്തനക്ഷമതമാണ്. മൃഗസംരക്ഷനത്തിനായി ഒരു മൃഗാശുപത്രിയും, മിൽമ ക്ഷീര സഹകരണ സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ വൻകിട വ്യവസായങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല എങ്കിലും ചെറുകിട വ്യവസായങ്ങൾ പ്രവര്ത്തിക്കുന്നുണ്ട്.
വാർത്താവിനിമയ രംഗത്ത് ഭാരത് സഞ്ചാർ നിഗം ലിമിറ്റെഡ് (B. S. N. L ) സേവനമനുഷ്ടിക്കുന്നു. കൂടാതെ രണ്ട് പോസ്റ്റ് ആഫീസുകളും പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതത്തിനായി പ്രധാനമായും റോഡുകളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാന രാജപാത - ൩൩(33) തൊടുപുഴ - പുളിയന്മല റോഡും സംസ്ഥാന രാജപാത - ൪൪ (44)(കേരളം) ശബരിമല-നേര്യമംഗലം റോഡും ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവ അടുത്തുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
ഇവിടെ റയിൽവെ ഇല്ല. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൌൻ, ആലുവ എന്നിവ അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
തുടങ്ങനാട്
കാക്കൊമ്പ്
ഇടപ്പള്ളി(ഇല്ലിചാരി)
ഇലവീഴാപൂഞ്ചിറയെന്ന പേരിൽ നിന്നുതന്നെ ഈ സ്ഥലനാമത്തിന്റെ അർഥം മനസ്സിലാക്കാം "ഇല വീഴാത്ത തടാകമുള്ള പുൽമേടുകൾ നിറഞ്ഞ ഒരിടം" നല്ല വെയിലുള്ള സമയത്ത് ഇവിടെ നിന്നും നോക്കിയാൽ ഇടുക്കി, ആലപ്പുഴ, കൊച്ചി എന്നീ സ്ഥലങ്ങളുടെ വിഹഗവീക്ഷണം കാണാൻ സാധിക്കും. ഇവിടേയ്ക്ക് മുട്ടത്തുനിന്നും കാഞ്ഞാർ വഴിയും കാഞ്ഞിരം കവല, മേലുകാവ് വഴിയും എത്തിച്ചേരാൻ സാധിക്കും. ഇതിന് കുടയത്തൂർ വിന്ധ്യൻ എന്നും പിന്തന്മേട് എന്നും വിളിപ്പേരുണ്ട്. മലയുടെ വടക്ക് ഭാഗത്തായി ഒരു ഗുഹാമുഖം ഉണ്ട്. വിനോദയാത്രക്കാർ മലയിറങ്ങുമ്പോൾ കൈയ്യിൽ ഒരു ചിറ്റീന്തിന്റെ ചില്ലയും ഒടിച്ചാണ് വരുന്നത്
തയ്യക്കാവ് ഭഗവതി ക്ഷേത്രം,
ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം.
സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (സുറിയാനി പള്ളി),
പ. കന്യകമറിയത്തിന്റെ ക്നാനായ കത്തോലിക്കാ പള്ളി, ഊരക്കുന്നു
വി. സെബാസ്ത്യനോസ് പള്ളി (സിബിഗിരി)
വി. തോമസ് ഫൊറോനാ പള്ളി തുടങ്ങനാട്,
ദ് പെന്തക്കോസ്ത് മിഷൻ,
വി. മത്ഥിയാസ് സി. എസ്. ഐ. പള്ളി എള്ളുംപുറം.
വി. യൗസേപ്പിതാവിന്റെ പള്ളി, ജോസ് മൌണ്ട്, ഇല്ലിചാരി
പ. മറിയത്തിന്റെ പള്ളി, കാകൊമ്പ്
മുഹയിദ്ദീൻ ജുംഅ മസ്ജിദ്,
സബാഹ മസ്ജിദ്,
മലങ്കര മഖാം ജുംഅ മസ്ജിദ്, പെരുമറ്റം.
1) ഇടുക്കി ജില്ലാ കോടതി
2) ടെലിഫോൺ എക്സേഞ്ച്
3) ഇടുക്കി ജില്ല ജയിൽ
4) കൃഷിഭവൻ
5) വില്ലേജ് ആഫീസ്
6) മൃഗാശുപത്രി
7) വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഓഫീസ്.
8) മൈനർ ഇറിഗേഷൻ ഓഫിസ്
9) പഞ്ചായത്ത് ഓഫീസ്
10) സോയിൽ കൺസർവേഷൻ ഓഫിസ്,
11) സാമൂഹ്യ ആരോഗ്യ കേന്ദ്രം
12) ആയുർവ്വേദ ഡിസ്പെപെൻസറി,
13 ) ജില്ലാ ഹോമിയോ ആശുപത്രി
14)ഫോറസ്റ്റ് റേഞ്ച് ഓഫീസ്
![]() | ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ജില്ലാ പഞ്ചായത്ത്: ഇടുക്കി ജില്ലാ പഞ്ചായത്ത് | |
നഗരസഭകൾ | |
താലൂക്കുകൾ | |
ബ്ലോക്ക് പഞ്ചായത്തുകൾ | |
ഗ്രാമ പഞ്ചായത്തുകൾ | ആലക്കോട് · അറക്കുളം · അയ്യപ്പൻ കോവിൽ · ബൈസൺ വാലി · ചക്കുപള്ളം · ചിന്നക്കനാൽ · ദേവികുളം · ഇടമലക്കുടി · ഇടവെട്ടി · ഏലപ്പാറ · ഇരട്ടയാർ · കഞ്ഞിക്കുഴി · കാമാക്ഷി · കാഞ്ചിയാർ · കാന്തല്ലൂർ · കരിമണ്ണൂർ · കരിങ്കുന്നം · കരുണാപുരം · കോടിക്കുളം · കൊക്കയാർ · കൊന്നത്തടി · കുടയത്തൂർ · കുമാരമംഗലം · കുമിളി · മണക്കാട് · മാങ്കുളം · അടിമാലി · മറയൂർ · മരിയാപുരം · മൂന്നാർ · മുട്ടം · നെടുങ്കണ്ടം · പള്ളിവാസൽ · പാമ്പാടുംപാറ · പീരുമേട് · പെരുവന്താനം · പുറപ്പുഴ · രാജാക്കാട് · രാജകുമാരി · ശാന്തൻപാറ · സേനാപതി · ഉടുമ്പൻചോല · ഉടുമ്പന്നൂർ · ഉപ്പുതറ · വണ്ടൻമേട് · വണ്ടിപ്പെരിയാർ · വണ്ണപ്പുറം · വട്ടവട · വാത്തിക്കുടി · വാഴത്തോപ്പ് · വെള്ളത്തൂവൽ · വെള്ളിയാമറ്റം |
നിയമസഭാമണ്ഡലങ്ങൾ | |
മറ്റു ജില്ലകൾ:ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് |
ഇടുക്കി ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: പൈനാവ് | |
നഗരം | |
പട്ടണം | |
ഗ്രാമം |
|
മല | |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |