ഫ്രഞ്ച്-അസർബൈജാനി സർവകലാശാല

അസർബൈജാനിലെ ഒരു പ്രമുഖ സർവ്വകലാശാലയാണ് ഫ്രഞ്ച്-അസർബൈജാനി സർവകലാശാല (Azerbaijani: Azərbaycan-Fransız Universiteti, French: L'Université franco-azerbaïdjanaise, UFAZ)സ്ട്രാസ്ബർഗ് സർവകലാശാലയുടെയും അസർബൈജാൻ സ്‌റ്റേറ്റ് ഓയിൽ ആൻഡ് ഇൻഡസ്ട്രി യൂണിവേഴ്‌സിറ്റിയുടെയും (അടഛകഡ) നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയായി അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെയും മുൻകൈയിൽ 2016ലാണ് ഇത് സ്ഥാപിതമായത്.

ഫ്രഞ്ച്-അസർബൈജാനി സർവകലാശാല
Azərbaycan-Fransız Universiteti
നിസാമി സ്ട്രീറ്റിലെ സർവ്വകലാശാല കെട്ടിടം
തരംJoint program
സ്ഥാപിതം2016
ഡയറക്ടർVazeh Askerov
അദ്ധ്യാപകർ
70
വിദ്യാർത്ഥികൾ538
സ്ഥലംBaku, Azerbaijan
വെബ്‌സൈറ്റ്www.ufaz.az

ചരിത്രം

2014 മെയ് 12ന്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ അസർബൈജാൻ സന്ദർശന വേളയിൽ, ഫ്രാൻസും അസർബൈജാനും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സർവകലാശാലകൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിമാരും അസർബൈജാനും ഒരു കരാറിൽ ഒപ്പുവെച്ചു.[1]2015 ഏപ്രിൽ 25ന് അസർബൈജാനിലേക്കുള്ള ഫ്രാങ്കോയിസ് ഹോളണ്ടിന്റെ രണ്ടാം ഔദ്യോഗിക സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ മറ്റൊരു കരാറിൽ ഒപ്പിട്ടു. അതേവർഷം മെയ് 15ന് ഫ്രഞ്ച് സഹകരണത്തിനുള്ള നിർദേശം അസർബൈജാൻ പ്രസിഡന്റ് അംഗീകരിച്ചു. ഫ്രഞ്ച്അസർബൈജാനി യൂണിവേഴ്‌സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവിൽ 2016 ജൂൺ 9 ന് പ്രസിഡന്റ് ഇൽഹാം അലിയേവ് ഒപ്പിട്ടു..[2]2016 സെപ്റ്റംബർ 15 ന് സർവ്വകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ അസർബൈജാൻ വിദ്യാഭ്യാസ മന്ത്രി മിഖായേൽ ജബ്ബറോവും അസർബൈജാനിലെ ഫ്രഞ്ച് അംബാസഡർ ഔറേലിയ ബൗച്ചെസും പങ്കെടുത്തു.

പ്രവേശനം

അസർബൈജാൻ റിപ്പബ്ലിക്കിലെ സ്റ്റേറ്റ് എക്‌സാമിനേഷൻ സെന്റർ നടത്തുന്ന ദേശീയ കേന്ദ്രീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർവ്വകലാശാലയിലെ ബിരുദ പ്രവേശനം നടക്കുന്നത്. 700 ൽ 500 മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് സർവ്വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ട്, വർഷം തോറും ജൂലൈയിൽ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിലെ സ്ട്രാസ്ബർഗ് സർവകലാശാലയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.[3]

പ്രധാന ബിരുദ കോഴ്‌സുകൾ

  • കെമിക്കൽ എഞ്ചിനീയറിംഗ്
  • ജിയോഫിസിക്കൽ എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ്
  • ഓയിൽ ആൻഡ് ഗ്യാസ് എഞ്ചിനീയറിംഗ്[4]

ബിരുദാനന്തര കോഴ്‌സുകൾ

  • കെമിക്കൽ എഞ്ചിനീയറിംഗ്
  • ഫിസിക്കൽ കെമിസ്ട്രി
  • ജിയോസയൻസസ്
  • അപ്ലൈഡ് കമ്പ്യൂട്ടർ സയൻസസ് (ബിഗ് ഡാറ്റയും കൃത്രിമബുദ്ധിയും)[5]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ