ഫാറ്റൗമാത കൂലിബാലി

മാലിയൻ ചലച്ചിത്ര നടി

ഒരു മാലിയൻ ചലച്ചിത്ര നടിയും സംവിധായകയും, പത്രപ്രവർത്തകയും, വനിതാ അവകാശ പ്രവർത്തകയുമാണ് ഫാറ്റൗമാത കൂലിബാലി.

ഫാറ്റൗമാത കൂലിബാലി, 2017

ആദ്യകാലജീവിതം

ഫാറ്റൗമാത കൂലിബാലി സംഗീതജ്ഞരുടെ ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. അവരുടെ മുത്തശ്ശി ബസാക്കോ ട്രോറെ സിക്കാസോ മേഖലയിലെ ഗായികയും സംഗീതജ്ഞയുമായിരുന്നു.[1]

കരിയർ

കൂലിബാലി ആദ്യം ഒരു റേഡിയോ ജേണലിസ്റ്റായും അനൗൺസറായും മാലിയിൽ ജോലി ചെയ്തിരുന്നു. ചെക്ക് ഔമാർ സിസോക്കോ ചെയ്തതുപോലെ ഒരു ചലച്ചിത്ര തിരക്കഥ എഴുതാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ച സംവിധായകനായ ഔസ്മാൻ സോവിനെ കാണാൻ പോകുകയും ചെയ്തതിനുശേഷമാണ് അവർക്ക് ഒരു നാടകത്തെക്കുറിച്ച് ആശയം വരുന്നത്.[1]

1997-ൽ പുറത്തിറങ്ങിയ എൻ ഗോളോ ഡിറ്റ് പപ്പ എന്ന ചിത്രത്തിലൂടെയാണ് കൂലിബാലി ആദ്യമായി അന്താരാഷ്ട്ര ജനശ്രദ്ധ നേടിയത്.[2]

സെനഗൽ എഴുത്തുകാരനായ ഔസ്മാൻ സെംബെൻ സംവിധാനം ചെയ്തതും 2004-ൽ പുറത്തിറങ്ങിയതുമായ മൂലാഡെ എന്ന സിനിമയിൽ കൂലിബാലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ബർകിന ഫാസോയിലെ ഒരു ഗ്രാമത്തിൽ അവരുടെ ഭർത്താവിന്റെ മൂന്ന് ഭാര്യമാരിൽ രണ്ടാമത്തെ ഭാര്യയായ കോളി ഗാലോ അർഡോ സി സ്ത്രീ ജനനേന്ദ്രിയ ഛേദനത്തിൽ നിന്ന് (എഫ്ജിഎം) പെൺകുട്ടികളെ സംരക്ഷിക്കാൻ മൂലാഡെ ("മാന്ത്രിക സംരക്ഷണം") ഉപയോഗിക്കുന്ന കഥാപാത്രമായി കൂലിബാലി അഭിനയിച്ചു. [3]കൂലിബാലി തന്നെ സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദനത്തിന് ഇരയായിട്ടുണ്ട്.[4]നിരൂപകനായ റോജർ എബർട്ട് ഈ ചിത്രത്തിന് നാല് നക്ഷത്രങ്ങൾ (ആകെ നാലിൽ നിന്ന്) നൽകി. "എന്നെ സംബന്ധിച്ചിടത്തോളം കാൻസ് 2004-ലെ ഏറ്റവും മികച്ച ചിത്രം, അടിയന്തിരതയും ജീവിതവും സ്പന്ദിക്കുന്ന ഒരു കഥ" എന്നദ്ദേഹം എഴുതി. ഈ ചിത്രം ശക്തമായ ഒരു പ്രസ്താവന നടത്തുകയും അതേ സമയം നർമ്മം, മനോഹാരിത, വിസ്മയിപ്പിക്കുന്ന ദൃശ്യ സൗന്ദര്യം എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു.[5]2005-ലെ സിനിമാനില അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കോളി എന്ന കഥാപാത്രത്തിന് കൂലിബാലി മികച്ച നടിക്കുള്ള പുരസ്കാരം നേടി.[3]എഫ്ജി‌എമ്മിനെക്കുറിച്ച് വിശാലമായ അവബോധം വളർത്തുന്നതിൽ ഈ സിനിമയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. അതിനുശേഷം കൂലിബാലി ഈ വിഷയത്തിൽ പ്രചാരണം തുടരുന്നു.[6]എഫ്ജി‌എമ്മിനെതിരായ അവരുടെ പ്രചാരണം ആഫ്രിക്ക ഓൺ ദി മൂവ്: ദി പവർ ഓഫ് സോംഗ് (2010) എന്ന സിനിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[7][8]

കൂലിബാലി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടിട്ടുണ്ട്. [1]

2016-ലെ കണക്കനുസരിച്ച്, ഓഫീസ് ഡി റേഡിയോഡിഫ്യൂഷൻ ടെലിവിഷൻ ഡു മാലി (ഓഫീസ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് ടെലിവിഷൻ ഓഫ് മാലി) (ORTM) നായി കൂലിബാലി പ്രവർത്തിക്കുന്നു.[1]

ഫിലിമോഗ്രാഫി

  • ഗുയിംബ ദി ടൈറന്റ് (1995)
  • എൻ ഗോളോ ഡിറ്റ് പപ്പ (1997)
  • അഫ്രോഡൈറ്റ്, ദി ഗാർഡൻ ഓഫ് ദി പെർഫ്യൂംസ് (1998)
  • മൂലാഡെ (2004), actress
  • ആഫ്രിക്ക ഓൺ ദി മൂവ്: ദി പവർ ഓഫ് സോംഗ് (2010)
  • ടൂർബില്ലോൺ എ ബമാകോ (2012)

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ