ബാറ്റിങ് ശരാശരി

ബാറ്റ്സ്മാൻ ആകെ നേടിയ റൺസും പുറത്തായതും തമ്മിലുള്ള അനുപാതമാണ് അയാളുടെ ബാറ്റിംഗ് ശരാശരി. അതായത് അയാളൂടെ ആകെ ഇന്നിങ്സുകളിൽനിന്നും ബാറ്റ്സ്മാൻ നോട്ട് ഔട്ട് ആയി നിന്ന ഇന്നിംഗ്സുകളെയും, റിട്ടയേർഡ് ഹർട്ട് ആയി നിന്ന ഇന്നിംഗ്സുകളേയും മൊത്തം ഇന്നിംഗ്സുകളിൽ നിന്ന് കുറയ്ക്കുന്നു.അതായത്;

ബാറ്റിംഗ് ശരാശരി = ആകെ നേടിയ റൺസ് / (മൊത്തം ഇന്നിംഗ്സുകൾ - നോട്ട് ഔട്ടായി നിന്ന ഇന്നിംസുകൾ - റിട്ടയേർഡ് ഹർട്ട്(ഇൽ) ആയ ഇന്നിംഗ്സുകൾ)മൊത്തം എടുത്ത റൺസുകളും അതിനിടയിൽ അയാൾ പുറത്തായതും തമ്മിലുള്ള അനുപാതം അയാളുടെ ബാറ്റിങ് പാടവത്തിന്റെ അളവായി കണക്കാക്കുന്നു. രണ്ട് തവണ പുറത്താകുന്നതിനിടയിൽ അയാൾ ശരാശരി എത്ര റൺസ് എടുക്കും എന്നത് ഇതിനാൽ സൂചിപ്പിക്കുന്നു. ബൗളർമാരുടേ മുമ്പിൽ ഇയാളുടെ പിഴവില്ലായ്മയുടെയും അചഞ്ചലതയുടെയും ശക്തിയും ഇത് സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ ബാറ്റിംഗ് ശരാശരി ഉള്ള വ്യക്തി സർ ഡൊണാൾഡ് ബ്രാഡ്മാനാണ്.80 ഇന്നിംഗ്സുകളിൽ (10 നോട്ട് ഔട്ടുകൾ) നിന്ന് 99.94 റൺസ് ശരാശരിയോടെ 6996 റൺസ്. ക്രിക്കറ്റ് ഇതിഹാസമായി കരുതുന്ന ഇദ്ദേഹത്തെ എട്ടിലൊന്ന് ഇന്നിങ്സുകളിലും പുറത്താക്കാനായിട്ടില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെക്കാൾ റൺസ് എടുത്തവരുണ്ടെങ്കിലും ബാറ്റിങ്ശരാശരി കൂടിയിരിക്കാൻ കാരണം.

ഇതും കാണുക: Cricket statistics
International cricket career batting averages (Jan 2004). Note Bradman's Test average of 99.94.

പൊതുവേ ഒരു ശരാശരി ബാറ്റ്സ്മാനു ഇരുപതിനും നാലപതിനും ഇടയിൽ ബാറ്റിങ് ശരാശരി അഭിലഷണീയമാണ്. ഇന്ന് നല്ല പിച്ചുകളും ചെറിയ ഗ്രൗണ്ടുകളും ഒക്കെ ആയതോടെ 25നു മുകളിൽ ബാറ്റിങ് ശരാശരി നല്ല ശരാശരി ആയി കണക്കാക്കാൻ തുടങ്ങി. 50തിനു മുകളിൽ ബാറ്റിങ് ശരാശരി ഇന്ന് ബാറ്റിന്റ് പടുവായി കണക്കാക്കുന്നു.[1]

  • ബൗളിങ് പ്രധാനമായ ആൾ റൗണ്ടർ മാർക്ക് ശരാശരി 20-30 ശരാശരി കണ്ടുവരുന്നു.
  • 15 നു താഴെ ശരാശരി സ്ഥിരം ബോളർമാർക്ക് മാത്രം ഭൂഷണമാണ്
  • 5നു താഴെ ബാറ്റിങ് ശരാശരിയുള്ള അപൂർവ്വം ബോളർ മാരുണ്ട്. ബി.എസ് ചന്ദ്രശേഖർ, ഗ്ലൻ മഗ്രാത്ത്, ആല്ഫ് വാലന്റ്റീൻ എന്നിവർ ഉദാഹരണമാണ്

[2]

ഏകദിനക്രിക്കറ്റിൽ ബാറ്റിങ് ശരാശരി പൊതുവേ കുറവായിരിക്കും [3] കാരണം അവിടെ കൂടുതൽ റൺസ് എടുക്കുക എന്നതാണ് പുറത്തായോ എന്നതിനേക്കാൽ പ്രധാനം അതുകൊണ്ടു തന്നെ കൂടുതൽ അപായസാധ്യതയുള്ള പന്തുകൾ കൂടി ധൈര്യത്തോടെ കളിക്കേണ്ടിവരുന്നു.

If a batter has been dismissed in every single innings, then their total number of runs scored divided by the number of times they have been out gives exactly the average number of runs they score per innings. However, for a batter with innings which have finished not out, this statistic is only an estimate of the average number of runs they score per innings – the true average number of runs they score per innings is unknown as it is not known how many runs they would have scored if they could have completed all their not out innings. If their scores have a geometric distribution then total number of runs scored divided by the number of times out is the maximum likelihood estimate of their true unknown average.[4]

പുറത്താകാതെ എന്നത് ബാറ്റിങ് ആവരേജിനെ വളരെ സ്വാധീനിക്കുന്നു. പൊതുവേ മോശം ബാറ്ററാായ ഫിൽ ടോഫൽ 10 ഇന്നിങ്സിൽ നിന്നുമായി ആകെ 15 റൺസ് ആണ് നേടിയത്. അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 5 ആണ് പക്ഷേ ബാറ്റിങ് ശരാശരി 15 ആണ് കാരണം അതിനിടയിൽ ഒരു തവണ മാത്രമേ അദ്ദേഹം പുറത്തായിട്ടുള്ളു. ,[5] .[6]

.

ടസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റിങ് ശരാശരികൾ

Donald Bradman

(Source: Cricinfo Statsguru)

ക്രമ നമ്പർബാറ്റർടെസ്റ്റുകൾഇന്നിങ്സ്കൾപുറത്താകാതെറൺസുകൾഉയർന്നത്ശരാശരികാലം
1 ഡോൺ ബ്രാഡ്‌മാൻ528010699633499.941928–48
2 Adam Voges203171485269*61.872015–16
3 Steve Smith6411716619923961.372010–Present
4 Graeme Pollock23414225627460.971963–70
5 George Headley224042190270*60.831930–54
6 Herbert Sutcliffe54849455519460.731924–35
7 Eddie Paynter20315154024359.231931–39
8 Ken Barrington8213115680625658.671955–68
9 Everton Weekes48815445520758.611948–58
10 Wally Hammond85140167249336*58.451927–47

Table shows players with at least 20 innings completed.

* denotes not out.

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാറ്റിങ്_ശരാശരി&oldid=3638924" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ