ഫൈൻ വിൻഡ്, ക്ലീയർ മോണിങ്

ജാപ്പനീസ് ആർട്ടിസ്റ്റ് ഹൊകുസായി (1760–1849) ചിത്രീകരിച്ച വുഡ് ബ്ലോക്ക് പ്രിന്റാണ് സൗത്ത് വിൻഡ്, ക്ലിയർ സ്കൈ,[1] അല്ലെങ്കിൽ റെഡ് ഫുജി [2]എന്നും അറിയപ്പെടുന്ന ഫൈൻ വിൻഡ്, ക്ലീയർ മോണിങ്. (Japanese: 凱風快晴 Gaifū kaisei) ക്രിസ്തുവർഷം 1830-1832 നും ഇടയിൽ ചിത്രീകരിച്ച ഈ ചിത്രം തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി സീരീസിന്റെ ഭാഗമാണ്.[3]ഈ ചിത്രം "ലളിതവും എല്ലാ ജാപ്പനീസ് പ്രിന്റുകളിൽ ഏറ്റവും മികച്ചതും" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. [3]

Fine Wind, Clear Morning
Japanese: 凱風快晴, Japanese: Gaifū kaisei
Colour print of a mountain
കലാകാരൻKatsushika Hokusai
വർഷംc.
തരംUkiyo-e woodblock print
അളവുകൾ25.72 cm × 38 cm (10.125 in × 15 in)

വിവരണം

ശീർഷകം വ്യക്തമാക്കുന്നതുപോലെ, ശരത്കാലത്തിന്റെ തുടക്കത്തിൽ, തെക്ക് നിന്നുള്ള കാറ്റ്, വ്യക്തമായ ആകാശം, കൂടാതെ ഉദയ സൂര്യൻ ചുവപ്പാക്കിയ ഫുജി പർവ്വതത്തെ ചിത്രീകരിച്ചിരിക്കുന്നു. രചനാത്മക സംഗ്രഹം, കാലാവസ്ഥാ സവിശേഷത എന്നിവയാണ് ഹോകുസായ് ഈ നിമിഷം പകർത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ബാക്കി സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ആകാശത്തിന്റെ നീലനിറത്തിലുള്ള മൂന്ന് ഷേഡുകൾ പർവ്വതത്തിന്റെ മൂന്ന് നിറങ്ങളെ പ്രതിഫലിപ്പിക്കുന്നു. പർവ്വതത്തിന്റെ കൊടുമുടിയിൽ അതിന്റെ അടിസ്ഥാന സ്ഥലത്ത് തങ്ങിനിൽക്കുന്ന മഞ്ഞുവീഴ്ചയും കാടിന്റെ അടിത്തട്ടിൽ തങ്ങിനിൽക്കുന്ന ഇരുണ്ട നിഴലുകളും കൃത്യസമയം കാണിക്കുന്നു. [4] ചിത്രത്തിന്റെ വലതുഭാഗത്തുള്ള മൗണ്ട് ഫ്യൂജിയുടെ ദൃഢമായ സമമിതി രൂപം ശ്രദ്ധേയമായ ഒരു രചനയ്ക്കായി ഇടതുവശത്ത് അതിമനോഹരമായ മേഘങ്ങളാൽ സമീകരിക്കുന്നു.[1]

ഇംപ്രഷൻസ്

Early impression (c 1830).
Variant impression (c 1830).

സാധാരണയായി കാണുന്ന പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആദ്യകാല ഇംപ്രഷനുകൾ മങ്ങിയതാണെന്നു തോന്നുന്നു. പക്ഷേ ഹോകുസായിയുടെ യഥാർത്ഥ സങ്കൽപ്പത്തോട് അടുക്കുന്നു. യഥാർത്ഥ പ്രിന്റുകളിൽ മനഃപൂർവ്വം അസമമായ നീലാകാശമുണ്ട്. അത് ആകാശത്തിന്റെ തെളിച്ചം വർദ്ധിപ്പിക്കുകയും മേഘങ്ങൾക്ക് ചലനം നൽകുകയും ചെയ്യുന്നു. പ്രഷ്യൻ നീലയുടെ ഒരു പ്രകാശവലയം ഉപയോഗിച്ച് കൊടുമുടിയെ മുന്നിൽ കൊണ്ടുവരുന്നു. തുടർന്നുള്ള പ്രിന്റുകൾ‌ക്ക് ശക്തമായ നീലവർണ്ണം കാണപ്പെടുന്നു. കൂടാതെ പ്രിന്റർ‌ ഒരു പുതിയ ബ്ലോക്ക് ചേർ‌ത്തുകൊണ്ട് ചക്രവാളത്തിലെ വെളുത്ത മേഘങ്ങളെ ഇളം നീല നിറത്തിൽ‌ അച്ചടിക്കുന്നു. പിന്നീടുള്ള പ്രിന്റുകളിൽ ശക്തമായ ബെനിഗര (ബംഗാൾ റെഡ്) പിഗ്മെന്റ് ഉപയോഗിക്കുന്നു. ഇത് ചിത്രത്തിന് റെഡ് ഫുജി എന്ന പൊതുവായ പേര് നൽകിയിരിക്കുന്നു. ഗ്രീൻ ബ്ലോക്ക് നിറം വീണ്ടും മുറിച്ചുകൊണ്ട് വനത്തിനും പർവ്വത ചരിവിനും ഇടയിലുള്ള കൂടിചേരുന്ന ഭാഗം താഴ്ത്തി ചിത്രീകരിച്ചിരിക്കുന്നു.[5]

തികച്ചും വ്യത്യസ്തമായ വർണ്ണ-സ്കീം ഉപയോഗിച്ചാണ് അച്ചടിയുടെ മറ്റൊരു പതിപ്പ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പതിപ്പിൽ, മേഘങ്ങൾ മുകളിലെ ഭാഗത്ത് മാത്രമേ ദൃശ്യമാകൂ. ആകാശം കൂടുതലും പരന്ന ഇളം നീല നിറത്തിലാണ് കാണപ്പെടുന്നത്. മുകളിൽ നേർത്ത ചാരനിറത്തിലുള്ള ഭാഗവും, ചക്രവാളത്തിനൊപ്പം പ്രഷ്യൻ നീല ക്രമമായി ഭാഗിച്ചുകൊണ്ട് പർവ്വതത്തിന്റെ ചരിവ് വരെ നീളുന്നു.

ചരിത്രപരമായ വിവരങ്ങൾ

ഫൈൻ വിൻഡ്, ക്ലിയർ മോർണിംഗിനോടൊപ്പം ഹോകുസായിയുടെ പ്രശംസ നേടിയ തേർട്ടി-സിക്സ് വ്യൂസ് ഓഫ് മൗണ്ട് ഫുജി സീരീസിലെ ദി ഗ്രേറ്റ് വേവ് ഓഫ് കനഗാവ, ജാപ്പനീസ് കലയുടെ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ചിത്രങ്ങളാണ്. [6]രണ്ട് ചിത്രങ്ങളും ജപ്പാനീസ് കലയായ ഉക്കിയോ-ഇയുടെ "പിക്ചേഴ്സ് ഓഫ് ദ ഫ്ലോട്ടിംഗ് വേൾഡ്" ലെ മികച്ച ഉദാഹരണങ്ങളാണ്. സമകാലീന നഗരജീവിതം മുതൽ ക്ലാസിക്കൽ സാഹിത്യം വരെ യുകിയോ-ഇയിൽ ചിത്രീകരിക്കാൻ കഴിയുമെങ്കിലും ഹോകുസായിയുടെ നോട്ട്ബുക്കുകൾ കാണിക്കുന്നത് അദ്ദേഹത്തിന്റെ താൽപ്പര്യങ്ങൾ വിശാലമായ ശ്രേണിയിൽ തുല്യമായി വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും, ഇതുപോലുള്ള പ്രകൃതിദൃശ്യങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്. അത്തരം പ്രിന്റുകളിലെ പൂരിത നിറങ്ങളും സ്റ്റൈലൈസ്ഡ് രൂപങ്ങളും പതിറ്റാണ്ടുകൾക്ക് ശേഷം ഇംപ്രഷനിസ്റ്റ്, പോസ്റ്റ്-ഇംപ്രഷനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായി.[7]

പ്രിന്റുകൾ ബ്രിട്ടീഷ് മ്യൂസിയം, [4] മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, [2], ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ട് [1]എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ കാണാം. 2019 മാർച്ചിൽ, ന്യൂയോർക്കിൽ നടന്ന ഒരു ലേലത്തിൽ ഫൈൻ വിൻഡ്, ക്ലിയർ മോർണിംഗ് 507,000 ഡോളറിന് വില്ക്കുകയുണ്ടായി.[8]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ