മാൻ‌ഫ്രെഡ് ഓൺ ദി ജംഗ്ഫ്രൗ (മാഡോക്സ് ബ്രൗൺ)

ഫോർഡ് മഡോക്സ് ബ്രൗൺ വരച്ചചിത്രം

1842-ൽ ബ്രിട്ടീഷ് ചിത്രകാരനായ ഫോർഡ് മഡോക്സ് ബ്രൗൺ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മാൻ‌ഫ്രെഡ് ഓൺ ജംഗ്ഫ്രൗ. ബൈറൺ പ്രഭുവിന്റെ നാടക കവിതയായ മാൻഫ്രെഡിന്റെ ആക്റ്റ് I സീൻ II ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കവിതയുടെ കേന്ദ്ര കഥാപാത്രമായ ജംഗ്ഫ്രൗ പർവ്വതത്തിന്റെ ഉയരങ്ങളിൽ നിന്ന് താഴേയ്ക്ക് ചാടാൻ പോകുന്ന കുലീനനും ധനികനുമായ മാൻ‌ഫ്രെഡ് പ്രഭുവിനെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, മാൻ‌ഫ്രെഡിനെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രോമക്കുപ്പായം ധരിച്ചിരിക്കുന്ന ഒരു ചാമോയിസ് വേട്ടക്കാരനാണ്. മാൻ‌ഫ്രെഡിന്റെ മുഖത്ത് കാണുന്ന ലക്ഷണങ്ങൾ‌ അദ്ദേഹത്തിന്റെ അഗാധമായ മാനസിക വ്യസനവും ആത്മഹത്യ ചെയ്യാനുള്ള ആഗ്രഹവും കാണിക്കുന്നു.[1]

Manfred on the Jungfrau
കലാകാരൻFord Madox Brown
വർഷം1842[1]
MediumOil on canvas
അളവുകൾ140.2 cm × 115 cm (55.2 in × 45 in)
സ്ഥാനംManchester City Art Galleries

1837-ൽ ജോൺ മാർട്ടിൻ അതേ പേരിൽ ഒരു ചിത്രം വരച്ചു. മാർട്ടിന്റെ പതിപ്പ് ഒരു വാട്ടർ കളർ ആയിരുന്നു. മാൻഫ്രെഡിന്റെയും വേട്ടക്കാരന്റെയും വിവരങ്ങളേക്കാൾ ജംഗ്ഫ്രോ പർവ്വതത്തിലാണ് കൂടുതൽ ശ്രദ്ധ ഇതിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.

അവലംബം

  • Piper, David. The Image of the Poet: British Poets and their Portraits (1982). Oxford: Clarendon P .
  • Swinglehurst, Edmund. The Art of the Pre-Raphaelites (1994). New York: Shooting Star P.
  • Encyclopædia Britannica
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ