പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് (അലാസ്ക)

പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ്, അലാസ്ക പാൻഹാൻഡിലിൽ അലക്സാണ്ടർ ദ്വീപസമൂഹങ്ങളിലുൾപ്പെട്ട ഒരു ദ്വീപാണ്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ വലിപ്പത്തിൽ നാലാം സ്ഥാനമുള്ള ദ്വീപും (ഹവായി, കോഡിയാക് ദ്വീപ്, പ്യൂർട്ടോ റിക്കോ എന്നിവയ്ക്കു ശേഷം) ലോകത്തിലെ 97 ആമത്തെ വലിയ ദ്വീപുമാണ്.

പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് (അലാസ്ക)
Prince of Wales Island (Alaska)
Geography
Coordinates55°37′55″N 132°54′27″W / 55.63194°N 132.90750°W / 55.63194; -132.90750
Area2,577 sq mi (6,670 km2)
Length135 mi (217 km)
Width45 mi (72 km)
Administration
StateAlaska
BoroughThe Unorganized Borough
Additional information
Time zone
  • AKST (UTC-9)
 • Summer (DST)
  • AKDT (UTC-8)
ZIP code99901 ... 99950
Area code+1 907
[1]

ഭൂമിശാസ്ത്രം

135 മൈൽ (217 കിലോമീറ്റർ) നീളവും 45 മൈൽ (72 കിലോമീറ്റർ) വീതിയുമുള്ള ഈ ദ്വീപിന്റെ വിസ്തൃതി ഏകദേശം 2,577 ചതുരശ്ര മൈൽ (6,674 ചതുരശ്ര കിലോമീറ്റർ) ആണ്. ഇത് അയർലണ്ടിന്റെ ഏകദേശം 1/10 വലിപ്പവും ഡെലാവെയർ സംസ്ഥാനത്തേക്കാൾ ഒരൽപ്പം വലുതുമാണ്. ഏകദേശം 3,000 ജനങ്ങൾ ഈ ദ്വീപിൽ അധിവസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. ക്രെയ്ഗ് പട്ടണമാണ് ഇവിടുത്തെ വലിയ സമൂഹം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ സംസ്കരിക്കുന്ന കേന്ദ്രമായി സ്ഥാപിതമായ ഇവിടുത്തെ ജനസംഖ്യ 1000 ആണ്. മത്സ്യബന്ധന വ്യവസായവുമായി വളർന്ന സുദീർഘ പാരമ്പര്യമുള്ള ഒരു ഗ്രാമമായ ക്ലാവോക്കിൽ ഏകദേശം 750 പേർ വസിക്കുന്നു. 1900 മുതൽ 1915 വരെ ഒരു വൻകിട ബസ്തനഗരമാണ് ഹൊല്ലിസ്. ഹോളിസ് 1900 മുതൽ 1915 വരെയുള്ള കാലത്ത് പെട്ടെന്നു അഭിവൃദ്ധിയിലേയ്ക്കു കുതിക്കുകയും പിന്നിടു തകർന്നടിഞ്ഞതുമായ ഖനന കേന്ദ്രമായിരുന്നു. ഉപേക്ഷിക്കപ്പെട്ടിരുന്ന ഇത് 1950 കളിൽ ഒരു ലോഗ്ഗിങ് ക്യാമ്പായി പുനസ്ഥാപിക്കപ്പെട്ടു. ഇപ്പോൾ 100 ലധികം ജനസംഖ്യയുള്ള ഇത് ഒരു ഫെറി ടെർമിനലായി പ്രവർത്തിക്കുന്നു.[2]

കൊടുമുടികളിൽ 3,000 അടിവരെ (914 മീറ്റർ) ഉയരമുള്ളവ പ്ലീസ്റ്റോസീൻ ഗ്ലേസിയേഷനാൽ മൂടപ്പെട്ടിരിക്കുന്നു. ഫ്യോർഡുകളും കുത്തനെയുള്ള മലനിരകളും നിബിഡ വനങ്ങളുമടങ്ങിയതാണ് ദ്വീപിന്റെ പ്രകൃതി.

ചരിത്രം

തദ്ദേശീയരായ കൈഗാനി ഹൈഡ ജനങ്ങളുടെ സ്വദേശമാണ് പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ