ഫിലിപ്പോസ് ക്രിസോസ്റ്റം മാർത്തോമ്മ

(ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലങ്കരയുടെ ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപതാം മാർത്തോമായും, മലങ്കര സഭയുടെ ആത്മീയ ആചാര്യനും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയുമായിരുന്നു പത്മഭൂഷൺ ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം[1]. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. [2]

നിതാന്ത ദിവ്യ മഹാ മഹിമ ശ്രീ., പത്മഭൂഷൺ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത, മാർത്തോമ്മാ XX
മലങ്കര സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത
സ്ഥാനാരോഹണംഒക്ടോബർ 23, 1999.
മുൻഗാമിഅലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത
(മാർത്തോമ്മാ XIX)
പിൻഗാമിജോസഫ് മാർത്തോമ മെത്രാപ്പോലീത്ത
(മാർത്തോമ്മാ XXI)
വൈദിക പട്ടത്വംജൂൺ 3, 1944.
മെത്രാഭിഷേകംമേയ് 23, 1953.
വ്യക്തി വിവരങ്ങൾ
ജനന നാമംഫിലിപ്പ് ഉമ്മൻ
ജനനം(1918-04-27)27 ഏപ്രിൽ 1918
ഇരവിപേരൂർ
മരണം5 മേയ് 2021(2021-05-05) (പ്രായം 103)
തിരുവല്ല
കബറിടംസിറിയൻ ക്രിസ്ത്യൻ സെമിനാരി
ദേശീയതഭാരതീയൻ
മാതാപിതാക്കൾകെ.ഇ. ഉമ്മൻ കശ്ശീശാ, ശോശാമ്മ


ജീവിതരേഖ

മാർ ക്രിസോസ്റ്റം മാർത്തോമ്മ കൊല്ലം പട്ടത്താനം ഗവ.എസ്.എൻ.ഡി.പി.യു.പി സ്കൂളിലെ പ്രഭാഷണത്തിനിടെ, ഫെബ്രുവരി 2015

തിരുവല്ല ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. [3]ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.[3]1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[3] കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിൻറെ അർഥം 'സ്വർണനാവുള്ളവൻ' എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത മാർ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. [4]1999 ഒക്ടോബർ 23 ന് സഭയുടെ 20-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. [3]2007-ൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാർ ക്രിസോസ്റ്റം.2021 മെയ് 5 ന് അദ്ദേഹം അന്തരിച്ചു.[3]

നൂറ്റിയൊന്നാം പിറന്നാൾദിനത്തിൽ

കൃതികൾ

ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റത്തിന്റെ ലേഖനസമാഹാരത്തിന്റെ പുറംചട്ട
  • കഥ പറയും കാലം (ആത്മകഥ)
  • കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം
  • ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക
  • വെള്ളിത്താലം (മലയാള മനോരമ ദിനപത്രത്തിൽ വെള്ളിയാഴ്ചകളിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രതിവാരക്കുറിപ്പുകളുടെ സമാഹാരമാണ്)
  • ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ
  • തിരുഫലിതങ്ങൾ [5]
  • ദൈവം ഫലിതം സംസാരിക്കുന്നു
മുൻഗാമി മലങ്കര മാർ‌ത്തോമ്മാ സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാർ

years=1999 – 2007

പിൻഗാമി

അവലംബം

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ