ബാക്ട്രോസോറസ്

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ബാക്ട്രോസോറസ്. ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.[1] ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്. പേരിന്റെ അർഥം ഗദ ധാരി ആയ പല്ലി എന്നാണ്. [2]

ബാക്ട്രോസോറസ്
Mounted skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
ക്ലാഡ്:Dinosauria
Order:Ornithischia
Suborder:Ornithopoda
Superfamily:Hadrosauroidea
Genus:Bactrosaurus
Gilmore, 1933
Type species
Bactrosaurus johnsoni
Gilmore, 1933
Species
  • B. kysylumensis? (Riabinin, 1931 [originally Cionodon])
  • B. johnsoni Gilmore, 1933

ശാരീരിക ഘടന

ഏകദേശം 20 അടി നീളവും , നാലു കാലിലും നിൽക്കുംപ്പോൾ 6.6 അടി പൊക്കവും ഉണ്ടായിരുന്ന, ഇവയ്ക്ക് ഉദേശം 1.1 മുതൽ 1.5 വരെ ടൺ ഭാരം ആണ്. ഇവയുടെ മുഴുവൻ ഫോസ്സിൽ ഇത് വരെ കണ്ടു കിട്ടിയിടില്ല എങ്കിലും ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഏറ്റവും കുടുതൽ ഫോസ്സിൽ കിട്ടിയതും ഏറ്റവും നന്നായി പഠിക്കാൻ സാധിച്ചതുമായ ദിനോസർ ഇവയാണ്. ഇവ തലയിൽ ആവരണം ഉള്ള വിഭാഗം ആണോ അല്ലെയോ എന്ന് ഇത് വരെ തീർച്ച ആയിട്ടില്ല.

ട്യൂമർ

ദിനോസറുകളിൽ വിവിധ തരം ട്യൂമർ ഉണ്ടായിരുന്നതായി സ്ഥിരിക്കരിച്ച ഒരു ദിനോസർ ആണ് ഇവ. നാലു വ്യത്യസ്ത തരം ട്യൂമർ ഇവയുടെ ഫോസ്സിൽ എല്ല്ലുകളിൽ നിന്നും വേർതിരിച്ചു എടുക്കാൻ സാധിച്ചിട്ടുണ്ട്. ജനിതക പ്രശ്നം ആണോ അതോ പാരിസ്ഥിതികമായ കാരണങ്ങൾ ആണോ ഇതിനു പിന്നിൽ എന്ന് അറിയാൻ ഇപ്പോൾ നിവർത്തിയില്ല.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാക്ട്രോസോറസ്&oldid=3638867" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ