ബഗ്രതുനി രാജവംശം

ബഗ്രതുനി അല്ലെങ്കിൽ ബഗ്രാറ്റിഡ് രാജവംശം (Armenian: Բագրատունի, Armenian pronunciation: [bagɾatuni]) 885 മുതൽ 1045 വരെ മധ്യകാല അർമേനിയൻ രാജ്യം ഭരിച്ച ഒരു അർമേനിയൻ രാജവംശമായിരുന്നു.[3][4] പുരാതന കാലത്തെ അർമേനിയ രാജ്യത്തിന്റെ സാമന്തന്മാരായി ഉത്ഭവിച്ച അവർ, അർമേനിയയിലെ അറബ് ഭരണകാലത്ത് ഒരു പ്രമുഖ അർമേനിയൻ കുലീന കുടുംബമായി ഉയർന്നു വരുകയും ഒടുവിൽ അവരുടെ സ്വന്തമായ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു.[5] അവരുടെ സാമ്രാജ്യത്തിൽ അർമേനിയ രാജ്യത്തിന്റെ പ്രദേശങ്ങളായ ഷിരാക്, ബഗ്രേവൻറ്,[6] കോഗോവിറ്റ്,[7] സ്യൂനിക്, ലോറി, വാസ്പുരകാൻ, വാനന്ദ്, ടാരോൺ, ടെയ്ക്[8] എന്നിവ ഉൾപ്പെട്ടിരുന്നു. ആധുനിക ചരിത്രകാരനായ സിറിൽ ടൂമാനോഫിന്റെ അഭിപ്രായത്തിൽ, അവർ ജോർജിയൻ രാജകീയ വംശമായ ബഗ്രട്ടിയോനിസ് രാജവംശത്തിന്റെ പൂർവ്വികർ ആയിരുന്നു.[9][10]

ബഗ്രതുനി
Attributed Coat of Arms of House Bagratuni
Countryഅർമേനിയ
Ancestral houseഒറോണ്ടിഡ് രാജവംശം (possibly)
Titles
  • അർമീനിയയിലെയും ഐബീരിയയിലെയും രാജാധിരാജൻ (Armenian: Շահնշահ Հայոց և Վրաց[1][2])
  • അർമീനിയയിലെ രാജാവ്
  • ആർസാഖിലെ രാജാവ്
  • വസ്പുരകാനിലെ രാജാവ്
  • സ്യൂനിക്കിലെ രാജാവ്
  • ലോറിയിലെ രാജാവ്
  • വനാന്റിലെ രാജകുമാരൻ
  • ടരോണിലെ രാജകുമാരൻ
  • ഖാച്ചെനില രാജകുമാരൻ
  • ടയ്ക്കിലെ രാജകുമാരൻ
FounderSmbat I
Final sovereignGagik II (as King of Armenia)
Foundingc. 300 AD
Cadet branchesബഗ്രട്ടിയോനിസ്
റുബെനിഡ്സ് (possibly)
ഹസൻ-ജലാല്യാൻ (indirectly)
ക്യൂറിക്കിയൻസ്

ആദ്യകാലചരിത്രം

നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയയിലെ പാരമ്പര്യ പ്രഭുകുടുംബങ്ങളിലെ അംഗങ്ങളായ നഖാറന്മാർ എന്ന നിലയിലാണ് ബഗ്രതുനി കുടുംബം ആദ്യമായി ഉയർന്നുവന്നത്. 52 മുതൽ 428 വരെ അർമേനിയ ഭരിച്ച അർഷകുനി രാജവംശം ഈ കുടുംബത്തിന് പാരമ്പര്യാവകാശങ്ങൾ അനുവദിച്ചുകൊടുത്തു. ചരിത്രകാരനായ സിറിൽ ടൂമാനോഫ് തിരിച്ചറിഞ്ഞതുപ്രകാരം ആദ്യ ബഗ്രതുനി രാജകുമാരൻ, അർമേനിയ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത സമയത്താണ് ജീവിച്ചിരുന്ന (സി. 301-314). സ്‌ബാറ്റ് ഒന്നാമനായിരുന്നു.[11] സ്‌ബാറ്റ് മുതൽ, ബഗ്രതൂണികൾ "കുതിരയുടെ യജമാനൻ" അല്ലെങ്കിൽ "കുതിരപ്പടയുടെ കമാൻഡർ" ഇത്യാദി അർത്ഥങ്ങളുള്ള അസ്പറ്റ് എന്ന പാരമ്പര്യ പദവിയും സിംഹാസനാരോഹണം നടത്തുമ്പോൾ അർഷകുനി രാജാക്കന്മാരെ കിരീടമണിയിക്കാനുള്ള അവരുടെ പദവിയെ സൂചിപ്പിക്കുന്ന തഗാദിർ എന്ന പാരമ്പര്യ പദവിയും കൈവശം വച്ചിരുന്നു.[12] സ്വർണ്ണത്തിനും വെള്ളിയ്ക്കും പേരുകേട്ട അപ്പർ അർമേനിയയിലെ കോറുഹ് നദീതടത്തിലെ സ്പെർ മേഖലയും ടെയ്ക് മേഖലയും അവരുടെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. ബിസി ആറാം നൂറ്റാണ്ടിൽ ജൂഡിയയിൽ നിന്ന് അർമേനിയയിലേക്ക് വന്ന സ്‌ബാറ്റ് എന്ന ഒരു പൂർവ്വികൻ തങ്ങൾക്ക് ഉണ്ടെന്ന് മധ്യകാല അർമേനിയൻ ചരിത്രകാരനായ മോവ്സെസ് ഖോറെനാറ്റ്സി അവകാശപ്പെട്ടു. എന്നാൽ ആധുനിക ചരിത്രകാരന്മാർ ഇത് കുടുംബത്തിന് ഒരു ബൈബിൾ ഉത്ഭവം നൽകുന്നതിനുള്ള കണ്ടുപിടുത്തമായി കണക്കാക്കുന്നു.[13] ഈ പ്രദേശത്തിന്റെ ചരിത്രം വിശകലനം ചെയ്യുന്നതിൽ വിഖ്യാതനായ ആധുനിക ചരിത്രകാരൻ സിറിൽ ടൂമാനോഫ് ബഗ്രതുനികൾ പുരാതന അർമേനിയയിലെ ആദ്യത്തെ തിരിച്ചറിയപ്പെടുന്ന ഭരണ വംശമായ ഒറോണ്ടിഡിൽ നിന്നുള്ളവരാണെന്ന് അഭിപ്രായപ്പെടുന്നു.[14]

ഏഴാം നൂറ്റാണ്ടിൽ അർമേനിയയിലെ അറബ് അധിനിവേശത്തിനുശേഷം, ഖലീഫമാർ നിയമിച്ച മുസ്ലീം ഗവർണർ അല്ലെങ്കിൽ ഓസ്റ്റിക്കാൻറെ കീഴുദ്യോഗസ്ഥന്മാരായിരുന്നെങ്കിലും ബഗ്രതുനി കുടുംബത്തിലെ അംഗങ്ങൾ പലപ്പോഴും അർമേനിയയിലെ ഇഷ്ഖാൻ (രാജകുമാരൻ) എന്ന പദവി വഹിച്ചിരുന്നു.[15] അർമേനിയയിലെ അറബികളുട ഭരണ കാലഘട്ടത്തിൽ മാമിക്കോണിയക്കാരുടെ ശക്തി ക്ഷയിക്കുകയും അതേസമയംതന്നെ മുസ്ലീം ഗവർണർമാർ പിന്തുണച്ചതോടെ ബഗ്രതൂണികൾക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്തു.[16] 748-ൽ ഉമയ്യദ് ഭരണത്തിന്റെ തകർച്ചയുടെ സമയത്ത്, ബഗ്രതുനി ഇഷ്ഖാൻ അഷോട്ട് മൂന്നാമൻ അറബികളുടെ ഭരണത്തിനെതിരായ ഒരു കലാപത്തിൽ വൈമനസ്യത്തോടെ മറ്റ് അർമേനിയൻ പ്രഭുക്കന്മാരുടെ പക്ഷം ചേർന്നു. കലാപത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതിന് ശേഷം ഗ്രിഗർ മാമികോണിയന്റെ നിർദ്ദേശപ്രകാരം അഷോട്ട് അന്ധനാക്കപ്പെടുകയും 749-ൽ ഗ്രിഗോറിന്റെ മരണത്തോടെ കലാപം പരാജയപ്പെടുകയും ചെയ്തു. 750-ൽ അബ്ബാസിഡുകൾ അർമേനിയയിൽ അറബ് ഭരണം പുനഃസ്ഥാപിച്ചതിന് ശേഷം അഷോട്ട് "ദ ബ്ലൈൻഡ്" ഇഷ്‌ഖാൻ പദവിയിൽ ഒരു നാമമാത്ര ഭരണാധികാരിയായി പുനഃസ്ഥാപിക്കപ്പെട്ടു.[17] 774-775-ൽ അബ്ബാസിദ് ഖലീഫകൾക്കെതിരായ ഒരു നിഷ്‌ഫലമായ കലാപത്തിൽ അർമേനിയൻ പ്രഭുക്കന്മാരെ നയിച്ചത് സ്പരാപെറ്റ് സ്‌മ്പാറ്റ് VII ബഗ്രതുനിയാണ്, എന്നിരുന്നാലും ബഗ്രതുനി കുടുംബത്തിലെ ഒരു വിഭാഗം കലാപത്തെ എതിർത്തിരുന്നു.[18] മുഷെഘ് മാമികോണിയൻ മറ്റ് നിരവധി അർമേനിയൻ പ്രഭുക്കന്മാർ എന്നിവരോടൊപ്പം ബഗ്രെവാൻഡ് യുദ്ധത്തിൽ സ്‌ബാറ്റ് കൊല്ലപ്പെട്ടു. പരാജയപ്പെട്ട കലാപത്തെത്തുടർന്ന്, ബഗ്രതുനികൾക്ക് അവരുടെ അധികാരമണ്ഡലത്തിലുണ്ടായിരുന്ന ടിമോറിക്, കോഗോവിറ്റ് എന്നീ പ്രദേശങ്ങളുടേയും വസ്പുരകനിലെ അവരുടെ സ്വത്തുക്കളുടെയും നിയന്ത്രണം നഷ്ടപ്പെട്ടുവെങ്കിലും അവരുടെ നഷ്ടം മറ്റ് അർമേനിയൻ കുലീന കുടുംബങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.[19]

9-ആം നൂറ്റാണ്ടിൽ പ്രാദേശിക അറബി അമീറിനെതിരെ യുദ്ധം ചെയ്ത് രാജവംശത്തിന്റെ നഷ്ടപ്പെട്ട സൌഭാഗ്യം സ്‌ബാറ്റ് ഏഴാമന്റെ മകൻ അശോട്ട് മ്സാക്കർ പുനഃസ്ഥാപിച്ചു, അതേസമയം ഇവരിലെ ബാക്കിയുള്ളവർ അബ്ബാസി ഖലീഫമാരോട് വിശ്വസ്തത പുലർത്തുന്നതു തുടരുകയും ചെയ്തു. അശോട്ട് മ്സാക്കർ ബഗ്രതുനി കുടുംബത്തിനായി നിരവധി പ്രദേശങ്ങൾ വീണ്ടെടുക്കുകയും, അവ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കിടയിൽ വിഭജിക്കുകയും ചെയ്തു. ബഗ്രത് II, "രാജകുമാരന്മാരുടെ രാജകുമാരൻ" (ഇഷ്ഖാൻ ഇഷ്ഖാനത്സ്) എന്ന പുതിയ പദവിയോടെ തരോൺ, സാസുൻ എന്നീ പ്രദേശങ്ങൾ സ്വീകരിച്ചപ്പോൾ  സ്‌ബാറ്റ് "ദ കൺഫെസ്സർ" സ്പാരപെറ്റ് എന്ന പുതിയ പദവിയോടെ സ്പെർ, ടെയ്ക്ക് എന്നീ പ്രദേശങ്ങളും സ്വീകരിച്ചു.[20] ഇതിനിടയിൽ, അഷോട്ട് മ്സാക്കറിന്റെ അമ്മാവനായ വാസക്, ജോർജിയൻ പ്രദേശമായ ഐബീരിയയിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും; വാസക്കിന്റെ ചെറുമകൻ അഷോട്ട് ഒന്നാമൻ c. 813 ൽ ബഗ്രതുനി രാജവംശത്തിൽ നിന്നുള്ള ഐബീരിയയിലെ ആദ്യത്തെ ഭരണാധികാരിയായി മാറുകയും ചെയ്തു. രാജവംശത്തിന്റെ ഈ ശാഖ ജോർജിയയിലെ രാജാക്കന്മാരായി നൂറ്റാണ്ടുകളോളം ബാഗ്രറ്റിയോനിസ് എന്ന പേരിൽ ഭരണം നടത്തിയിരുന്നു.[21]

അർമേനിയയുടെ ഭരണാധികാരികൾ

ബഗ്രത് II ന്റെ അനന്തരവൻ അഷോട്ട് I ആണ് അർമേനിയയിലെ രാജാവായി ഭരണം നടത്തിയ രാജവംശത്തിലെ ആദ്യത്തെ അംഗം. 861-ൽ ബാഗ്ദാദിലെ രാജസഭ അദ്ദേഹത്തെ രാജകുമാരന്മാരുടെ രാജകുമാരനായി അംഗീകരിക്കുകയും ഇത് പ്രാദേശിക അറബി അമീറനമാരെ പ്രകോപിപ്പിക്കുകയും യുദ്ധത്തിന് കാരണമാകുകയും ചെയ്തു. ആഷോട്ട് യുദ്ധത്തിൽ വിജയിച്ചതോടെ 885-ൽ ബാഗ്ദാദ് അദ്ദേഹത്തെ അർമേനിയക്കാരുടെ രാജാവായി അംഗീകരിക്കപ്പെടുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നുള്ള അംഗീകാരം 886-ൽ ലഭിച്ചു. അർമേനിയൻ രാഷ്ട്രത്തെ ഒരു പതാകയുടെ കീഴിൽ അണിനിരത്താനുള്ള ശ്രമത്തിൽ, ബാഗ്രാറ്റിഡുകൾ മറ്റ് അർമേനിയൻ കുലീന കുടുംബങ്ങളെ കീഴടക്കലിലൂടെയും ദുർബലമായ വിവാഹബന്ധങ്ങളിലൂടെയും കീഴടക്കി.  ഒടുവിൽ, ആർട്സ്റൂണിസ്, സ്യൂനിസ് തുടങ്ങിയ ചില കുലീന കുടുംബങ്ങൾ യഥാക്രമം വാസ്പുരകൻ, സ്യൂനിക് എന്നീ പ്രത്യേക രാജ്യങ്ങൾ സ്ഥാപിച്ച് കേന്ദ്ര ബഗ്രാറ്റിഡ് അധികാരത്തിൽ നിന്ന് വേർപിരിഞ്ഞു. അഷോട്ട് III ദ മെർസിഫുൾ അവരുടെ തലസ്ഥാനം ഇപ്പോൾ നഷ്ടാവശിഷ്ടങ്ങൾക്ക് പേരുകേട്ട ആനി നഗരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ബൈസന്റൈൻ സാമ്രാജ്യവും അറബികളും തമ്മിലുള്ള മത്സരം ഒഴിവാക്കി അവർ തങ്ങളുടെ അധികാരം നിലനിർത്തി.

"രാജാധിരാജൻ" (ഷഹൻഷാ) എന്ന പേർഷ്യൻ പദവി അവർ സ്വീകരിച്ചു. എന്നിരുന്നാലും, പത്താം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും ശേഷവും ബഗ്രതുനികൾ വ്യത്യസ്ത ശാഖകളായി പിരിയുകയും സെൽജൂക്കുകളുടെ ബൈസന്റൈൻ സമ്മർദങ്ങളുടെയും മുന്നിൽ ഐക്യം ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിൽ അവർ രാജ്യത്തെ ഛിന്നഭിന്നമാക്കുകയും ചെയ്തു. 1045-ൽ ബൈസന്റൈനുകൾ ആനി നഗരം കീഴടക്കിയതോടെ ആനി ബ്രാഞ്ചിന്റെ ഭരണവും അവസാനിച്ചു.

രാജ കുടുംബത്തിന്റെ കർസ് ശാഖ 1064 വരെ നിലനിന്നിരുന്നു. ബാഗ്രതുനിസിന്റെ ഇളമുറയായ കിയൂറിയൻ ശാഖ താഷിർ-ദ്സോറാഗെറ്റിലെ സ്വതന്ത്ര രാജാക്കന്മാരായി 1118 വരെയും കഖെട്ടി-ഹെറെറ്റി ശാഖ 1104 വരെയും നിലനിൽക്കുകയും ശേഷം 13-ആം നൂറ്റാണ്ടിൽ മംഗോളിയൻ അർമേനിയ കീഴടക്കുന്നത് വരെ താവൂഷ്, മാറ്റ്സ്നാബെർഡ് കോട്ടകൾ കേന്ദ്രീകരിച്ച് ചെറു പ്രാദേശിക ഭരണാധികാരികളായും അവർ നിലനിന്നിരുന്നു.

ബഗ്രാറ്റിഡുകളുടെ ഒരു ശാഖയാണെന്ന് വിശ്വസിക്കപ്പെടുന്ന സിലിഷ്യൻ അർമേനിയൻ രാജവംശം പിന്നീട് സിലിഷ്യയിൽ ഒരു അർമേനിയൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. സ്ഥാപകനായ റൂബൻ ഒന്നാമന് നാടുകടത്തപ്പെട്ട രാജാവായ ഗാഗിക്ക് രണ്ടാമനുമായി ഒരു അജ്ഞാത ബന്ധമുണ്ടായിരുന്നു. അദ്ദേഹം ഇളയ കുടുംബാംഗമോ ചാർച്ചക്കാരനോ ആയിരുന്നു. ഹോവാനെസിന്റെ (ഗാഗിക്ക് II ൻറെ മകൻ) മകൻ അഷോട്ട് പിന്നീട് ഷദ്ദാദിദ് രാജവംശത്തിന്റെ കീഴിൽ അനി ഗവർണറായിരുന്നു.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബഗ്രതുനി_രാജവംശം&oldid=3692939" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ