ബ്രാഹ്മി ലിപി

(ബ്രാഹ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയാണ് ബ്രാഹ്മി ലിപി‌[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.

ബ്രാഹ്മി
ഇനംഅബുഗിദ
ഭാഷ(കൾ)ആദിമ പ്രാകൃത ഭാഷകൾ
കാലഘട്ടംഒരുപക്ഷേ ക്രി. മു. 6ാം നൂറ്റാണ്ടുമുതൽ, 3ാം നൂറ്റാണ്ട് മുതൽ ക്രി. വ. 3ാം നൂറ്റാണ്ട് വരെ ഉറപ്പായും
മാതൃലിപികൾ
→ ഫൊണേഷ്യൻ ലിപി
→ അറമായ ലിപി
(അറാമായ മാതൃഭാഷാ സിദ്ധാന്തം പ്രകാരം)
→ ബ്രാഹ്മി
പുത്രികാലിപികൾഗുപ്ത, വട്ടെഴുത്ത്, അതോടൊപ്പം മറ്റു പലതും.
സഹോദര ലിപികൾ
യൂണിക്കോഡ് ശ്രേണിU+11000–U+1106F
ISO 15924Brah
Note: This page may contain IPA phonetic symbols in Unicode.

കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്]‌.

കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.[5]

കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു.[6]

സ്രോതസ്സുകൾ

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രാഹ്മി_ലിപി&oldid=4069764" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ