മലബാർ തീരം

ഇന്ത്യയുടെ പടിഞ്ഞാറേ തീരം, പ്രത്യേകമായി അതിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരമാണ് മലബാർ തീരം എന്ന് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി, പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ അവയുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന മൺസൂൺപാതം കാരണം, തെക്കേ ഇന്ത്യയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വ്യാപകമായ അർത്ഥത്തിൽ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ മുഴുവനായും മലബാർ തീരം എന്ന് വിളിക്കാറുണ്ടെങ്കിലും ആധുനിക നിർവചനം അനുസരിച്ച് കൊങ്കൺ മേഖല മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി വരെയുള്ള തീരത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു.

മലബാർ തീരം
പ്രദേശം
Nickname(s): 
ഇന്ത്യയുടെ സമുദ്രന്താര കവാടം,[1][2] ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം
മലബാർ തീരം കാണിക്കുന്ന ഭൂപടം
മലബാർ തീരം കാണിക്കുന്ന ഭൂപടം
Coordinates: 12°01′00″N 75°17′00″E / 12.0167°N 75.2833°E / 12.0167; 75.2833
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം, കർണാടക
 • ജനസാന്ദ്രത816/ച.കി.മീ.(2,110/ച മൈ)
Languages
 • ഔദ്യോഗികംമലയാളം, തുളു, കന്നഡ, തമിഴ്, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഐ. എസ്. റ്റി)
ISO കോഡ്IN-KL and IN-KA
ജില്ലകളുടെ എണ്ണം18 (4 കേരളത്തിൽ, 3 കർണ്ണാടകയിൽ, 1 തമിഴ്‌നാട്ടിൽ)
കാലാവസ്ഥഉഷ്ണമേഖല (കോപ്പെൻ)

ഹിമാലയത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ആനമുടി കൊടുമുടിയും ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാടും മലബാർ തീരത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്ന കുട്ടനാട് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശവും, ലോകത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി നടക്കുന്ന ചുരുക്കം കാർഷിക മേഖലകളിൽ ഒന്നുമാണ്.[3][4]

മലബാറിന് സമാന്തരമായി നിലകൊള്ളുന്ന മലനിരയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ മലമ്പ്രദേശത്തിനും പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശത്തിനും ഇടയിലുള്ള ചെരിവുള്ള മേഖലയാണ് ഇത്. ഈർപ്പം നിറഞ്ഞ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ മുനമ്പിലേക്ക് വീശി അടിക്കുമ്പോൾ, പ്രദേശത്തിന്റെ സവിശേഷ ഭൂപ്രകൃതി കാരണം, രണ്ട് ശാഖകളായി പിരിയുന്നു: അറബിക്കടൽ ശാഖയും ബംഗാൾ ഉൾക്കടൽ ശാഖയും.[5] ഇതിലെ അറബിക്കടൽ ശാഖയെ പശ്ചിമഘട്ടം തടയുന്നത് കൊണ്ട് മലബാർ മേഖലയിലെ കേരളം ഇന്ത്യയിൽ ആദ്യം മഴ കിട്ടുന്ന പ്രദേശമാകുന്നു.[6][7] ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് മലബാർ മേഖല.

ചരിത്രം

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

ചിത്രശാല

ഇതും കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=മലബാർ_തീരം&oldid=3977515" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ