മഴയെത്തും മുൻപെ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
മഴയെത്തും മുൻപേ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | കമൽ |
നിർമ്മാണം | വി.പി. മാധവൻ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മമ്മൂട്ടി ശ്രീനിവാസൻ ശോഭന ആനി |
സംഗീതം | രവീന്ദ്രൻ ആനന്ദ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ബിച്ചു തിരുമല |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | മുരളി ഫിലിംസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 1995 മാർച്ച് 31 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മഴയെത്തും മുൻപെ 1995-ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
കോളേജ് പ്രൊഫസറായ നന്ദകുമാർ വർമ്മയോട് (മമ്മൂട്ടി) സ്വന്തം വിദ്യാർത്ഥിയായ ശ്രുതിക്ക് (ആനി) പ്രണയം തോന്നുന്നു. പ്രണയ സാക്ഷാത്കാരത്തിനഅയി പക്ഷാഘാതം പിടിപെട്ട് ഭേദപ്പെട്ട് വരുന്ന നന്ദഗോപന്റെ പ്രതിശ്രുത വധു ഉമയെ (ശോഭന) നന്ദഗോപനിൽ നിന്ന് അകറ്റുന്നു. ശ്രുതിയുമായുള്ള വിവാഹം കഴിഞ്ഞാണ് നന്ദഗോപൻ ഈ കഥയറിയുന്നത്. ചതിക്കപ്പെട്ട് മാനസികമായി തകർന്ന നന്ദഗോപൻ ശ്രുതിയുമായി പിരിഞ്ഞ് ദൂരേക്ക് പോകുന്നു. വർഷങ്ങൾക്ക് ശേഷം സഹപ്രവർത്തകൻ റഹ്മാൻ (ശ്രീനിവാസൻ) നന്ദഗോപനെ അന്വേഷിച്ചിറങ്ങുകയാണ്.
മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ, ആനന്ദ് എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ | |
---|---|
1980കൾ |
|
1990കൾ |
|
2000കൾ |
|
2010കൾ |
|
![]() | ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |