ബാരാഹ്മാസ

ഒരു കാവ്യാത്മക രീതി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രചാരത്തിലുള്ള ഒരു കാവ്യാത്മക രീതിയായ ബാരാഹ്മാസ ( "പന്ത്രണ്ട് മാസം") [1][2][3]പ്രധാനമായും ഇന്ത്യൻ നാടോടി പാരമ്പര്യത്തിൽ നിന്ന് ഉത്ഭവിച്ചതാണ്.[4] സാധാരണയായി ഇതിലെ പ്രമേയം കാലാനുസൃതവും അനുഷ്ഠാനപരവുമായ സംഭവങ്ങൾ കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തിൽ കാമുകനേയോ ഭർത്താവിനേയോ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിരഹിണിയായ ഒരു സ്ത്രീയുടെ വൈകാരികാവസ്ഥയെ ചുറ്റിപ്പറ്റിയാണ്.[5][6] മാസങ്ങളുടെ പുരോഗതി (ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്) ഈ വിഭാഗത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. എന്നാൽ മാസങ്ങളുടെ എണ്ണം ബാരഹ് (Hindi: बारह) അല്ലെങ്കിൽ "പന്ത്രണ്ട്" ആയിരിക്കണമെന്നില്ല. നാടോടി പാരമ്പര്യങ്ങളുടെ അതേ തലമുറയിൽ അറിയപ്പെടുന്ന ചൗമാസ, ഛൈമാസ, അഷ്ടമാസ (യഥാക്രമം നാല്, ആറ്, എട്ട് മാസത്തെ ചക്രങ്ങൾ) തുടങ്ങിയ സമാനമായ കാവ്യരൂപങ്ങളും നിലവിലുണ്ട്. [7]

The month of Ashadha (June–July), folio from a Barahmasa painting (c. 1700–1725)

യഥാർത്ഥത്തിൽ ഒരു വാമൊഴി പാരമ്പര്യമാണെങ്കിലും, ബംഗാളി, ഗുജറാത്തി, ഹിന്ദി, രാജസ്ഥാനി, ബിഹാരി, പഞ്ചാബി മുതലായ പ്രധാന ആധുനിക ഇന്തോ-ആര്യൻ ഭാഷകളിലുടനീളം നിരവധി ഇന്ത്യൻ കവികളുടെ [8] നീളമേറിയ കവിതകൾ, ഇതിഹാസങ്ങൾ, ആഖ്യാനങ്ങൾ എന്നിവയിൽ ഈ വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ജനതയുടെ നാടോടി കവിതകളിലും ഇത് കാണാം.[9]

ഉത്ഭവം

പന്ത്രണ്ട്" എന്നർത്ഥം വരുന്ന "ബാരഹ്" മാസം എന്നർത്ഥം വരുന്ന "മാസ്" എന്നീ ഹിന്ദി പദങ്ങൾ ചേർന്നാണ് ബാരാഹ്മാസ എന്ന വാക്ക് ഉത്ഭവിച്ചത്. [10] ബംഗാളിയിലെ ബാറോമാസി പോലെ മറ്റ് ഭാഷകളിലും സമാനപദങ്ങൾ പ്രചാരത്തിലുണ്ട്.[11]

സാഹിത്യം

An illustration to the month of Bhadon.

ബാരാഹ്മാസ, ഷട്ഋതു (‘ആറ് സീസണുകൾ’)വിഭാഗത്തിലും അവധി ഭാഷയിലെ പ്രേമാഖ്യാനാസ്(‘റൊമാൻസ്’),[12] നൽഹ കവിയുടെ [8][13]ബിസാൽദേവ്-റാസ് പോലുള്ള രാജസ്ഥാനി റസൗസുകൾ ('ബല്ലാഡുകൾ'), അതുപോലെ പ്രശസ്ത ബ്രജ് ഭാഷാ കവി കേശാവദാസിന്റെ കൃതികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.[14] പ്രധാനമായും രാമ-കൃഷ്ണാരാധനയെ ചുറ്റിപ്പറ്റിയുള്ള തുളസിദാസ്, സുർദാസ് എന്നിവരുടെ കവിതകളിലും ഭക്തിനിർഭരമായ ബാരാഹ്മാസ കണ്ടെത്തിയിട്ടുണ്ട്.[15][10]

ബാരാഹ്മാസ ആദ്യം ഹിന്ദിയിലും പിന്നീട് ക്രമേണ ഉറുദുവിലും പ്രത്യക്ഷപ്പെട്ടു. ഒർസിനി പറയുന്നതനുസരിച്ച്, "ഒരുപക്ഷേ 1860 കളിലെ ഉത്തരേന്ത്യയിൽ വാണിജ്യ പ്രസിദ്ധീകരണങ്ങളിൽ ആദ്യത്തെ ഗണ്യമായ വിഭാഗമായിരുന്നു അവ."[16]

ബംഗാളിയിൽ, മംഗൽ-കാവ്യ എന്നറിയപ്പെടുന്ന ഭക്തിസാഹിത്യത്തിൽ ബാറോമാസിസ് ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രാവതിയുടെ ഹിന്ദു ഇതിഹാസമായ രാമായണത്തിന്റെ അനുരൂപീകരണത്തിൽ ഒരു വർഷം മുഴുവൻ രാമനുമായുള്ള അനുഭവങ്ങൾ സീത ഓർമ്മിക്കുന്നു.[11]

പേർഷ്യൻ

പേർഷ്യൻ ഭാഷയിലെ ആദ്യത്തേതും ഏകവുമായ സാഹിത്യ ബരാഹ്മസ രചിച്ചത് സദ്-ഇ-സൽമാൻ ആണ്. ലാഹോറിൽ താമസിച്ചിരുന്ന കവി, ഇന്ത്യൻ നാടോടി കൺവെൻഷനുകളാൽ സ്വാധീനിക്കപ്പെട്ടിരിക്കാം. എന്നാൽ അതിന്റെ പ്രമേയം ഒരു സ്ത്രീയുടെ വാഞ്‌ഛയോ കാമുകന്മാരുടെ കൂട്ടായ്മയോ അല്ല, ഇറാനിയൻ മാസമായ പർവാർഡിനിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്[12]

ഗുജറാത്തി

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗുജറാത്തിലെ കവി-സന്യാസി ബ്രഹ്മാനന്ദ് ബാരഹമാസിനെ പുനർനിർമ്മിക്കുകയും സ്വാമിനാരായണ സമ്പ്രദായത്തിന്റെ ദൈവശാസ്ത്രം ഉൾപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ രചനകൾ വലിയ കൃഷ്ണ-ഭക്തി കവിതകൾക്ക് കീഴിലാണ്.[17]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാരാഹ്മാസ&oldid=3903839" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ