മാധവ് സിംഗ് സോളങ്കി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

മാധവ് സിംഗ് സോളങ്കി (ജീവിതകാലം: 30 ജൂലൈ 1927 - 9 ജനുവരി 2021) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവും നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1976 മുതൽ നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 കളിൽ ഗുജറാത്തിൽ അധികാരത്തിൽ വന്ന KHAM (ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലിം) സിദ്ധാന്തത്തിന്റെ പേരിൽ അദ്ദേഹം പ്രശസ്തനായിരുന്നു.[1] രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ വകുപ്പ് സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]

മാധവ് സിംഗ് സോളങ്കി
Minister of External Affairs
ഓഫീസിൽ
21 ജൂൺ 1991 – 31 മാർച്ച് 1992
7th ഗുജറാത്ത് മുഖ്യമന്ത്രി
ഓഫീസിൽ
24 ഡിസംബർ 1976 – 10 ഏപ്രിൽ 1977
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിബാബുഭായ് ജെ. പട്ടേൽ
ഓഫീസിൽ
7 ജൂൺ 1980 – 6 ജൂലൈ 1985
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിഅമർസിംഗ് ചൌധരി
ഓഫീസിൽ
10 ഡിസംബർ 1989 – 4 മാർച്ച് 1990
മുൻഗാമിഅമർസിംഗ് ചൌധരി
പിൻഗാമിചിമൻഭായ് പട്ടേൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-07-30)30 ജൂലൈ 1927
Piludara, ബറോഡ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
മരണം9 ജനുവരി 2021(2021-01-09) (പ്രായം 93)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
കുട്ടികൾ3

2021 ജനുവരി 9 ന് ഗാന്ധിനഗറിലെ വസതിയി‍ൽവച്ച് ഉറക്കത്തിനിടെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.[3]

ആദ്യകാലം

1927 ജൂലൈ 30 ന് [4][5][6] ഗുജറാത്തിലെ ഒരു കുടുംബത്തിലാണ് മാധവ് സിംഗ് സോളങ്കി ജനിച്ചത്.[7] അദ്ദേഹത്തിന്റെ മൂത്തമകൻ ഭരത് സിംഗ് മാധവ്സിങ് സോളങ്കിയും ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.

ഔദ്യോഗിക ജീവിതം

സമർത്ഥനായ ഒരു രാഷ്ട്രീയക്കാരനായിരുന്ന മാധവ് സിംഗ് സോളങ്കി 1957-60 കാലഘട്ടത്തിൽ ബോംബെ സംസ്ഥാനത്തെ നിയമസഭയിലും 1960-68 വരെയുള്ള കാലത്ത് ഗുജറാത്ത് നിയമസഭയിലും അംഗമായിരുന്നു. 1976 ലാണ് അദ്ദേഹം ആദ്യ തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തിയത്. 1981 ൽ ഗുജറാത്ത് മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബക്ഷി കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവർക്കായി സംവരണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടയാക്കിയ ഈ സംഭവത്തേത്തുടർന്ന്, കലാപങ്ങൾ വ്യാപിക്കുകയും നൂറിലധികം പേർ മരണമടയുകയും ചെയ്തു. 1985 ൽ മാധവ് സിംഗ് സോളങ്കി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും പിന്നീട് ആകെയുള്ള182 നിയമസഭാ സീറ്റുകളിൽ 149 എണ്ണം നേടി അധികാരത്തിൽ തിരിച്ചെത്തി. അദ്ദേഹത്തെ പിന്തുണച്ച ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്ലീം വിഭാഗങ്ങൾ ഒന്നായി KHAM സമവാക്യം എന്ന് വിളിക്കപ്പെടുന്നു. ഇത് മറ്റ് സമുദായങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നതിനിടയാക്കി.[8] 1988 മുതൽ 1994 വരെയുള്ള കാലത്ത് അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഈ കാലയളവിൽ കേന്ദ്ര ആസൂത്രണ വകുപ്പ് സഹ മന്ത്രി (1988-89), വിദേശകാര്യ മന്ത്രി (1991) എന്നീ ചുമതലകൾ വഹിച്ചു.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ