ബംഗ്ലാദേശിന്റെ ദേശീയപതാക

1972 ജനുവരി 17-നാണ് ബംഗ്ലാദേശിന്റെ ദേശീയപതാക (ബംഗാളി: বাংলাদেশের জাতীয় পতাকা pronounced: [baŋlad̪eʃer dʒat̪ie̯o pɔt̪aka]) ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടത്. പച്ച പശ്ചാത്തലത്തിലെ ചുവന്ന വൃത്തമായാണ് രൂപം. വൃത്തം സ്തംഭത്തിനടുത്തേയ്ക്ക് ചെറുതായി നീക്കിയാണ് വരേണ്ടത് (കൊടി പറക്കുമ്പോൾ മദ്ധ്യഭാഗത്തായി തോന്നുവാനാണ് ഇത്). സൂര്യൻ ബംഗാളിന് മുകളിൽ ഉദിക്കുന്നതായാണ് ഈ ദൃശ്യം സൂചിപ്പിക്കുന്ന‌ത്. ചുവപ്പ് നിറം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെ രക്തത്തെ സൂചിപ്പിക്കുന്നു. പച്ചനിറം ബംഗ്ലാദേശിന്റെ ഫലഭൂയിഷ്ടിയെ സൂചിപ്പിക്കുന്നു. 1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധസമയത്ത് ഉപയോഗിച്ചിരുന്ന സമാനമായ ഒരു കൊടിയെ അടിസ്ഥാനമാക്കിയാണ് ഈ കൊടി രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ ഒരു മഞ്ഞനിറത്തിലുള്ള ഭൂപടം ഈ കൊടിയുടെ ചുവന്ന വൃത്തത്തിനുള്ളിലുണ്ടായിരുന്നു. 1972-ൽ ഈ കൊടി ഒഴിവാക്കപ്പെട്ടു. കൊടിയുടെ ഇരുവശത്തും ഭൂപടം കൃത്യമായി വരുവാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന്റെ ഒരു കാരണം.[1]

Bangladesh
പേര്The Red & Green (ബംഗാളി: লাল-সবুজ)
ഉപയോഗംNational flag
അനുപാതം3:5
സ്വീകരിച്ചത്17 January 1972
മാതൃകA red disc on a green field.
Civil Ensign of Bangladesh
ഉപയോഗംCivil ensign
മാതൃകA Red Ensign with the national flag of Bangladesh in the canton.
Naval Ensign of Bangladesh
ഉപയോഗംNaval ensign
മാതൃകA White Ensign with the national flag of Bangladesh in the canton.
Flag used during Liberation War (1971)
ഉപയോഗംFormer flag
സ്വീകരിച്ചത്2 March 1971
മാതൃകA red disc with a golden outline of Bangladesh on a green field.

ഉദ്ഭവം

1970 ജൂൺ 6-ന് സ്വാധീൻ ബംഗ്ല ന്യൂക്ലിയസിൽ പെട്ട ചില വിദ്യാർത്ഥി നേതാക്കളാണ് കൊടിയുടെ ആദ്യ രൂപകൽപ്പന നടത്തിയത്. ഡാക്ക സർവ്വകലാശാലയുടെ ഇക്‌ബാൽ ഹാളിലെ 108-ആം റൂമിൽ വച്ചായിരുന്നു ഇത്. ഇപ്പോൾ ഈ ഹാൾ സർജന്റ് സഹ്രുൾ ഹക് ഹാൾ എന്നാണ് അറിയപ്പെടുന്നത്. കാസി ആരെഫ് അഹമദ്, എ.എസ്.എൻ. അബ്ദുർ റബ്, ഷാജഹാൻ സിറാജ്, മനിറുൾ ഇസ്ലാം, സ്വപൻ കുമാർ ചൗധരി, കമറുൾ ആലം ഖാൻ, ഹസനുൾ ഹഖ് ഇനു, യൂസഫ് സലാഹുദ്ദീൻ അഹമദ് എന്നിവരും മറ്റ് ചിലരുമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ധാക്ക ന്യൂ മാർക്കറ്റിലെ അപ്പോളോ ടയേഴ്സ് ഉടമ ബസ്ലുർ റഹ്മാൻ ലസ്കർ നൽകിയ തുണി ഉപയോഗിച്ചാണ് പതാക നിർമിച്ചത്.[2] കിഴക്കൻ പാകിസ്താന്റെ (ഇപ്പോൾ ബംഗ്ലാദേശ്) ഭൂപടം ചുവന്ന വൃത്തത്തിന്റെ മദ്ധ്യത്തിൽ ഉണ്ടായിരുന്നു.[3][4] ചുവന്ന വൃത്തത്തിന്റെ മദ്ധ്യത്തിലായി ഭൂപടം പെയിന്റ് ചെയ്തത് ശിബ് നാരായൺ ദാസ് എന്ന വ്യക്തിയാണ്.[5] 1971 മാർച്ച് 2-ന് ഈ പതാകയുടെ ആദ്യ രൂപം ബംഗ്ലാദേശിൽ ആദ്യമായി ഉയർത്തപ്പെട്ടു. ധാക്ക സർവ്വകലാശാലയിലായിരുന്നു ഇത് നടന്നത്. വിദ്യാർത്ഥി നേതാവ് എ.എസ്.എം. അബ്ദുർ റബ് ആയിരുന്നു കൊടി ഉയർത്തിയത്. അദ്ദേഹം അന്ന് ധാക്ക സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റായിരുന്നു.[6] പടിഞ്ഞാറൻ പാകിസ്താന്റെ ചിഹ്നങ്ങളാണെന്ന് കരുതപ്പെട്ട ചന്ദ്രക്കലയും നക്ഷ‌ത്രവും ഒഴിവാക്കിയാണ് പതാക രൂപക‌ൽപ്പന ചെയ്തത്. പച്ചനിറം ബംഗ്ലാദേശിന്റെ ഫലഭൂയിഷ്ടിയെ സൂചിപ്പിക്കുന്നു.[1][7][8][9] 1972 ജനുവരി 13-ന് പതാകയിൽ മാറ്റം വരുത്തി. നടുക്കുള്ള ഭൂപടം ഒഴിവാക്കുകയും ചുവന്ന വൃത്തം സ്തംഭത്തിനടുത്തേയ്ക്ക് മാറ്റുകയുമായിരുന്നു ചെയ്തത്. ചുവന്ന വൃത്തം ബംഗ്ലാദേശികൾ സ്വാതന്ത്ര്യത്തിനായി ചൊരിഞ്ഞ രക്തത്തെ സൂചിപ്പിക്കുന്നു.[9]

രൂപകൽപ്പന

ബംഗ്ലാദേശ് ഗവണ്മെന്റിന്റെ നിർദ്ദേശമനുസരിച്ച്,[10] രൂപകൽപ്പന സംബന്ധിച്ച ചട്ടങ്ങൾ ഇവയാണ്:

  • ബോട്ടിൽ ഗ്രീൻ എന്ന നിറമാണ് (ഒരുതരം പച്ച) പതാകയ്ക്കുള്ളത്. 10:6 അനുപാതത്തിലുള്ള ചതുരമാണ് ആകൃതി. നടുക്കായി ചുവന്ന ഒരു വൃത്തമുണ്ട്.
  • കൊടിയുടെ നീളത്തിന്റെ അഞ്ചിലൊന്നാണ് ചുവന്ന വൃത്തത്തിന്റെ വ്യാസാർത്ഥം. നീളത്തിന്റെ ഇരുപതിൽ ഒൻപതും വീതിയുടെ പകുതിയും തമ്മിൽ ചേരുന്ന ബിന്ദുവിലാണ് വൃത്തത്തിന്റെ മദ്ധ്യഭാഗം.
  • പച്ച നിറത്തിലുള്ള പശ്ചാത്തലം പ്രോസയോൺ ബ്രില്യന്റ് ഗ്രീൻ H-2RS 50 പാർട്ട്സ് പെർ 1000 എന്ന നിറത്തിലായിരിക്കും. ചുവന്ന വൃത്തം പ്രോസയോൺ ബ്രില്യന്റ് ഓറഞ്ച് H-2RS 60 പാർട്ട്സ് പെർ 1000 എന്ന നിറത്തിലായിരിക്കും.
  • കെട്ടിടത്തിന്റെ വലിപ്പമനുസരിച്ച് 10 ft × 6 ft (3.0 m × 1.8 m); 5 ft × 3 ft (1.52 m × 0.91 m); 2+12 ft × 1+12 ft (760 mm × 460 mm) എന്നീ വലിപ്പങ്ങൾ ഉപയോഗിക്കാം. കാറിൽ ഉപയോഗിക്കാവുന്ന കൊടിയുടെ വലിപ്പം 12+12 in × 7+12 in (320 mm × 190 mm) ആയി നിജപ്പെടു‌ത്തിയിരിക്കുന്നു. ഉഭയകക്ഷ കോൺഫറൻസുകളിൽ 10 in × 6 in (250 mm × 150 mm) എന്ന അളവിലുള്ള കൊടിയാണ് ഉപയോഗിക്കുന്നത്.

പ്രോട്ടോക്കോൾ

ധാക്ക സർവ്വകലാശാല കാമ്പസ്. 1971 മാർച്ച് രണ്ടിന് ഇവിടെയാണ് കൊടി ആദ്യമായി ഉയർത്തിയത്

പ്രധാനപ്പെട്ട ഗവണ്മെന്റ് കെട്ടിടങ്ങളിലെല്ലാം പ്രവൃത്തി ദിവസങ്ങളിൽ ബംഗ്ലാദേശ് ദേശീയ പതാക ഉയർത്താറുണ്ട്. എല്ലാ മിനിസ്റ്റർമാർക്കും സെക്രട്ടറിയേറ്റ് കെട്ടിടങ്ങളിലും ഹൈക്കോർട്ട് ഓഫീസിലും ജില്ലാ ജഡ്ജിമാർക്കും സെഷൻസ് ജഡ്ജിമാർക്കും, പോലീസ് സ്റ്റേഷനിലും, സ്കൂളുകളിലും മറ്റും കൊടി ഉയർത്താവുന്നതാണ്. ഇതിനായുള്ള ലിസ്റ്റ് ഗവണ്മെന്റ് പുറത്തുവിടാറുണ്ട്.[10]

ഔദ്യോഗിക വസതികൾ

താഴെപ്പറയുന്നവർ പതാകൻ അവരുടെ ഔദ്യോഗിക വസതിയിൽ ഉയർത്തേണ്ടതാണ്:[10]

  • ബംഗ്ലാദേശ് പ്രസിഡന്റ്
  • ബംഗ്ലാദേശ് പ്രധാനമന്ത്രി
  • പാർലമെന്റ് സ്പീക്കർ
  • ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്
  • കാബിനറ്റ് മന്ത്രിമാർ
  • ചീഫ് വിപ്പ്
  • പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ
  • പാർലമെന്റിലെ പ്രതിപക്ഷ നേതാവ്
  • സഹമന്ത്രിമാർ
  • ഡപ്യൂട്ടി മന്ത്രിമാർ
  • വിദേശങ്ങളിലെ നയതന്ത്ര മിഷനുകളിലെ തലവന്മാർ
  • ചിറ്റഗോങ് ഹിൽ ട്രാക്റ്റ്സ് ചെയർമാൻ (രങ്കമതി, ഖഗ്രാചാരി, ബന്തർബൻ എന്നീ ജില്ലകൾ)

മോട്ടോർ വാഹനങ്ങളിലും കപ്പലുകളിലും

താഴെപ്പറയുന്ന വ്യക്തികൾക്ക് കൊടി അവരുടെ മോട്ടോർ വാഹനങ്ങളിലും കപ്പലുകളിലും ഉപയോഗിക്കാവുന്നതാണ്:[10]

  • ബംഗ്ലാദേശ് പ്രസിഡന്റ്
  • ബംഗ്ലാദേശ് പ്രധാനമന്ത്രി
  • പാർലമെന്റ് സ്പീക്കർ
  • ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്
  • കാബിനറ്റ് മന്ത്രിമാർ
  • ചീഫ് വിപ്പ്
  • പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ
  • പാർലമെന്റിലെ പ്രതിപക്ഷ നേതാവ്
  • വിദേശങ്ങളിലെ നയതന്ത്ര മിഷനുകളിലെ തലവന്മാർ

പ്രദർശനം

ബംഗ്ലാദേശ് കൊടിയുമായി കുട്ടികൾ.

ബംഗ്ലാദേശ് ദേശീയ പതാക രാജ്യ‌ത്താകമാനം ഗവണ്മെന്റ് കെട്ടിടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ നയതന്ത്ര മിഷനുകളിലും താഴെപ്പറയുന്ന ദിവസങ്ങളിൽ ഈ പതാക ഉയർത്താറുണ്ട്:[10]

  • സ്വാതന്ത്ര്യദിനം മാർച്ച് 26.
  • വിജയദിവസം 16 ഡിസംബർ.
  • മുഹമ്മദ് നബിയുടെ ജന്മദിനം.
  • ബംഗ്ലാദേശ് ഗവണ്മെന്റ് നിർദ്ദേശിക്കുന്ന മറ്റേത് ദിവസവും.

പകുതി താഴ്ത്തിക്കെട്ടുക

താഴെപ്പറയുന്ന ദിവസങ്ങളിൽ കൊടി പകുതിമാത്രമേ ഉയർത്താറുള്ളൂ:[10]

താഴെപ്പറയുന്ന ദിവസങ്ങൾ ഗവണ്മെന്റ് നോട്ടിഫൈ ചെയ്തിട്ടുണ്ട്:

  • ദേശീയ ദുഃഖാചരണദിവസം ഓഗസ്റ്റ് 15-ന്.[11]

ലോക റെക്കാഡ്

2013 ഡിസംബർ 16-ന് ബംഗ്ലാദേശിന്റെ 42-ആമത് വിജയദിവസം 27,117 ആൾക്കാർ ധാക്കയിലെ നാഷണൽ പരേഡ് ഗ്രൗണ്ടിൽ ഒത്തുകൂടി ഒരു മനുഷ്യ പതാക രൂപീകരിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ-ദേശീയ പതാകയായി ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[12][13][14]

ഇതും കാണുക

  • ബംഗ്ലാദേശി പതാകകളുടെ പട്ടിക
  • ബംഗ്ലാദേശിന്റെ ദേശീയ ബിംബങ്ങൾ

സാമ്യമുള്ള പതാകകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

  • Bangladesh at Flags of the World
  • Farooq, AKM (2012). "National Flag". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ