മിർ പബ്ലിഷേഴ്സ്

മിർ പബ്ലിഷേഴ്സ്, മോസ്കോ (Russian: Издательство "Мир") സോവിയറ്റ് യൂണിയനിലെ പ്രശസ്തമായ പ്രസാധാകർ ആയിരുന്നു. അതിന്റെ തുടർച്ചയായി, ഇന്നത്തെ റഷ്യൻ ഫെഡറേഷനിലും ഈ പ്രസിദ്ധീകരണശാല നിലനിന്നുവരുന്നു. 1946ൽ യു എസ് എസ് ആർ മന്ത്രിസഭയുടെ പ്രത്യേക നിയമാനുമതിയോടെ തുടങ്ങിയ ഈ പ്രസാധന സ്ഥാപനം , റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്നു. അത് പൂർണ്ണമായും പൊതുമേഖലാസ്ഥാപനമായതിനാൽ അത് പ്രസാധനം ചെയ്യുന്ന ഗ്രന്ഥങ്ങൾ വളരെ വിലകുറച്ചാണ് പുസ്തകങ്ങൾ വിൽക്കുന്നത്.

Mir Publishers
StatusActive
സ്ഥാപിതം1946
സ്വരാജ്യംRussia
ആസ്ഥാനംMoscow, Russia

പ്രാദേശികവും അന്തർദ്ദേശീയവുമായ ആവശ്യങ്ങൾക്ക് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നു. പല ഗ്രന്ഥങ്ങളും മറ്റു ഭാഷകളിൽനിന്നും റഷ്യനിലേയ്ക്കും റഷ്യനിൽനിന്നും മറ്റു റിപ്പബ്ലിക്കുകളിലെ ഭാഷകളിൽനിന്നും വിദേശഭാഷകളിലേയ്ക്കും വിവർത്തനംചെയ്തുവന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേയും വിവിധശാഖകളിലുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചുവന്നു. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, കൃഷി, ഗതാഗതം, ഊർജ്ജം തുടങ്ങിയ അനേകം മേഖലകളിൽനിന്നുള്ള അനേകായിരം പുസ്തകങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. അനേകം സോവിയറ്റ് ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദ്ധരും ഈ പുസ്തകങ്ങൽ എഴുതി. ഈ പ്രസാധനശാലയുറ്റെ ഉദ്യോഗസ്ഥർ റഷ്യനിൽനിന്നും നേരിട്ടുതന്നെ അവ അതതു ഭാഷകളിലേയ്ക്കു വിവർത്തനം ചെയ്തു. ഇതുകൂടാതെ സോവിയറ്റ് കാലത്ത് വിദേശ ശാസ്ത്രകഥകൾ റഷ്യനിലേയ്ക്കു വിവർത്തനം നടത്തിയിരുന്നു. അനേകം രാജ്യങ്ങളിൽ മിർ പബ്ലിഷേഴ്സ് പ്രസാധനംചെയ്ത പുസ്തകങ്ങൾ പാഠപുസ്തകങ്ങൾ ആയി ഉപയോഗിച്ചിരുന്നു. [1][2][3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മിർ_പബ്ലിഷേഴ്സ്&oldid=3091182" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ