ബിഗ് ബെൻ

ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ്‌ ബിഗ് ബെൻ.ആടുത്തിടെ, എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എലിസബത്ത് ടവർ എന്ന് എലിസബത്ത് രാജ്ഞിയുടെ പേരിൽ പുനർനാമകരണം ചെയ്തു.[1] ടവറിന്റെ പേരുമാറ്റാൻ പാർലമെന്റ് ജൂണിൽ തീരുമാനിച്ചിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും (ക്ലോക്ക് ടവർ) തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്.[2] 2009 ജൂലൈ 11 ന് ഇതിന് 150 വർഷം പ്രായമായി.[3]മണിക്ക് 13.7 ടൺ ഭാരമുണ്ട്. മണി 118 ഡെസിബെലിൽ നാദം മുഴക്കുന്നു. [4]

എലിസബത്ത് ടവർ
Map
മറ്റു പേരുകൾബിഗ് ബെൻ
അടിസ്ഥാന വിവരങ്ങൾ
തരംകോക്ക് ടവർ
വാസ്തുശൈലിഗോഥിക്
സ്ഥാനംവെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട്
നിർദ്ദേശാങ്കം51°30′03″N 0°07′28″W / 51.5007°N 0.1245°W / 51.5007; -0.1245
പദ്ധതി അവസാനിച്ച ദിവസം31 May 1859; 165 വർഷങ്ങൾക്ക് മുമ്പ് (31 May 1859)
ഉയരം96 metres (315 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ11
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിAugustus Pugin

ചരിത്രം

രണ്ടു ലോകയുദ്ധങ്ങളെ അതിജീവിച്ച ചരിത്രസാക്ഷിയാണു ബിഗ്ബെൻ. 1859 മേയ് 31നു ചലിച്ചുതുടങ്ങിയ ഈ നാഴികമണിയുടെ നാദം കേട്ടാണു ലണ്ടൻ നഗരം ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. ക്ളോക്ക് ടവർ, ഗ്രേറ്റ് ബെൽ, ഗ്രേറ്റ് ക്ളോക്ക് എന്നിവ ചേർന്നതാണു 'ബിഗ് ബെൻ.

രണ്ടാം ലോകയുദ്ധത്തിലെ കനത്ത ബോംബിങ്ങിൽ 1940ൽ 'മുഖത്തു പരുക്കേറ്റിട്ടും ബിഗ് ബെന്നിന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരുന്നു. സാങ്കേതികവിദ്യ ഏറെ മുന്നേറിയിട്ടും 150 വർഷം മുൻപത്തേതുപോലെ ഇന്നും എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും കൃത്യമായി 'വൈൻഡ് ചെയ്യുന്നതുമൂലം ഈ സമയമുത്തച്ഛന്റെ പ്രവർത്തനം സെക്കൻഡുകൾപോലും കിറുകൃത്യമാണ്.

പ്രത്യേകതകൾ

ലോകത്തിൽ ഏറ്റവും ഉയരമുള്ള ചതുർമുഖ ക്ളോക്കാണിത്. വെസ്റ്റ്മിൻസ്റ്ററിലെ കൊട്ടാരം 1834 ഒക്ടോബർ 16നു തീപിടിത്തത്തിൽ നശിച്ചതിനെ തുടർന്നു പുനർനിർമിച്ചപ്പോഴാണു നിലവിലുള്ള ക്ളോക്ക് ടവറും ബിഗ്ബെൻ മണിയും ഇതിന്റെ ഭാഗമായത്. മൊത്തം 55 മീറ്ററാണു ക്ളോക്ക് ടവറിന്റെ ഉയരം.

ബിഗ് ബെൻ ചരിയുന്നുവെന്ന് എൻജിനിയർമാർ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ടു തിരിച്ചറിയാവുന്ന വിധമുള്ള ചരിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഗോപുരത്തിന്റെ മുകൾഭാഗം ലംബരേഖയിൽനിന്ന് ഒന്നരയടി മാറിയാണു നിൽക്കുന്നത്.

മറ്റു വിശേഷങ്ങൾ

2017 ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി അടിച്ച് ശേഷം മണിയുടെ പ്രവർത്തനം അറ്റകുറ്റ പണികൾക്കായി നിറുത്തി വച്ചു. വീണ്ടൂം പ്രവർത്തിപ്പിക്കാൻ നാലു വർഷം വേണ്ടി വരുമെന്ന് കണക്കാക്കുന്നു Archived 2017-08-22 at the Wayback Machine..[5] ബ്രിട്ടൻ യൂരോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരുന്ന ദിവസമായ 2019 മാർച്ച് 29ന് തലേ ദിവസം മുതൽ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങണമെന്ന് മേയറും എം.പി.മാരും അഭ്യർഥിച്ചിട്ടുണ്ട്.[2] [6]

എന്നിരുന്നാലും ന്യൂ ഇയർ ഈവ്, റിമെംബറൻസ് ഡെ അടക്കമുള്ള വിശേഷാവസരങ്ങളിൽ പ്രവർത്തിപ്പിക്കുന്നതാണ്. [7]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബിഗ്_ബെൻ&oldid=3806559" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ