മന്നനാർ

കണ്ണൂരിലെ ഒരു രാജവംശം

കോലത്തിരിയുടെ സാമന്തനായി കണ്ണൂരിലുള്ള എരുവേശ്ശി മുതൽ പൈതൽമല വരെയുള്ള പ്രദേശം ഭരിച്ചിരുന്ന കേരളത്തിലെ ഒരു രാജവംശമായിരുന്നു മന്നനാർ രാജാവംശം അഥവാ അയ്യങ്കര വാഴുന്നവർ.[1][2] മന്നനാർ എന്നത് ഈ രാജകുടുംബത്തിൽപ്പെട്ടവർ ഉപയോഗിച്ചു പോന്നിരുന്ന ഒരു സ്ഥാനപ്പേർ ആയിരുന്നു. പാടികുറ്റിസ്വരൂപം എന്നും അറിയപ്പെടുന്നു. ഈ രാജവംശ പരമ്പരയിൽ ഉള്ളവർ തീയർ സമുദായത്തിൽ പെട്ടവരാണ്, അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.[1]

മന്നനാർ രാജവംശം

മന്നനാർ
വിവരം ലഭ്യമല്ല–1902
kunnathoor paadi
കുലചിഹ്നം
പദവികോലത്തിരിയുടെ സാമന്തൻ
തലസ്ഥാനംആന്തൂർ തളി ക്ഷേത്രം, എരുവേശ്ശി
പൊതുവായ ഭാഷകൾമലയാളം
മതം
ഹിന്ദു (കുലദേവത : പാടികുറ്റി അമ്മ)
ഗവൺമെൻ്റ്Princely state / അഞ്ചുകൂർവാഴ്ച്ച
അഞ്ചരമനക്കൽ വാഴുന്നോർ
 
• (1865 - 1902) അവസാന മന്നനാർ
മൂത്തേടത്ത് അരമനക്കൽ കുഞ്ഞികേളപ്പൻ മന്നനാർ
ചരിത്രം 
• സ്ഥാപിതം
വിവരം ലഭ്യമല്ല
• ഇല്ലാതായത്
1902
മുൻപ്
ശേഷം
മൂഷിക രാജവംശം
മദ്രാസ് പ്രവിശ്യ
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:ആധുനിക ഇന്ത്യയിലെ വടക്കൻ-കേരളം


പേരിന് പിന്നിൽ

മന്നനാർ എന്നാൽ മലയാളപദം രാജാവ് എന്നാണ് അർത്ഥം,[3]അല്ലെങ്കിൽ ഏറ്റവും ഉയർന്ന സ്ഥാനപ്പേര് ആയി തമിഴ്മലയാളത്തിൽ അർത്ഥമാക്കുന്നു. മന്നൻ രാജാവ് എന്നർഥം വരുന്ന പദത്തിൽ നിന്ന് ആണ് മന്നനാർ എന്ന സ്ഥാനപ്പേര് ഉണ്ടായത്, മന്നൻ എന്ന പദത്തിൽ കൂടി "ർ" മാന്യമായ ബഹുവചനം ചേർന്നതാണ് മന്നനാർ.[4] സ്ത്രീകളെ അമ്മച്ചിയാർ അഥവാ മക്കച്ചിയാർ എന്നും സ്ഥാനപ്പേരിൽ വിളിച്ചു പോന്നിരുന്നു.[5]

പ്രതാപം

തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശി എന്ന പ്രദേശത്താണ് മന്നനാര് രാജവംശം AD 1902 വരെ നിലനിന്നിരുന്നത്. ചിറക്കൽ കൊവിലകം പഴയ പട്ടോലയിൽ മന്നനാരെ പറ്റി ചിലതെല്ലാം പറയപ്പെടുന്നു. "ഭാർഗവരാമായണം" എന്ന കാവ്യത്തിലും, വൈദേശികനായ വില്യം ലോഗനും ഇതിനെ പറ്റി ചരിത്രത്തിൽ പ്രസ്താവിച്ചു കാണുന്നുണ്ട്. കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ ഉള്ള അതിരുകളുടെ ഭരണം കയ്യാളിയിരുന്നത് മന്നനാര് ആയിരുന്നു.[6] ഈ രാജവംശത്തിന് ഇടവികുട്ടി കുലത്തിലെ ഇരുന്നൂറ് നായർ പടയാളികൾ ഇവരെ യാത്രാ വേളയിൽ അകമ്പടി സേവിച്ചിരുന്നു,[5]ഇത് രാജവംശത്തിന്റെ അന്നത്തെ കാലത്തെ പ്രതാപത്തെ സൂചിപ്പിക്കുന്നതാണ്. മൂന്നാം മന്നനാര് ആയ വ്യക്തിക്ക് മന്നനാര് വംശജർക് ചിറക്കൽ കൊവിലകത്തെ പോലെ അഞ്ചുകൂർ വാഴ്ച്ച ആണ് ഉണ്ടായിരുന്നത്. അന്ന് അരമനക്കൽ വാഴുന്നോർ സ്ഥാനപ്പെരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.[7][2]

ചുഴലി സ്വരൂപത്തിലേയും നേരിയാട് സ്വരൂപത്തിലേയും നായനാർമാരെ പേരുവിളിക്കാനുള്ള അധികാരം മന്നനാർക്കുണ്ട് അതുകൊണ്ടു തന്നെ ഈ നായർ തറവാടുകളുടെ പ്രസിദ്ധിയും അധികാരവും ആഢ്യത്വവും അറിയുമ്പോഴാണ് മന്നനാരുടെ യഥാർത്ഥ അധികാരൗന്നിത്യവും പെരുമയും ശക്തിയും ശ്രേഷ്ഠതയും ബോധ്യപ്പെടുക.[2][8] അതുപോലെ മേല്പറഞ്ഞ നായന്മാർ അവർക്ക് ലഭിച്ചിട്ടുള്ള വീരച്ചങ്ങലയോ മറ്റേതെങ്കിലും പദവികൾ സൂചിപ്പിക്കുന്ന ചിന്ഹങ്ങളോ അടയാളങ്ങളോ പാരിതോഷികങ്ങളോ ധരിച്ച് മന്നനാരുടെ അരമനയിൽ പോകുന്നത് നിഷിദ്ധമായിരുന്നു അതുകൊണ്ട് അവ പടിക്ക് പുറത്തുവെച്ചശേഷം മാത്രമേ അരമന പരിധിയിൽ കടക്കാൻ അവർക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ.[2][8] മന്നനാരുടെ പല്ലക്ക് പോകുമ്പോൾ സാക്ഷാൽ ചിറക്കൽ തമ്പുരാന്റെ പല്ലക്ക് പോലും വഴിമാറിക്കൊടുക്കണമായിരുന്നു. ചിറക്കൽ കോവിലകത്തെ കണിശനെ മൂത്താനശ്ശേരി കണിശൻ എന്നതുപോലെ മന്നനാർ അരമനയിലെ കണിശനെ ഇളയാനശ്ശേരി എന്നാണ് വിളിച്ചിരുന്നത്.[2]

മലബാറിലെ സ്പെഷൽ സെറ്റിൽമന്റ് ഓഫീസറായിരുന്ന സി.എ. ഇൻസ് 30-03-1905 നു കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തിയ മലബാർ ജില്ല ചിറക്കൽ താലൂക്ക് 81-ാം നമ്പർ എരുവേശി ദേശത്തിന്റെ സർവ്വേ സെറ്റിൽമന്റ് രെജിസ്റ്റർ പ്രകാരം മൂത്തേടത്ത് അരമനയ്ക്കൽ കുഞ്ഞികേളപ്പൻ മന്നനാർക്ക് എരുവേശി ദേശത്ത് അനവധി ഏക്കർ സ്ഥലം ഉണ്ടായിരുന്നതായി കാണുന്നു.[2] അതിൽ 23 മലകൾ പ്രത്യേക പട്ടികയിൽ കാണിച്ചിട്ടുണ്ട്.[8] പശ്ചിമഘട്ടത്തിന്റെ കിഴക്കേ കർണ്ണാടക അതിർത്തി വരെ വ്യാപിച്ചു കിടക്കുന്ന മലമ്പ്രദേശങ്ങളുടെ മാത്രം വ്യാപ്തി 3230 ഏക്കറുണ്ട്. ഇത് കൂടാതെ നിരവധി സർവ്വേ നമ്പരുകളിലായുള്ള ധാരാളം കൃഷിഭൂമിയും മൂത്തേടത്ത് അരമനയ്ക്കൽ കേളപ്പൻ മന്നനാരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മി - കുടിയാൻ വ്യവസ്ഥ നിലവിൽ വന്ന ശേഷം 1905 ൽ ആണു ഈ പറഞ്ഞ സ്ഥലങ്ങൾ ഉൾപ്പെടുത്തി ബ്രിട്ടീഷ് ഭരണകൂടം സെറ്റിൽമന്റ് രെജിസ്റ്റർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.[8] മന്നനാർ അരമനവകയായുള്ള ക്ഷേത്രങ്ങളിൽ പ്രധാനം പുല്ലത്തരങ്ങ് ആണ്.[2] കാടുനിറഞ്ഞ ഈ മലമ്പ്രദേശം ഇപ്പോൾ കുന്നത്തൂർ പാടി എന്നാണ് അറിയപ്പെടുന്നത്. മലമുകളിലുള്ള ഇവിടെ പാടിക്കുറ്റിയമ്മയുടെ പ്രതിഷ്ഠയുണ്ട്. മുപ്പതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവകാലത്ത് മന്നനാർ തിനക്കഞ്ഞി കുടിച്ച് വ്രതമെടുക്കേണ്ടതുണ്ട്.[2] മന്നനാർക്കും പത്നി മക്കച്ചിയാർക്കും മാത്രമേ ഇവിടെ ഇരിപ്പിടങ്ങളുള്ളൂ. ഉത്സവത്തിനെത്തുന്ന ബാക്കിയുള്ള സകല നാടുവാഴികളും പ്രഭുക്കന്മാരും കാട്ടിലകൾ നിലത്ത് വിരിച്ച് അതിലിരിക്കണം. മന്ദക്കുറുപ്പ് , രൈരുക്കുറുപ്പ് എന്നീ സ്ഥാനപ്പേരോടുകൂടിയ രണ്ടു തീയ്യ സമുദായത്തിൽപെട്ടവർ ആയിരുന്നു ഇവിടെ ശാന്തിക്കാർ. മന്നനാരുടെ അരമനയാണ് മുത്തപ്പന്റെ ജന്മസ്ഥാനം എന്നും വിശ്വസിക്കപ്പെടുന്നു.[2]

അഞ്ചരമനയ്ക്കൽ മന്നനാർ വാഴുന്നവരുടെ ( അയ്യങ്കര വാഴുന്നവർ ) പത്നിയായ പാടിക്കുറ്റിയമ്മയ്ക്ക് ( പരക്കതീയ്യർ ഭഗവതി ) മന്നനാർമാരുടെ കുളിക്കടവായ തിരുവഞ്ചിറയിൽ നിന്ന് കിട്ടിയ കുട്ടിയാണ് മുത്തപ്പൻ എന്നാണ് മുത്തപ്പൻ തോറ്റം പറയുന്നത്.[2]

1822 ൽ ബിട്ടീഷുകാർ ഭൂനികുതി വ്യാപകമായി ഏർപ്പെടുത്തിയതോടെ മന്നനാർ രാജവംശം ക്ഷയോന്മുഖമായി. എരുവേശി ഉൾപ്പെടുന്ന ചുഴലി സ്വരൂപത്തിലെ നികുതി പിരിക്കാൻ അനുമതി ലഭിച്ചത് മന്നനാരുടെ സാമന്തൻ ആയിരുന്ന കരക്കാട്ടിടം നായനാർക്കായിരുന്നു 89 നികുതി പിരിക്കാനുള്ള അധികാരം ലഭിച്ചതോടെ നായനാർമ്മാർ മന്നനാരുടെ സ്വത്ത് കൈക്കലാക്കാൻ ആരംഭിച്ചു[2][8]. നികുതി ചുമത്തപ്പെട്ട സ്ഥലം ആരുടെ പേരിലാണോ അയാൾക്ക് സ്വയമേവ അർഹതപ്പെട്ടതായിത്തീരുമെന്നാണു അക്കാലത്തെ വ്യവസ്ഥ. പോരാത്തതിനു ചിറക്കൽ കോവിലകവും മന്നനാർക്കെതിരും കരക്കാട്ടിടത്തിനു അനുകൂലവുമായിരുന്നു . കോവിലകത്തിന്റെ പിൻബലം കൂടി ലഭിച്ചതോടെ നായനാർമ്മാർ അക്ഷരാർത്ഥത്തിൽ മന്നനാരെ ഞെക്കിക്കൊല്ലാനാരംഭിച്ചു. അതുമായി ബന്ധപ്പെട്ട് തലശ്ശേരി സബ്കോടതിയിലും പയ്യന്നൂർ തുക്കിപ്പിടി ( തുക്കിടി ) മജിസ്ട്രേറ്റ് കോടതിയിലും വ്യവഹാരം നടന്നിരുന്നു . പയ്യന്നൂർ കോടതിയിൽ 1859- ൽ രെജിസ്റ്റർ ചെയ്ത 307 - )ം നമ്പർ ജീവനുള്ള ഒരേടാണ്. കേസ് മന്നനാർ വംശചരിത്രത്തിലെ ഒടുവിലത്തെ മന്നനാരായ മൂത്തേടത്തരമനയ്ക്കൽ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെടുകയാണുണ്ടായത്.[2] നുച്ചിയാട്ട് അമ്പലത്തിലെ കണക്ക് പരിശോധന കഴിഞ്ഞ മടങ്ങിവരികയായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർക്കൊപ്പം അഞ്ച് അകമ്പടിക്കാറുമുണ്ടായിരുന്നു. മലപ്പുറത്ത് നിന്ന് വരുത്തിയ അക്രമികൾ വളഞ്ഞുവെച്ച് മന്നനാരെ കഠാര കൊണ്ട് കുത്തിക്കൊല്ലുകയാണുണ്ടായത്. 1902 മാർച്ച് 27 നു മന്നനാർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്നാണു പോലീസ് റെക്കോർഡുകൾ കാണിക്കുന്നത്.[2][8]

ചരിത്രം

ഉത്തരമലബാറിലെ കണ്ണൂർ ജില്ല ആസ്ഥാനമായി ഭരിച്ചിരുന്ന ഇവർ, പ്രധാനമായിനാല് മന്നനാരുടെ ഭരണം നടന്നതായി ഈ രാജവാഴ്ചയിൽ അറിയപ്പെടുന്നു, അതിന് മുൻപുള്ള കാലഘട്ടം വ്യക്തമല്ല. കേരളത്തിൽ തന്നെ പുരാതന രാജവംശങ്ങളിൽ ഒന്നാണ് മന്നനാർ രാജവംശം,[9] മൂന്നാമത്തെ മന്നനാര് വാഴുന്നവർ[2] എന്ന സ്ഥാനപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്, കൃഷ്‌ണൻ വാഴുന്നവർ വ്യക്തിയും അവസാനത്തെ മന്നനാര് ആയി ചുമതലയേറ്റ കുഞ്ഞികേളപ്പൻ മന്നനാരും കൂടുതൽ പ്രേദേശത്തെ ഭരണം നിർവഹിച്ചു.[10]മൂത്തേടത്ത് അരമന, ഇളയിടത്ത് അരമന, പുതിയേടത്ത് അരമന, മുണ്ടായ അരമന, കുരാരി അരമന, എന്നിങ്ങനെ ഉള്ള അഞ്ചു അരമന ചേർന്ന് അഞ്ചു താവഴിയായികൊണ്ട് ആണ് അഞ്ചരമനയ്ക്കൽ മന്നനാർ രാജവംശം എന്ന പേര് വന്നത്. പിന്കാലത് ഇത് മന്നനാർ കോട്ട എന്ന പേരിലും അറിയപ്പെട്ടിരുന്നു.[5]നാലുകെട്ടും നടുമുറ്റവും പടിപ്പുര മാളികയ്യോട് കൂടിയ കൊട്ടാര സുദര്ശമായ പടുകൂറ്റൻ മൂന്നു നില മാളിക ആയിരുന്നു മൂത്തേടത്ത് അരമന.[11][1]

ഏഴിമലക്കാടുകളിൽ മന്നനാർ പ്രധാനമായും ഏലം കൃഷി ചെയ്ത് കുടിയാൻമ്മാരേ കൊണ്ട് വിളവെടുപ്പ് നടത്തുകയായിരുന്നു അവസാന മന്നനാർ ആയി ചുമതലയേറ്റ കിഞ്ഞികേളപ്പൻ മന്നനാരുടെ കാലത്ത് ചെയതിരിന്നത്. ഇദ്ദേഹം ഭരിച്ചിരുന്ന കാലഘട്ടത്തിൽ ആയിരുന്നു ഏറ്റവും വലിയ രാജവാഴ്ചയും പ്രതാപവും ഭരണപരമായും ഉള്ള മുന്നേറ്റം അഞ്ചരമനക്കൽ വാഴുന്നോർ മന്നനാന്മാർക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നത്.[12]ഏഴിമലയിൽ ഏക്കറകണക്കിന് സ്ഥലങ്ങളിൽ ഏലം വിളയിച്ചു മദ്രാസിൽ കൊണ്ട് പോയി വിറ്റ് കൊണ്ട് സ്വർണ്ണം വാങ്ങിച്ചു കൂട്ടുകയായിരുന്നു മന്നനാർ ചെയ്തത്. ഇത് അരമന ധനസമ്പത്താൽ ഉയരുന്നതിന് കാരണമായി, [12][13]

1902-ന് ശേഷം അവസാന താവഴി ആയ കുഞ്ഞിക്കേളപ്പൻ മന്നനാരുടെ കാലശേഷം ഈ വംശം നിന്നു പോയെങ്കിലും തകർന്നടിഞ്ഞ അരമനാവാശിഷ്ടങ്ങൾ മാത്രമാണ് എരുവേശിയിൽ ഇന്ന് നിലകൊള്ളുന്നൊള്ളു. അരമനയുടെ കുടുംബ ക്ഷേത്രമായ പാടികുറ്റിക്ഷേത്രവും മന്നനാർ പടിയും ഇന്നും ഉണ്ട്. അതിനോട് ചേർന്നു കൊണ്ട് ഒരു കാവും മാത്രമാണ് അവശേഷിപ്പ്.[14]

പശ്ചാത്തലം

അരമനകൾ മന്നനാർ കോട്ട/കൊട്ടാരം എന്ന പേരിലും അറിയപ്പെട്ടിരുന്നു.[5]എല്ലാത്തരം രാജകീയ സ്ഥാപനങ്ങൾ ഭരണകേന്ദ സിരാകേന്ത്രങ്ങളും നിലവിൽ ഉണ്ടായിരുന്നു, വാളും പരിചയും എന്തിയ നായർ പടയാളികൾ മന്നാനാർക് യാത്രവേളകളിൽ അകമ്പടി ആയി മുന്നിലും പിന്നിലും ഉണ്ടാവുമായിരുന്നു. മന്നനാരെ അരിയിട്ടു വാഴ്ച നടത്തിയ ശേഷം ആണ് രാജാവ് ആയി പ്രഖ്യാപിച്ചിരുന്നത്.[5]മന്നനാര്മാരുടെ അവസാനത്തെ മന്നനാർ കുഞ്ഞിക്കേളപ്പൻ മന്നനാർ 1901-1902 ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബഹുമനഃപൂർവം അമ്മച്ചിയാർ[5]എന്ന നാമത്തിൽ അറിയപ്പെടുന്നു.[15] ചിറക്കൽ കോവിലകത്തിന് മൂത്തേടത്ത് അരമനയിലും മന്നനാർക്കും പ്രതേക സ്ഥാനം ഉണ്ടായിരുന്നു, ചിറക്കൽ കോവിലകത്തിൽ മന്നനാർ പോകുമ്പോൾ പ്രതേക അവസരങ്ങളിൽ പട്ടില ഉൾപ്പടെ ഉള്ള പ്രതേക ആചാരത്തിൽ ഭക്ഷണ ഭോജനങ്ങൾ നൽകിയിരുന്നു.[5]മന്നനാർ ഭരണകാല ശേഷം ചിറക്കൽ കോവിലകം നേരിട്ട് ആണ് സ്വത്ത് വകകൾ കേന്ത്രികരിക്കപ്പെട്ടത്.[5]

ജീവിതരീതി

പ്രശസ്ത വൈദേശികൻ എഡ്ഗാർ തേഴ്സ്റ്റണ് മന്നനാരുടെ വസ്ത്രവിധാനത്തെ പറ്റി വർണ്ണിക്കുന്നത് ഇങ്ങനെ-മന്നനാന്മാർ വരകത്ത് ഇല്ലംസമ്പ്രദായത്തിൽ നിന്നുള്ളവർ (വരക തിയർ) ആയിരുന്നു. കഴുത്തിൽ സ്വർണ്ണാഭരണങ്ങളും സിൽക്ക് തുണി ധരിച്ചു അരയ്ക്ക് ചുറ്റും വാൾ തൂക്കി പരിചയും തുടങ്ങിയവ വഹിചാണ് വരകത്ത് ഇല്ലം സമ്പ്രധായ മന്നനാന്മാർ എന്നിവരെ കാണപ്പെട്ടത്. വാളിന് നേർത്ത വഴക്കമുള്ള ഉരുക്ക് കൊണ്ടാണ് നിർമ്മിച്ചത്, സമാനമായ ബെൽറ്റിന് ചുറ്റും ധരിച്ചിരുന്നു, പോയിന്റിനടുത്തുള്ള ഒരു ചെറിയ ദ്വാരത്തിലൂടെ പോയിന്റ് ഹിൽട്ടിലേക്ക് ഉറപ്പിക്കുന്നു. എന്നിങ്ങനെ ആയിരുന്നു അദ്ദേഹം വിവരിക്കുന്നത്.[16]

അധികാര സ്ഥാനം

ഉത്തരമലബാറിലെ മറ്റു തീയരെ പോലെ തന്നെ മന്നനാര് മരുമക്കതായികൾ ആയിരുന്നു.മന്നനാര് ആയി സ്ഥാനമേൽക്കുന്നത് അരമനയിലെ മൂത്ത പുത്രനായ വ്യക്തിക്ക് ആയിരുന്നു. മൂത്ത പുത്രൻ രാജാധികാരം എൽക്കുന്നത് അരിയിട്ടുവാഴ്ചക്ക് ശേഷം ആയിരുന്നു.[5]സന്തതികൾ ഇല്ലാതെ വരുമ്പോൾ രാജകുടുംബവും തീയർസമുദായ അംഗങ്ങളും കൂടെ ഒരു ഘോഷയാത്രയായി കുറുമാത്തൂർ മനയിലേക്ക് പോകും (നമ്പൂതിരി മന) എന്നിട്ട് നേരിട്ട് നമ്പൂതിരി അന്ധർജനത്തെ ഭാര്യ ആയി സ്വീകരിക്കും, അടുത്ത അനന്ദരവകാശിക്ക് വേണ്ടി.[16]

അരമന ആചാരം

പണ്ട് ഭ്രഷ്ട്ട കല്പിച്ച നമ്പൂതിരി സ്ത്രീകളെ മന്നനാർ സംരക്ഷിക്കണം എന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു, സ്ത്രീ കിഴക്കേ കവാട്ത്തിലൂടെ അരമനയിൽ പ്രവേശിച്ചാൽ മന്നനാരുടെ ഭാര്യ ആയി അത് പോലെ സ്ത്രീ വടക്കേ കവാടത്തിലൂടെ ആണ് അരമനയിൽ പ്രവേശിക്കുന്നതെങ്കിൽ മന്നനാരുടെ സഹോദരി ആവും. ഇങ്ങനെ ഉള്ള ആചാരങ്ങൾ അരമനയിൽ ആചരിച്ചിരുന്നു.[17]

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മന്നനാർ&oldid=4079931" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ