ഫോർട്ടിറ്റ്യൂഡ് (ബോട്ടിസെല്ലി)

സാന്ദ്രോ ബോട്ടിസെല്ലി വരച്ച ചിത്രം

1470-ൽ പൂർത്തിയായ ഇറ്റാലിയൻ നവോത്ഥാന ചിത്രകലാചാര്യൻ സാന്ദ്രോ ബോട്ടിസെല്ലി വരച്ച ചിത്രമാണ് ഫോർട്ടിറ്റ്യൂഡ്. ഇറ്റലിയിലെ ഫ്ലോറൻസിലെ ഗാലേരിയ ഡെഗ്ലി ഉഫിസിയിൽ സ്ഥിതിചെയ്യുന്ന ഫോർട്ടിറ്റ്യൂഡ്, ബോട്ടിസെല്ലി വരച്ച ആദ്യത്തെ ഏറ്റവും മികച്ച കലാസൃഷ്‌ടി ആയിരുന്നു.

Fortitude
കലാകാരൻSandro Botticelli
വർഷം1470
MediumTempera on panel
അളവുകൾ167 cm × 87 cm (66 in × 34 in)
സ്ഥാനംUffizi, Florence

ഫ്ലോറൻസിലെ പിയാസ ഡെല്ലാ സിഗ്നോറിയയുടെ ട്രിബ്യൂണൽ ഹാൾ അലങ്കരിക്കാൻ ഉദ്ദേശിച്ചുള്ള ഏഴ് പാനലുകളുടെ ഒരു കൂട്ടമായിരുന്നു ഈ ചിത്രം. മറ്റ് ആറ് പാനലുകൾ വരച്ചത് പിയട്രോ പൊള്ളായോളോയുടെ ചിത്രശാലയാണ്. സൈപ്രസ് തടിയിൽ വരച്ച മറ്റ് പാനലുകളിൽ നിന്ന് വ്യത്യസ്തമായി, ഫോർട്ടിറ്റ്യൂഡ് ടസ്കാനിയിൽ പെയിന്റിംഗിനായി പാനലുകളിൽ സാധാരണയായി ഉപയോഗിക്കുന്ന മരം ആയ പോപ്ലറിൽ വരച്ചിരിക്കുന്നു. [1]

1.67 x 0.87 മീറ്റർ വലിപ്പമുള്ള പെയിന്റിംഗ് ഒരു മരം പാനലിൽ ടെമ്പറ പെയിന്റ് ഉപയോഗിച്ചാണ് നിർമ്മിച്ചത്. എണ്ണച്ചായാചിത്രത്തിന്റെ കാര്യത്തിലെന്നപോലെ എണ്ണയോ വാർണിഷോ ഉപയോഗിച്ച് നിറങ്ങൾ കലർത്തുന്നതിന് പകരം ഉണക്കി പൊടിച്ച നിറങ്ങൾ മുട്ടയുടെ മഞ്ഞക്കരു ചേർത്ത് അസറ്റിക് ആസിഡ് അല്ലെങ്കിൽ വെള്ളത്തിൽ ചെറുതായി നേർത്തതാക്കിയ ടെമ്പറ പെയിന്റ് ഉപയോഗിച്ചിരിക്കുന്നു.[2]ഇങ്ങനെ കലർത്തിയ നിറങ്ങൾ സാധാരണയായി പ്രതലത്തിൽ പൂശുന്നു. എന്നിരുന്നാലും മറ്റ് അടിസ്ഥാനങ്ങളും ഉപയോഗിക്കാം.[3]

ഫോർട്ടിറ്റ്യൂഡിൽ പ്രതിനിധീകരിക്കുന്ന സ്ത്രീ ലൂക്രെസിയ ഡൊനാറ്റി ആകാം.[4][5]

ചിത്രകാരനെക്കുറിച്ച്

സാന്ദ്രോ ബോട്ടിസെല്ലി

ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻ‌ടൈൻ‌ സ്കൂളിൽ‌ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജിയോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും ചില ചായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹവും ചിത്രശാലയും മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ കലയെ ആശ്രയിച്ചുള്ളതായിരുന്നു.

കുറിപ്പുകൾ

അവലംബം

"Allegory." Oxford Art Online: Grove Art Online. (2003). http://www.oxfordartonline.com/

"Fortitude," Le Gallerie degli Uffizi. https://www.uffizi.it/en/artworks/fortitude.

Davidson, Gustav. "The Celestial Virtues." Prairie Schooner 44 (2) (1970): 155 -162. https://www.jstor.org/

Fry, Roger E. "Tempera Painting." The Burlington Magazine for Connoisseurs 7 (27) (1905): 175–176. https://www.jstor.org/

Lugli, Eemanuel. Metamorphic Heads: A Footnote on Botticelli's and Pollaiuolo's Mercanzia Virtues. Vol. 37 (2017). http://search.ebscohost.com/

Monaghan, Patricia. "Fortuna." In The Book of Goddesses and Heroines, 110. New York, New York: Elsevier-Dutton, 1981.

Stapleford, Richard. "Vasari and Botticelli." Mitteilungen Des Kunsthistorischen Institutes in Florenz 39 (2) (1995): 397–408. https://www.jstor.org/

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ