പ്രിയങ്കാ ഗാന്ധി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്, ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

പ്രിയങ്ക ഗാന്ധി വാദ്ര
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി (കിഴക്കൻ ഉത്തർപ്രദേശ്))
പദവിയിൽ
ഓഫീസിൽ
4 ഫെബ്രുവരി 2019
രാഷ്ട്രപതിരാഹുൽ ഗാന്ധി
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-01-12) 12 ജനുവരി 1972  (52 വയസ്സ്)
ഡെൽഹി, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിറോബർട്ട് വാദ്ര
കുട്ടികൾ2
മാതാപിതാക്കൾsരാജീവ് ഗാന്ധി (പിതാവ്)
സോണിയാ ഗാന്ധി (അമ്മ)
ബന്ധുക്കൾരാഹുൽ ഗാന്ധി (സഹോദരൻ)
വസതിsഡെൽഹി, ഇന്ത്യ
അൽമ മേറ്റർഡെൽഹി സർവ്വകലാശാല (B.A.)
ഒപ്പ്

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര

പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. [1] 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളി‍ൽ എം.എ. ഡിഗ്രി ചെയ്തു.[2]


തൊഴിൽ

"... I am very clear in my mind. Politics is not a strong pull, the people are. And I can do things for them without being in politics"

—Gandhi speaking about her joining politics in an interview with Rediff.com[3]

സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടൽ നടത്താറുണ്ട്‌.[4] മുൻകാലങ്ങളിൽ പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു.

2019 ജനുവരി 23 ന്, പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ ചേർന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായി.

ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 2004 ൽ അവർ അമ്മയുടെ കാമ്പയിൻ മാനേജറും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു.[5]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിക്കും. [6]

സ്വകാര്യ ജീവിതം

ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.[7][8] അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.[9] ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രിയങ്കാ_ഗാന്ധി&oldid=4091634" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ