മസ്ജിദുൽ അഖ്സ

മുസ്‌ലിങ്ങളുടെ പ്രധാന‌ പള്ളികളിലൊന്ന്

ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ (Arabic:المسجد الاقصى al-Masjid al-Aqsa, IPA: [ʔælˈmæsʒɪd ælˈʔɑqsˤɑ]  ( listen), "the Farthest Mosque"). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

മസ്ജിദുൽ അഖ്സ
ബൈത്തുൽ മുഖദ്ദസ്
Coordinates: 31°46′34″N 35°14′09″E / 31.77617°N 35.23583°E / 31.77617; 35.23583
സ്ഥലംOld City of Jerusalem
സ്ഥാപിതം705 CE
Branch/traditionIslam
ഭരണംWaqf
നേതൃത്വംImam(s):
Ekrima Sa'id Sabri
വാസ്തുവിദ്യ വിവരങ്ങൾ
ശൈലിEarly Islamic, Mamluk
ശേഷി5,000+
ഖുബ്ബ(കൾ)2 large + tens of smaller ones
മിനാരം(ങ്ങൾ)4
മിനാരത്തിൻ്റെ ഉയരം37 meters (121 ft) (tallest)
നിർമ്മാണ സാമഗ്രികൾLimestone (external walls, minaret, facade) stalactite (minaret), Gold, lead and stone (domes), white marble (interior columns) and mosaic[1]
മസ്ജിദുൽ അഖ്സ

ചരിത്രം

മസ്ജിദുൽ അഖ്സ മറ്റൊരു ദൃശ്യം

മക്കയിലെ മസ്ജിദുൽ ഹറം നിർമിച്ച് 40 വർഷത്തിന് ശേഷം പണിത അൽ അഖ്‌സയാണ് ഭൂമിയിലെ രണ്ടാമത്തെ മസ്ജിദ്. നിരവധി പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മസ്ജിദുൽ അഖ്‌സ പള്ളി ആദ്യം പണിതത് ആദ്യത്തെ മനുഷ്യനും ആദ്യത്തെ പ്രവാചകനുമായ ആദം അ ആണ്. പിന്നീട് പ്രവാചകന്മാരായ (ഇബ്രാഹീം അ) (ദാവൂദ് അ) ഇത് പുതുക്കിപ്പണിതു.(സുലൈമാൻ നബി) ആണ് മസ്ജിദുൽ അഖ്‌സ പുനർനിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് ബി സി 587ൽ ബാബിലോണിയൻ രാജാവ് നെബുക്കദ്‌നെസാറിന്റെ ആക്രമണത്തിൽ അഖ്‌സ പള്ളി തകർന്നു. സുലൈമാൻ നബി തങ്ങളുടെ ആരാധനാലയമാണ് പണിതതെന്ന് വിശ്വസിക്കുന്ന ജൂതമതക്കാർ ബി സി 167ൽ അതേസ്ഥാനത്ത് പുതിയ രൂപത്തിൽ മസ്ജിദുൽ അഖ്‌സ പണിതുയർത്തി.

ഖിബ്‌ല

ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ ദൈവത്തിൻറെ ആജ്ഞയുണ്ടായതിൻറെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.മാത്രമല്ല മദീനയിലെത്തിയ പ്രവാചകന് (സ) ഖിബ്‌ലയാക്കിതും മസ്ജിദുൽ അഖ്സ തന്നെ.

മസ്ജിദുൽ ക്വിബ്ലാതൈനി യിൽ നിന്നും മുഹമ്മദ് നബി(സ) യും അനുയായികളും നമസ്കരിക്കുന്ന സമയമാണ് കിബില മാറ്റാനുള്ള കല്പന ദൈവത്തിൽ നിന്നും ഉണ്ടായത് അപ്പൊൾന നേരെ തിരിഞ്ഞ് നിന്ന് (കഅ്ബക്ക്‌ നേരെ തിരിഞ്ഞ്) നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു.

ഗാലറി

അവലംബം

സ്വഹീഹുല് മുസ്ലിം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മസ്ജിദുൽ_അഖ്സ&oldid=4024729" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ