മഞ്ജുൾ ഭാർഗവ

Indo-Canadian mathematician

'ഗണിതത്തിലുള്ള നൊബേൽ പുരസ്‌ക്കാരം' എന്നറിയപ്പെടുന്ന ഫീൽഡ് മെഡൽ ലഭിച്ച ഇന്ത്യൻ വംശജനായ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുൽ ഭാർഗവ. 'ഗണിത മാന്ത്രികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

മഞ്ജുൾ ഭാർഗവ
മഞ്ജുൾ ഭാർഗവ 2014 ൽ
ജനനം (1974-08-08) ഓഗസ്റ്റ് 8, 1974  (49 വയസ്സ്)
ഒന്റാറിയോ
ദേശീയതകനേഡിയൻ, അമേരിക്കൻ
കലാലയംഹാർവാർഡ് സർവകലാശാല
പ്രിൻസ്റ്റൺ സർവകലാശാല
അറിയപ്പെടുന്നത്Gauss composition laws
15 and 290 theorems
factorial function
ranks of elliptic curves
പുരസ്കാരങ്ങൾഫീൽഡ് മെഡൽ (2014)
ഇൻഫോസിസ് പുരസ്‌കാരം (2012)
ഫെർമ പുരസ്കാരം (2011)
കോൾ പ്രൈസ് (2008)
Clay Research Award (2005)
ശാസ്ത്ര രാമാനുജൻ പുരസ്‌കാരം (2005)
ഹാസെ പ്രൈസ് (2003)
മോർഗൻ പ്രൈസ് (1996)
Hoopes Prize (1996)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം
സ്ഥാപനങ്ങൾPപ്രിൻസ്റ്റൻ സർവകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻആൻഡ്രൂ വിൽസ്
ഡോക്ടറൽ വിദ്യാർത്ഥികൾMichael Volpato
Melanie Wood
Wei Ho
Arul Shankar

ജീവിതരേഖ

ഇന്ത്യൻ വംശജനായ മഞ്ജുൾ ഭാർഗവ ജനിച്ചത് കാനഡയിലെ ഹാമിൽട്ടനിലാണ് . ഗണിതശാസ്ത്രജ്ഞയായ മീര ഭാർഗവയാണ് മാതാവ് . ഹോഫ്‌സ്ട്ര സർവകലാശാലയിലെ ഗണിത അധ്യാപികയാണ് അവർ. പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുൾ ഭാർഗവ . ഗണിത ശാസ്ത്രത്തിലെ ബീജ ഗണിത സംഖ്യാ സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകി. 1996-ൽ ഹാർ‌വാഡ് സർ‌വകലാശാലയിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ൽ പ്രിൻസ്റ്റൺ സർ‌വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെർ‌മയുടെ അവസാന സിദ്ധാന്തം തെളിയിച്ച മഹാരഥനായ ആൻഡ്രൂ വെയിൽസ് ആയിരുന്നു മഞ്ജുൾ ഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വർഷങ്ങൾക്കിപ്പുറം താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുൾ ഭാർഗ്ഗവയുടേതെന്നാണ്‌ ആൻഡ്രൂ വെയിൽസ് അഭിപ്രായപ്പെട്ടത്.[1]

Manjul Bhargava

ഗണിതത്തോടൊപ്പം തബലയിലൂടെ സംഗീതത്തെയും സ്നേഹിക്കുന്ന ഇദ്ദേഹം ഉസ്താദ് സക്കീർ ഹുസ്സൈന്റെ കീഴിലാണു തബല അഭ്യസിച്ചത്.

പ്രസിദ്ധീകരണങ്ങൾ

പുരസ്കാരങ്ങൾ

ബീജഗണിത സംഖ്യാസിദ്ധാന്ത മേഖലയിൽ നൽകിയ മൗലിക സംഭാവനകൾ കണക്കിലെടുത്ത് 2012 ലെ ഇൻഫോസിസ് പുരസ്‌കാരത്തിന് ഭാർഗവ അർഹനായിരുന്നു. 'ശാസ്ത്ര രാമാനുജൻ പുരസ്‌കാരം' (2005), അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ 'കോൾ പ്രൈസ്' (2008), ഫെർമി പുരസ്കാരം [2] എന്നിങ്ങനെ ഗണിതശാസ്ത്ര മേഖലയിലെ മിക്ക ഉന്നത പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഭാർഗവ. 1992 ൽ‌ തന്റെ 18-ആം വയസ്സിൽ ന്യൂയോർ‌ക്ക് സ്റ്റേറ്റ് സയൻസ് ടാലന്റ് സെർ‌ച് ജേതാവ് എന്ന ബഹുമതിയിൽ തുടങ്ങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും ഗണിതശാസ്ത്രത്തിൽ എണ്ണം പറഞ സ്ഥാപനങ്ങളിലെല്ലാം ഗവേഷകപദവിയോ അദ്ധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. തഞ്ചാവൂരിലെ ഷണ്മുഖാ ആർ‌ട്സ് സയൻസ് റ്റെക്നോളജി ആൻഡ് റിസർ‌ച് അക്കാദമി (എസ്.എ.എസ്.ടി.ആർ.എ.)യുടെ 10000 ഡോളറിന്റെ രാമാനുജൻ പ്രൈസ് മിഷിഗൻ സർ‌വകലാശാലയിലെ പ്രൊഫസറായ കണ്ണൻ സൗന്ദരരാജനുമായി പങ്കിട്ടുകൊണ്ട് മഞ്ജുൾ‍ ഭാർ‌ഗവ 2005 ൽ ഇന്ത്യയിൽ വാർ‌ത്താ പ്രാധാന്യം നേടി.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മഞ്ജുൾ_ഭാർഗവ&oldid=3970617" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ