ഫെർമയുടെ ചെറിയ നിയമം

ഫ്രഞ്ച് ഗണിതജ്ഞനായിരുന്ന പിയർ ഡി ഫെർമയുടെ ഒരു നിയമമാണു ഇത്. ഈ നിയമ പ്രകാരം, p ഒരു അഭാജ്യ സംഖ്യ‌യും a ഒരു പൂർണ്ണസംഖ്യയും ആയാൽ, ap - a എന്നത് pയുടെ ഗുണിതമാകും.

മോഡുലാർ അരിത്മെറ്റിക് നൊട്ടേഷൻ പ്രകാരം ഇതിനെ ഇപ്രകാരം രേഖപ്പെടുത്താം.

ഉദാഹരണമായി a = 2, p = 7 എന്നിരിയ്ക്കട്ടെ. എങ്കിൽ, 27 - 2 = 128 - 2 = 7 × 18. അതായത്, 27 - 2 എന്ന സംഖ്യ 7-ന്റെ ഗുണിതമാണ്.

മുകളിൽ കൊടുത്ത ഗണിതവാക്യത്തിലെ a എന്ന പൂർണ്ണസംഖ്യ p യുടെ ഗുണിതമല്ലെങ്കിൽ, ap-1 - 1 എന്നത് p യുടെ ഗുണിതമായിരിയ്ക്കും. അതിനെ ചുവടെ കൊടുത്തിരിയ്ക്കുന്നതുപോലെ രേഖപ്പെടുത്താം.

ഇവിടെ a = 2, p = 7 ആയാൽ, 26 - 1 = 64 - 1 = 63 = 7 × 9 ആണല്ലോ.

ഫെർമയുടെ ചെറിയ നിയമമമാണ് ഫെർമയുടെ അഭാജ്യസംഖ്യാപരിശോധന ഉൾപ്പെടെ നിരവധി അഭാജ്യതാ പരിശോധനാ രീതികളുടെ അടിസ്ഥാനം[1]. സംഖ്യാശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണു ഈ നിയമം.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ