ഭാലചന്ദ്ര വനാജി നെമാഡെ

ഇന്ത്യന്‍ രചയിതാവ്‌

മറാത്തി എഴുത്തുകാരനും കവിയും നിരൂപകനുമാണ് ഡോ.ഭാലചന്ദ്ര നെമാഡെ.(മറാഠി: भालचंद्र वनाजी नेमाडे) 2014 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്‌. 'ഹിന്ദു - ജഗണ്യാച്ചി സമൃദ്ധ് അഡ്ഗൽ' എന്ന നോവലാണ് അദ്ദേഹത്തെ ജ്ഞാനപീഠത്തിന് അർഹനാക്കിയത്. ജ്ഞാനപീഠം നേടുന്ന നാലാമത്തെ മറാഠി സാഹിത്യകാരനാണ് നെമാഡെ [1].

ഭാലചന്ദ്ര വനാജി നെമാഡെ
ഡോ.ഭാലചന്ദ്ര നെമാഡെ.

ജീവിത രേഖ

1938 മെയ് 27-ന് മഹാരാഷ്ട്ര സാംഗ്വിയിലെ ഖാന്ദേശിലാണ് നെമാഡെയുടെ ജനനം. ഭാഷാശാസ്‌ത്രത്തിലും ഇംഗ്ലീഷ്‌ സാഹിത്യത്തിലും ഉന്നത ബിരുദങ്ങൾ നേടി. നോർത്ത്‌ മഹാരാഷ്‌ട്ര സർവകലാശാലയിൽ നിന്ന്‌ ഡി. ലിറ്റ്‌, പിഎച്ച്‌.ഡി. ബിരുദങ്ങളും സ്വന്തമാക്കി. 1963-ൽ ഖോസ്ല എന്ന നോവലിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത് .

കൃതികൾ

  • ഖോസ്‌ല
  • ബിധാർ
  • ഹൂൽ
  • ജരില
  • ത്ധൂൾ

പുരസ്ക്കാരങ്ങൾ

  • ജ്ഞാനപീഠ പുരസ്ക്കാരം
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ