മനിക ബത്ര

ഇന്ത്യയിലെ ഒരു ടേബിൾ ടെന്നീസ് കളിക്കാരിയാണ് മനിക ബത്ര. 2016 ജൂണിലെ കണക്ക് പ്രകാരം ഇന്ത്യയിലെ വനിതാ ടേബിൾ ടെന്നീസ് കളിക്കാരിൽ ഒന്നാം റാങ്കുകാരിയും ലോക റാങ്കിങിൽ 115ആം സ്ഥാനവുമാണ് മനിക ബത്രയ്ക്ക്.[2]

Manika Batra
Personal information
Full nameManika Batra
NationalityIndian
Born (1995-06-15) 15 ജൂൺ 1995  (29 വയസ്സ്)[1]
Delhi, India[1]
Playing styleShakehand grip
Height1.8 m (5 ft 11 in) (2018)[1]
Weight67 kg (148 lb) (2018)[1]

ജീവിത രേഖ

ഡൽഹിയിലെ 1995 ജൂൺ 15നാണ് മനിക ജനിച്ചത്.[3] ഡൽഹിയിലെ നാരായണ വിഹാർ സ്വദേശിയാണ് മനിക.[4] അവർ നാലു വയസുള്ളപ്പോൾ തന്നെ ടേബിൾ ടെന്നീസ് കളിക്കാൻ തുടങ്ങിയിരുന്നു.[5] അവരുടെ മൂത്ത സഹോദരിയായ അഞ്ചലും, മൂത്ത സഹോദരൻ സഹിക്കും ടേബിൾ ടെന്നിസ് കളിക്കുന്നവരാണ്.[6] ബത്രയുടെ ആദ്യകാല കായിക രംഗത്ത് അഞ്ചൽ അവളെ വളരെ സ്വാധീനിച്ചിരുന്നു.[7] സംസ്ഥാന തലത്തിലുള്ള അണ്ടർ-8 ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചശേഷം, ബത്ര സന്ദീപ് ഗുപ്തയുടെ കീഴിൽ പരിശീലനം നടത്താൻ അവർ തീരുമാനിച്ചു. പരിശീലനത്തിനുവേണ്ടി ഹൊൻസ് രാജ് മോഡൽ എന്ന സ്കൂളിലേക്ക് മാറാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്‌തു.[6]

കൗമാരക്കാരിൽ തന്നെ തേടിവന്ന പല മോഡലിംഗ് ഓഫറുകളും ബദ്ര ഉപേക്ഷിച്ചു.[1] ടേബിൾ ടെന്നീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒരു വർഷം മുൻപ് ജീസസ് ആൻഡ് മേരി കോളേജിലായിരുന്നു അവർ പഠിച്ചിരുന്നത്.[8]

21-ാമത്തെ കോമൺവെൽത്ത് ഗെയിംസിന്റെ വനിത ടി. ടി. ടീം

നേട്ടങ്ങൾ

  • 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടി.വനിതാ വ്യക്തിഗത ഇനത്തിൽ മത്സരിച്ച മനിക പോളണ്ടിന്റെ കതർസൈനയോട് മത്സരിച്ച് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.[9]
  • 2011ൽ ചിലി ഓപ്പൺ ടൂർണമെന്റിൽ അണ്ടർ 21 വിഭാഗത്തിൽ വെള്ളി മെഡൽ നേടി.
  • 2014ൽ ഗ്ലാസ്‌ഗോവിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ക്വാർട്ടർ ഫൈനലിൽ കടന്നു.
  • 2014ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു.
  • 2015ലെ കോമൺവെൽത്ത് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിൽ മൂന്നു മെഡലുകൾ നേടി.വനിതാ ടീം, വനിതാ ഡബിൾസ് എന്നിവയിൽ വെള്ളി മെഡലുകളും വനിതാ സിംഗിൾസിൽ വെങ്കലവുമാണ് കരസ്ഥമാക്കിയത്.[10]
  • 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടി. വനിതാ ഡബ്ൾസിലും മിക്‌സഡ് ഡബിൾസിലും വനിതാ ടീം ഇനത്തിലും മെഡലുകൾ കരസ്ഥമാക്കി.[11]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മനിക_ബത്ര&oldid=3921035" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ