മനോജ് കുറൂർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം - 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” (ചെങ്ങന്നൂർ റെയിൻബോ ബുൿസ്, ഐ.എസ്.ബി.എൻ: 81-881-4676-5)എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു.[1] 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാ പുരസ്കാരം ലഭിച്ചു[2]. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്[3]

മനോജ് കുറൂർ
Manoj Kuroor
മനോജ് കുറൂർ 2017 ഫെബ്രുവരി 3-ന് കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ
ജനനം (1971-05-31) 31 മേയ് 1971  (53 വയസ്സ്)
കോട്ടയം, ഇന്ത്യ
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംപി. എച്ച്. ഡി.
കലാലയംമഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ്
തൊഴിൽകവി, നോവലിസ്റ്റ്, അദ്ധ്യാപകൻ
അറിയപ്പെടുന്ന കൃതി
കോമ, ഉത്തമപുരുഷൻ കഥപറയുമ്പോൾ, തൃത്താള കേശവൻ, നിലം പൂത്തു മലർന്ന നാൾ
ജീവിതപങ്കാളി(കൾ)സന്ധ്യാദേവി. എൽ
കുട്ടികൾകെ. എം. ശ്രീദേവി, വിശാഖ് കെ. വാസുദേവൻ
മാതാപിതാക്ക(ൾ)കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി, ശ്രീദേവി അന്തർജനം
ബന്ധുക്കൾകുറൂർ വലിയ വാസുദേവൻ നമ്പൂതിരി (മുത്തച്ഛൻ)
പുരസ്കാരങ്ങൾസാഹിത്യ അക്കാദമി കനകശ്രീ അവാർഡ്‌, 2007

ജീവിതരേഖ

1971 മേയ് 31-ന് കോട്ടയത്ത് കുറൂർ മനയിൽ ജനിച്ചു. അച്ഛൻ പ്രസിദ്ധ ചെണ്ടമേള വിദ്വാൻ കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനിൽ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ് ബി കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തി. 1997-ൽ പന്തളം എൻ.എസ്. എസ് കോളേജിൽ‍ മലയാളം അദ്ധ്യാപകനായി ചേർന്നു. ധനുവച്ചപുരം, ചേർത്തല എന്നീ എൻ.എസ്. എസ് കോളേജുകളിൽ‍ ജോലി നോക്കിയതിനു ശേഷം ഇപ്പോൾ‍ ചങ്ങനാശ്ശേരി എൻ. എസ്.എസ്. ഹിന്ദു കോളേജിൽ‍ മലയാള വിഭാഗത്തിൽ അസ്സോസ്സിയെറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം, ക്ലാസിക്കൽ കലകൾ‍, ജനപ്രിയ സംഗീതം നാടോടികലകൾ, സിനിമ, സാഹിത്യം, സൈബർ സംസ്കാരം എന്നീ വിഷയങ്ങളിലായി അൻപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനപ്രസ്ഥം എന്ന ചലച്ചിത്രത്തിൽ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങൾ ഉള്ള ആട്ടക്കഥയും അതിലെ മൂന്ന് പദങ്ങളും രചിച്ചത് മനോജാണ്.

കോമ എന്ന അദ്ദേഹത്തിന്റെ കഥാകാവ്യം ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചു (ഒക്ടോബർ 2005). ഈ കൃതി 2006-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് (കോട്ടയം: ഡി. സി. ബുക്സ്). തൃത്താളക്കേശവൻ എന്ന കവിതയ്ക്ക് യുവകവികൾക്കുള്ള 1997-ലെ കുഞ്ചുപിള്ള സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഭാര്യ: സന്ധ്യാദേവി. എൽ[4][5]. ശ്രീദേവി, വിശാഖ് എന്നീ രണ്ട് മക്കളുണ്ട്.

പ്രധാന കൃതികൾ

  • നിലം പൂത്തു മലർന്ന നാൾ: ഡി.സി.ബുക്ക്സ്.08-07-2015. ഐ.എസ്.ബി.എൻ: 9788126464043[6]
  • നതോന്നത നദിവഴി 44: നദികളെക്കുറിച്ചുള്ള കവിതകൾ (പ്രസാധകർ). ചെങ്ങന്നൂർ: റെയിൻ‌ബോ ബുക്സ്.2003. ഐ.എസ്.ബി.എൻ 81-881-4630-7
  • അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട് : ഡി.സി.ബുക്ക്സ്. 1996 ഐ.എസ്.ബി.എൻ 81-7130-598-9
  • കോമ ഡി.സി.ബുക്സ്. 2006.
  • ഷന്മുഖവിജയം ആട്ടക്കഥ
  • ഉത്തമപുരുഷൻ കഥപറയുമ്പോൾ (കവിതകൾ)
  • റഹ്മാനിയ, ഇന്ത്യൻ സംഗീതത്തിന്റെ ആഗോള സഞ്ചാരം (സംഗീതപഠനം)
  • നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം)

പുരസ്കാരങ്ങൾ

  • തൃത്താള കേശവൻ എന്ന കവിതക്ക് 1997-ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാർഡ്.
  • ഉത്തമപുരുഷൻ കഥപറയുമ്പോൾ എന്ന കൃതിക്ക് 2005-ലെ എസ്.ബി.ടി. കവിത അവാർഡ്‌.
  • കോമാ എന്ന കൃതിക്ക് 2007-ലെ സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്.‌[7][8]
  • മുറി നാവ് എന്ന നോവലിന് 2021 ലെ പത്മരാജൻ പുരസ്കാരം[9]

പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മനോജ്_കുറൂർ&oldid=3921037" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ