മസാച്യുസെറ്റ്സ്

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
മസാച്ചുസെറ്റ്സ്
അപരനാമം: ഉൾക്കടലുകളുടെ സംസ്ഥാനം (ബേ സ്റ്റേറ്റ്‌)
തലസ്ഥാനംബോസ്റ്റൺ
രാജ്യംയു.എസ്.എ.
ഗവർണ്ണർഡെവാൽ പാട്രിക്‌(ഡെമോക്രാറ്റിക്‌)
വിസ്തീർണ്ണം27,360ച.കി.മീ
ജനസംഖ്യ6,349,097
ജനസാന്ദ്രത312.68/ച.കി.മീ
സമയമേഖലUTC -5/-4
ഔദ്യോഗിക ഭാഷഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മസാച്ചുസെറ്റ്സ്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ സംസ്ഥാനം ഔദ്യോഗികമായി കോമൺ‌വെൽത്ത് ഓഫ് മസാച്യുസെറ്റ്സ്[i] എന്നറിയപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ പോരാട്ടങ്ങൾ നടന്ന കൊൺകോർഡ്‌, ലെക്സിങ്ങ്റ്റൺ എന്നീ പ്രദേശങ്ങൾ ഈ സംസ്ഥാനത്തിലാണ്. കിഴക്ക് അറ്റ്ലാന്റിക് മഹാ സമുദ്രം, തെക്ക് പടിഞ്ഞാറ് കണക്റ്റിക്കട്ട്, തെക്കുകിഴക്ക് റോഡ് ഐലന്റ്, വടക്കുകിഴക്ക് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് വെർമോണ്ട്, പടിഞ്ഞാറ് ന്യൂയോർക്ക് എന്നിവയാണ് ഈ സംസ്ഥാനത്തിൻറെ അതിർത്തികൾ. തലസ്ഥാനനമായ ബോസ്റ്റൺ ഏറ്റവും വലിയ നഗരവും ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കൂടിയാണ്. അമേരിക്കൻ ചരിത്രം, അക്കാദമിക്, വ്യവസായം എന്നിവയിൽ സ്വാധീനം ചെലുത്തിയ ഗ്രേറ്റർ ബോസ്റ്റൺ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രമാണിത്.[1] യഥാർത്ഥത്തിൽ കൃഷി, മത്സ്യബന്ധനം, വ്യാപാരം എന്നിവയെ ആശ്രയിച്ചിരുന്ന മസാച്ചുസെറ്റ്സ് വ്യാവസായിക വിപ്ലവകാലത്ത് ഒരു നിർമ്മാണ കേന്ദ്രമായി രൂപാന്തരപ്പെട്ടു.[2] ഇരുപതാം നൂറ്റാണ്ടിൽ മസാച്ചുസെറ്റ്സിന്റെ സമ്പദ്‌വ്യവസ്ഥ നിർമ്മാണത്തിൽ നിന്ന് സേവന മേഖലയിലേയ്ക്ക് മാറി.[3] ആധുനിക മസാച്ചുസെറ്റ്സ് ബയോടെക്നോളജി, എഞ്ചിനീയറിംഗ്, ഉന്നത വിദ്യാഭ്യാസം, ധനകാര്യം, സമുദ്ര വ്യാപാരം എന്നീ മേഖലകളിൽ ആഗോള തലത്തിൽ ആഗോള നേതൃത്വം വഹിക്കുന്നു.[4]

1607-ൽ സ്ഥാപിക്കപ്പെട്ടതും ഇന്നത്തെ മെയ്ൻ സംസ്ഥാനമായി അറിയപ്പെടുന്നതുമായ പോപാം കോളനിക്കുശേഷം ന്യൂ ഇംഗ്ലണ്ട് മേഖലയിലെ രണ്ടാമത്തെ കോളനിയുടെ സ്ഥലമായിരുന്നു പ്ലിമൗത്ത്.[5] 1620 ൽ മെയ്‌ഫ്‌ളവർ എന്ന കപ്പലിലെ യാത്രക്കാരായ തീർത്ഥാടകരാണ് പ്ലിമൗത്ത് കോളനി സ്ഥാപിച്ചത്. 1692-ൽ സേലം പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമാണ് അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ട ഹിസ്റ്റീരിയ കേസുകളിലൊന്നായ സേലം വിച്ച് ട്രയൽസ് വിചാരണ നടന്നത്.[6] 1777-ൽ ജനറൽ ഹെൻ‌റി നോക്സ് സ്പ്രിംഗ്ഫീൽഡ് ഇവിടെ സ്ഥാപിച്ച ആയുധനിർമ്മാണശാല വ്യാവസായിക വിപ്ലവകാലത്ത് നിരവധി സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഉത്തേജനം നൽകി.[7] 1786-ൽ, അസംതൃപ്തരായ അമേരിക്കൻ വിപ്ലവ യുദ്ധ സൈനികരുടെ നേതൃത്വത്തിൽ നടന്ന ഒരു ജനകീയ കലാപമായ ഷെയ്സ് കലാപം അമേരിക്കൻ ഭരണഘടനാ കൺവെൻഷനെ സ്വാധീനിച്ചു.[8]

പ്രധാന നഗരങ്ങൾ : വൂസ്റ്റർ, ലോ(വ)ൽ, കേംബ്രിഡ്ജ്‌. പ്രധാന സർവകലാശാലകൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്നൊളോജി, ഹാർവാർഡ്‌ യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ്‌ മസാച്ചുസെറ്റ്സ്. ആശുപത്രീകൾ : മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗം ആൻഡ്‌ വിമൻസ്‌ ഹോസ്പിറ്റൽ, ബെത്‌ ഇസ്രയെൽ മെഡിക്കൽ സെന്റർ, ലേഹീ ക്ലിനിക്‌.

പേരിനു പിന്നിൽ

മസാച്ചുസെറ്റ് എന്ന ആദ്യനിവാസികളുടെ പേരിൽ നിന്നാണു ഈ നാടിന്‌ മസാച്ചുസെറ്റ്സ് എന്ന പേര്‌ കിട്ടിയത്.

ഭൂമിശാസ്ത്രം

വടക്ക്‌ ന്യൂ ഹാംഷെയർ,വെർമോണ്ട്‌, കിഴക്ക്‌ അറ്റ്‌ലാന്റിക് മഹാസമുദ്രം, പടിഞ്ഞാറ്‌ ന്യൂ യോർക്ക്‌,തെക്ക്‌ റോഡ് ഐലൻഡ് എന്നിവയാണു അതിരുകൾ.

ഗതാഗതം

ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളം: വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്‌, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു ഇവിടെ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.

ആംട്രാക്‌ : ന്യൂയോർക്ക്‌, ഷികാഗോ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കു നേരിട്ടുള്ള റെയിൽ സർവീസുകൾ നടത്തുന്നു.

എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ്‌ വേ, പരിസരപ്രദേശങ്ങളിലെ ബസ്സ്‌ ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള്‌ റെയിൽ എന്നിവ എം ബി ടി എ ആണു നടത്തുന്നതു.

അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സീയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമുള്ള ദേശീയപാത ), വടക്ക്കെ സംസ്ഥാനമായ മയ്‌ നിൽ കാനഡ അതിർത്തി മുതൽ തെക്കെ അറ്റത്തെ ഫ്ലോറിഡ വരെയുള്ള ഐ 95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ഫെബ്രുവരി 6ന് ഭരണഘടന അംഗീകരിച്ചു (6ആം)
പിൻഗാമി

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മസാച്യുസെറ്റ്സ്&oldid=3989744" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ