മരിയ പിറ്റില്ലൊ

അമേരിക്കന്‍ ചലചിത്ര നടന്‍

മരിയ പിറ്റില്ലൊ (ജനനം: ജനുവരി 8, 1965) ടെലിവിഷനിലും സിനിമകളിലും വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ്. 1998 ൽ പുറത്തിറങ്ങിയ ഗോഡ്സില്ല എന്ന ചിത്രത്തിലെ ആൻഡ്രി തിമോണ്ട്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ ഏറ്റവും മോശം സഹനടിക്കുള്ള ഗോൾഡൻ റാസ്പ്ബെറി അവാർഡ് നേടുകയും ചെയ്തു. പ്രൊവിഡൻസ് എന്ന ടി.വി. പരമ്പരയിലും അഭിനിയിച്ചിരുന്നു.

മരിയ പിറ്റില്ലൊ
Pitillo in 1995
ജനനം (1965-01-08) ജനുവരി 8, 1965  (59 വയസ്സ്)
Elmira, New York, U.S.
സജീവ കാലം1986–2008
ജീവിതപങ്കാളി(കൾ)
David R Fortney
(m. 2002)
കുട്ടികൾ1

ജീവിതരേഖ

1965 ജനുവരി 8 ന് ന്യൂയോർക്കിലെ എൽമിറയിൽ ജനിക്കുകയും ന്യൂ ജേഴ്സിയിലെ മഹ്വായിൽ വളരുകയും ചെയ്തു. നോർത്തേൺ ഹൈലാൻഡ്സ് റീജ്യണൽ ഹൈസ്കൂളിലേക്ക് മാറുന്നതിന് മുൻപ് അവർ മഹ്വാ ഹൈസ്കൂളിൽ പഠനം നടത്തുകയും അവിടെ ട്രാക്ക് ടീമിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.[1] ന്യൂയോർക്ക് നഗരത്തിൽ ടെലിവിഷൻ വാണിജ്യ പരസ്യങ്ങളിൽ അഭിനയിക്കുകയും ഈ രംഗത്തു വിജയിക്കുകയും ചെയ്തു.[2] 1987 ൽ, എബിസി നെറ്റ്വർക്ക് സോപ്പ് ഓപ്പറയായ റയാൻസ് ഹോപ്പിൽ നാൻസി ഡൺ ലൂയിസ് എന്ന കഥാപാത്രമായി അഭിനയിക്കുകയും, 1989 ൽ ആ പരമ്പര അവസാനിക്കുന്നതുവരെ ആ വേഷം അവതരിപ്പിക്കുകയും ചെയ്തു.[3] 1990-ൽ, ടിഎൻടി നെറ്റ്വർക്കിന്റെ ദ ലോസ്റ്റ് കപ്പോൺ എന്ന ടെലിവിഷൻ സിനിമയിൽ ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ക്ഷണിക്കപ്പെട്ടു. ഇതിൽ അഭിനയത്തിനു പുറമേ, ജാസ് സ്റ്റാൻഡേർഡ്, ബൈ ബൈ ബ്ലാക്ക്ബേഡ് ഉൾപ്പെടെയുള്ള രണ്ട് ഗാനങ്ങൾ കൂടി ആലപിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ, വില്യം എസ്പർ, ന്യൂയോർക്കിലെ വില്യം എസ്പെർ സ്റ്റുഡിയോയുടെ ഹെരോൾഡ് ഗസ്കിൻ എന്നിവരുടെ പരിശീലനം ലഭിക്കുകയും പ്രമുഖ ശബ്ദ പരിശീലകൻ റോബി മക്കോളെയിൽനിന്നു ശബ്ദ പരിശീലനം ലഭിക്കുകയും ചെയ്തു.[4][5]

1990 കളിൽ പിറ്റില്ലൊ കാലിഫോർണിയയിലേക്കു താമസം മാറുകയും 1990 കളുടെ മധ്യത്തിൽ എസ്കേപ് ഫ്രെ ടെറർ: ദ തെരേസ സ്റ്റാമ്പർ സ്റ്റോറി (1995), പാർട്ണേർസ് (1995), ഡിയർ ഗോഡ് (1996) സംതിംഗ് ടു ബിലീവ് ഇൻ (1998), ഗോഡ്സില്ല (1998) തുടങ്ങിയവയിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷനിലും സിനിമകളിലും സ്ഥിരമായി പ്രവർത്തിക്കുകയും ടിവി പരമ്പരയായ പ്രോവിഡൻസിലെ (2001 - 02) തുടർവേഷം അവതരിപ്പിക്കുകയും ചെയ്തു.

സംവിധായകൻ ജയിംസ് ബറോസ്, എഴുത്തുകാരനും നിർമ്മാതാവുമായ ജെഫ് ഗ്രീൻസ്റ്റീൻ എന്നിവരോടൊപ്പം നിരവധി തവണ പ്രവർത്തിച്ചതോടെയാണ് പിറ്റില്ലോ ഹോളിവുഡ് സിനിമയുടെ ഒരു സ്ഥിര അവശ്യഘടകമെന്ന നിലയിൽ കീർത്തി നേടിയത്.

2002 ൽ വിവാഹിതയായ പിറ്റില്ലോ, കാലിഫോർണിയയിലെ റോസിൽ താമസിക്കുന്നു. 2006 ൽ തന്റെ കുടുംബ ജീവിതം നയിക്കുന്നതിനായി മുഴുവൻ സമയ അഭിനയത്തിൽ നിന്നു വിരമിക്കുകയും ഭർത്താവുമൊത്ത് ഒരു ചെറിയ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുകയും ചെയ്യുന്നു. അവർ ഇറ്റാലിയൻ, ഐറിഷ് വംശജയാണ്. പ്ലേഹൌസ് വെസ്റ്റ് സ്കൂളിലേയും റിപ്പോർട്ടറി തീയേറ്ററിലേയും ഒരു പൂർവ്വവിദ്യാർത്ഥിനിയാണ് പിറ്റില്ലോ.

ആദ്യകാല ജീവിതം (1986-1992)

മരിയ പിറ്റിലോ ന്യൂജഴ്സിയിലെ നഗരപ്രാന്തത്തിലുള്ള ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുമസ്തയായി ജോലിചെയ്തിരുന്നകാലത്താണ് ഒരു ടെലിവിഷൻ വാണിജ്യ പരസ്യത്തിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാനുള്ള ക്ഷണം സുഹൃത്തിൽനിന്നു ലഭിക്കുന്നത്. ആദ്യ ജോലി പെപ്റ്റോ ബിസ്മോൾ ഔഷധത്തിന്റെ ഒരു പരസ്യത്തിൽ അഭിനിയിക്കുകയായിരുന്നു. തുടർന്നുള്ള വാണിജ്യപരമായ ജോലികളിൽ ബാങ്ക് ഓഫ് ബോസ്റ്റൺ, യോർക്ക് പെപ്പർപെൻമിറ്റ് പാട്ടി, കെന്റക്കി ഫ്രൈഡ് ചിക്കൻ, ചിക്ക് ജീൻസ് തുടങ്ങിയവരുടെ പരസ്യങ്ങൾ ഉൾപ്പെടുന്നു. 1987 അവസാനത്തിൽ, റയാൻസ് ഹോപ്പ് എന്ന എബിസി സോപ്പ് ഓപ്പറയിൽ നാൻസി ഡോൺ (ലൂയിസ്) എന്ന വേഷം അവതരിപ്പിക്കുകയും 1989 ൽ, ആ പരമ്പര അവസാനിക്കുന്നതുവരെ വേഷം തുടർച്ചയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

1992 ൽ ചാപ്ലിൻ എന്ന സിനിമയിലെ വേഷം അവതരിപ്പിക്കുന്നതുവരെ അഭിനയ ജീവിതം താൻ ഗൌരവമായി എടുത്തിരുന്നില്ല എന്നാണ് മരിയ പറയുന്നത്.  

അഭിനയരംഗം

സിനിമ

വർഷംസിനിമകഥാപാത്രംകുറിപ്പുകൾ
1986വൈസ് ഗയ്സ്മാസ്സ്യൂസ്
1988ബ്രൈറ്റ് ലൈറ്റ്സ്, ബിഗ് സിറ്റിപോണി ടെയിൽ ഗേൾ
1988സ്പൈക്ക് ഓഫ് ബെൻസൺഹസ്റ്റ്ഏയ്ഞ്ചൽ
1989ഷി-ഡെവിൾഒലിവിയ ഹണി
1990വൈറ്റ് പാലസ്ജാനി
1992ചാപ്ലിൻമേരി പിക്ക്ഫോർഡ്
1993ട്രൂ റൊമാൻസ്കാണ്ടി
1994ഐ വിൽ ഡു എനിതിംഗ്ഫ്ലൈറ്റ് അറ്റൻഡന്റ്
1994നാച്ചുറൽ ബോൺ കില്ലേർസ്ഡെബോറ
1995ബൈ ബൈ ലവ്കിം
1995ഫ്രാങ്ക് & ജെസ്സ്സീ
1996ഡിയർ ഗോഡ്ഗ്ലോറിയാ മക്കിന്നി
1998സംതിംഗ് ടു ബിലീവ് ഇൻമാഗ്ഗി
1998ഗോഡ്സില്ലഓഡ്രി ടിമ്മണ്ട്സ്Golden Raspberry Award for Worst Supporting Actress
2000ആഫ്റ്റർ സെക്സ്വിക്കി
2000ഡെർക് & ബെറ്റിബെറ്റി

ടെലിവിഷൻ

വർഷംപരമ്പരകഥാപാത്രംകുറിപ്പുകൾ
1987CBS സ്കൂൾബ്രേക്ക് സ്പെഷൽവിക്കിEpisode: "What If I'm Gay?"
1989റയാൻസ് ഹോപ്പ്നാൻസി ഡൺ ലെവിസ്recurring role (5 episodes)
1989മയാമി വൈസ്അന്നEpisode: "The Cell Within"
1990ദ ലോസ്റ്റ് കപ്പോൺഅന്നിTelevision Movie
1991Law & Orderഎഞ്ചൽ ഗ്രീർEpisode: "Aria"
1991Saturday'sചെൽസിയTelevision Movie
1992മിഡിൽ ഏജസ്റോബിൻEpisode: "Night Moves"
1993Cooperstownബ്രിഡജറ്റ്Television Movie
1993മാഡ് എബൌട്ട് യൂമിമിEpisode: "The Man Who Said Hello"
1993സൌത്ത് ഓഫ് സൺസെറ്റ്ജിന വെസ്റ്റൺseries regular (7 episodes)
1995Escape from Terror: The Teresa Stamper StoryTeresa Walden StamperTelevision Movie
1995ബിറ്റ്വീൻ ലവ് ആന്റ് ഹോണർMaria CaprefoliTelevision Movie
1995–1996പാർട്ണേർസ്Alicia Sundergardseries regular (22 episodes)
1996ഔട്ട് ഓഫ് ഓർഡർunknown roleTelevision Short

Episode: "Refracted"

1998ഹൌസ് റൂൾസ്Casey Farrellseries regular (7 episodes)
1998ഇൻ ദ ലൂപ്unknown roleunknown episode
1999അല്ലി മക്ബീൽPaula HuntEpisode: "Civil War"
1999ഏർലി എഡിഷൻRebecca WatersEpisode: "Weather Girl"
2000വിൽ & ഗ്രേസ്PaulaEpisode: "Love Plus One"
2000ദ ക്രിസ്തുമസ് സീക്രട്ട്Debbie McNeilTelevision Movie
2001–2002പ്രൊവിഡൻസ്Tina Calcaterarecurring role (31 episodes)
2003ഫ്രണ്ട്സ്Laura the adoption agentEpisode: "The One with the Home Study"
2008ബിഗ് ഷോട്സ്Valerie CerritasEpisode: "Sex Be Not Proud"

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മരിയ_പിറ്റില്ലൊ&oldid=3925139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ